പുതുവര്‍ഷത്തെ വരവേറ്റ് ലോകം; കരിമരുന്ന് പ്രകടനത്തോടെ സ്വീകരിച്ച് ന്യൂസിലന്‍ഡ്

സമാവോ: പുത്തന്‍ പ്രതീക്ഷകളുമായി ലോകത്ത് 2022 പിറന്നു. പസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബാത്തി ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. ഈ ദ്വീപുകള്‍ക്ക് പിന്നാലെ പുതുവര്‍ഷം എത്തിയത് ന്യൂസിലന്‍ഡിലാണ്. വലിയ ആഘോഷ പരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡില്‍ തന്നെ ഓക്‌ലന്‍ഡിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഓക്‌ലന്‍ഡില്‍ കരിമരുന്നു പ്രകടനത്തോടെ പുതുവര്‍ഷത്തെ വരവേറ്റു. ഓസ്‌ട്രേലിയയിലാണ് അതിനുശേഷം പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷം എത്തുക. പസഫിക് മഹാസമുദ്രത്തിലെ തന്നെ ചില ദ്വീപുകളിലാണ് […]
ഖത്തറില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കും; മാസ്‌ക് നിര്‍ബന്ധമാക്കി

ഖത്തറില്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രാജ്യത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട മറ്റ് സ്ഥലങ്ങളിലും മാസ്‌ക്ക് നിര്‍ബന്ധമാക്കി . തുറസ്സായ സ്ഥലത്ത് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു മാത്രമാണ് ഇതില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്. കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍, മറ്റ് ഇവന്റുകള്‍ എന്നിവ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകളോട് നടത്താനാകും. തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 75 ശതമാനം […]
ഒരൽപം കൂടി കാത്തിരിക്കേണ്ടി വരും; ഒമിക്രോൺ പശ്ചാത്തലത്തിൽ RRR റിലീസ് മാറ്റിവെച്ചു

ഇന്ത്യൻ സിനിമാ ലോകത്ത് കോവിഡ് വീണ്ടും വില്ലനാകുന്നു. ലോക്ക്ഡൗൺ കഴിഞ്ഞ് സിനിമാ വ്യവസായം വീണ്ടും ഉണർന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഒമിക്രോൺ വകഭേദം എത്തിയത്. ഇതേ തുടർന്ന് പല സംസ്ഥാനങ്ങളും വീണ്ടും കർഫ്യൂകളിലേക്കും നിയന്ത്രണങ്ങളിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഷാഹിദ് കപൂർ ചിത്രം ജേഴ്സിയുടെ റിലീസ് മാറ്റിവെച്ചതിനു പിന്നാലെ ഇന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാജമൗലി ചിത്രം RRR ന്റേയും റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. റിലീസ് മാറ്റിവെച്ച കാര്യം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. സാഹചര്യങ്ങൾ തങ്ങളുടെ നിയന്ത്രണത്തിന് […]
ആര്‍ടിപിസിആറിന് പകരം ആന്‍റിജന്‍; പനിയും തൊണ്ട വേദനയുമുള്ള എല്ലാവരെയും പരിശോധിക്കണമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് ഒമിക്രോണ്‍ കേസുകളുടെ എണ്ണം ഉയരുന്നതിനാല്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കണം. ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്റ്റുകളും സെല്‍ഫ് ടെസ്റ്റിങ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കണണെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ചുമയോടെയോ അല്ലാതെയോ ഉള്ള പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന, അടുത്തിടെയുള്ള രുചിയോ മണമോ നഷ്ടം, ക്ഷീണം, വയറിളക്കം എന്നിവയുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കണം. പരിശോധന നടത്തി […]
ഇസ്രയേലിൽ ആശങ്ക സൃഷ്ടിച്ച് പുതിയ രോഗമായ ഫ്ലൊറോണ സ്ഥിരീകരിച്ചു…!!

ജറുസലേം: കോവിഡ് വകഭേദമായ ഒമിക്രോൺ ഭീതിക്കിടെ പുതിയ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയും ഇൻഫ്‌ളുവൻസയും ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണ് ഫ്ലൊറോണ. 30 വയസുള്ള ഗർഭിണിക്കാണ് ഇസ്രയേലിൽ രോഗം സ്ഥിരീകരിച്ചത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇവർക്ക് രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് കൂടുതൽ പഠനം നടത്തുകയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥർ അറിയിച്ചു. അതേ സമയം ഇസ്രയേലിൽ കോവിഡിനെതിരെ […]
നിയന്ത്രണങ്ങൾ പാലിച്ച് പുതുവൽസരാഘോഷം; പ്രതീക്ഷയോടെ വരവേറ്റ് കേരളം

കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലും പുതുവല്‍സരത്തെ പ്രതീക്ഷയോടെ ഏറ്റെടുത്ത് കേരളം. ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും രാത്രി 10മണി വരെയായിരുന്നു അനുമതി. രാത്രി ആഘോഷങ്ങള്‍ വിലക്കിയതോടെ സംസ്ഥാനത്ത് പ്രധാന കേന്ദ്രങ്ങളിലെല്ലാം പുതുവല്‍സര പരിപാടികള്‍ പരിമിതമായിരുന്നു. കൊച്ചിയിൽ രാത്രി പത്തുമണിയ്ക്ക് ആഘോഷം അവസാനിച്ചു. ഉറങ്ങാൻ കഴിയാത്ത മനസുള്ള കൊച്ചിക്കാർ നിശബ്ദമായ രാത്രിയെ ഭേദിച്ച് 11.55ന് ഫോർട്ട് കൊച്ചി തെരുവിലിറങ്ങി. എല്ലാ ഹോട്ടലുകളിലും ഇക്കുറി പുതുവല്‍സരാഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. ആഘോഷങ്ങള്‍ ഉണ്ടായിരുന്നിടങ്ങളിൽ പത്തു മണിയോടുകൂടി അവസാനിപ്പിച്ചു. എല്ലായിടത്തും പൊലീസിന്‍റെ കര്‍ശന പരിശോധനകളും ഉണ്ടായിരുന്നു.ഡി.ജെ പാര്‍ട്ടികള്‍ക്കും വിലക്ക് […]
പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ഐജിമാർ എഡിജിപിമാരായി.

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് വകുപ്പിൽ വൻ അഴിച്ചുപണി. എഡിജിപി യോഗേഷ് ഗുപ്തയെ പോലീസ് അക്കാദമി ഡയറക്ടറായി ചുമതലപ്പെടുത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ തസ്തിക ഐജി റാങ്കിലേക്ക് ഉയർത്തി. ദക്ഷിണ മേഖല ഐജി ഹർഷിത അത്തല്ലൂരിയെ ഇന്റലിജൻസിലേക്ക് മാറ്റി. പകരം പി. പ്രകാശ് ദക്ഷിണ മേഖല ഐജിയാകും. ഐജി സ്പർജൻ കുമാറിനെ തിരുവനന്തപുരം കമ്മീഷണറായി നിയമിച്ചു. 6 ഡിഐജി മാർക്ക് ഐജിയായി സ്ഥാന കയറ്റം ലഭിച്ചു. അനൂപ് കുരുവിള ജോൺ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഐജിയായി. ഐജിമാരായ […]
ഇനി മടക്കം 2021 ന് വിട – ബിന്ദു. കെ എം .

നീ വരുമ്പോൾ ഞാനെത്ര ധന്യ നീ യാത്രയാകുമ്പോൾ വിതുമ്പുന്നിതെൻ മനം നീയറിയാതെ പറയാതെയെൻ മനം കവർന്നതറിഞ്ഞില്ല നീ തന്ന സാന്ത്വനത്താൽ ഞാനലിഞ്ഞില്ലാതെയായി ഇതുയാത്രയല്ലേ പറയാതെവയ്യയെന്നകതാരിലെരിയുമൊരുമിത്തീയിൽ നീറി പുകയുന്നൊരോർമ്മയായ് എങ്ങു നീ മറഞ്ഞാലും എന്ത് നീ പറഞ്ഞാലും ഇഷ്ടമായിരുന്നെന്നു മാത്രമറിയുക ഇനിയേകിടട്ടെ യാത്രാമൊഴി
ക്രിസ്മസ് കാല രാത്രികൾ – സ്വപ്ന ജേക്കബ്

എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുമായിരിക്കുമെന്നു തോന്നുന്നു ക്രിസ്മസ്സിന്റെ വെളിച്ചം പലവർണ്ണങ്ങളിൽ ഹൃദയത്തിലേക്ക് കടന്നു വന്ന ഒരു ക്രിസ്മസ് കാല രാത്രി. പിന്നീടങ്ങോട്ട് അവധിക്കാല രാത്രികൾ ഗൃഹാതുരമായി മാറുകയാണ്. സാധാരണ ഇല്ലാത്ത എന്തൊക്കെയോ സന്തോഷങ്ങൾ ക്രിസ്മസ്സ്കാല രാത്രികൾക്കുണ്ടെന്ന് നമ്മൾ വിശ്വസിച്ചു തുടങ്ങുന്നു. വിശ്വാസം പോലെ സംഭവങ്ങൾ ഉണ്ടാവുകയും ചെയ്യും. മഞ്ഞും തണുപ്പും നിലാവുമൊക്കെയായി പ്രകൃതിയും നമ്മുടെ കൂടെ കൂടുകയും ചെയ്യും. നല്ലതായാലും ചീത്തയായാലും കുറെ ഓർമ്മകൾ സമ്മാനിച്ചായിരിക്കും അവധിക്കാലവും, ക്രിസ്മസ്സും, ഡിസംബറും ഒക്കെ മടങ്ങുന്നത്. ഞങ്ങളുടെ ഒക്കെ കുട്ടിക്കാലത്ത് […]
നക്ഷത്രങ്ങൾ പൂത്തിറങ്ങുമ്പോൾ – ഉല്ലാസ് ശ്രീധർ

വിണ്ണിൽ നിന്നും മണ്ണിലേക്ക് മഞ്ഞിനോടൊപ്പം നക്ഷത്രങ്ങളും പൂത്തിറങ്ങുന്ന രാത്രികളാണ് ഡിസംബറിന്റെ സൗഭാഗ്യം… തണുപ്പിൽ പൊതിഞ്ഞ നിലാവ് പെയ്യുന്ന ഡിസംബറിനെ സ്നേഹിക്കുന്നതു പോലെ മറ്റൊരു മാസത്തേയും ലോകം സ്നേഹിച്ചിട്ടില്ല… ആഘോഷത്തോടെ സ്വീകരിക്കുകയും അതേ ആഘോഷത്തോടെ പറഞ്ഞയക്കുകയും ചെയ്യുന്ന മാസമാണ് ഡിസംബർ… സ്നേഹം കൊണ്ട് ഹൃദയത്തെ വിശാലമാക്കാനും ആ വിശാലഹൃദയത്തിൽ കരുണയും കാരുണ്യവും നിറക്കാനും ജനങ്ങളെ പഠിപ്പിച്ച യേശുദേവന്റെ അനുഗ്രഹം കൊണ്ടാണ് എല്ലാവരുടേയും സ്നേഹം ഏറ്റുവാങ്ങാനുള്ള ഭാഗ്യം ഡിസംബറിന് കിട്ടിയത്… നീ നിന്നെ പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കാൻ പഠിപ്പിച്ച […]
റഷ്യൻ മനുഷ്യാവകാശ സംഘടനകൾക്ക് വിലക്ക്; വിമർശനവുമായി ലോകം

മോസ്കോ ∙ റഷ്യയിലെ ഏറ്റവും പഴക്കമുള്ള മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ ഇന്റർനാഷനൽ സുപ്രീം കോടതി നിരോധിച്ചതിനു പിന്നാലെ സഹോദര സംഘടനയായ മെമ്മോറിയൽ ഹ്യൂമൻ റൈറ്റ്സ് സെന്ററും പൂട്ടാൻ കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് അലക്സി നവൽനി ഉൾപ്പെടെ വിമർശകരെ നിശ്ശബ്ദരാക്കുന്ന റഷ്യൻ ഭരണകൂടത്തിന്റെ പുതിയ നീക്കമാണിതെന്നു ബ്രിട്ടനും യുഎസും ഉൾപ്പെടെ രാജ്യങ്ങൾ പ്രതികരിച്ചു. ആധുനിക റഷ്യയിലെ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്തുന്ന സംഘടനയാണു മെമ്മോറിയൽ ഹ്യൂമൻ റൈറ്റ്സ് സെന്റർ. ജോസഫ് സ്റ്റാലിന്റെ സ്വേച്ഛാധിപത്യത്തിനു കീഴിൽ പണ്ടു നടന്ന അനീതികൾ പുറത്തുകൊണ്ടുവരുന്നതിലാണു […]
ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി ജയിംസ് വെബ് ടെലസ്കോപ്; ഭൂമിക്കപ്പുറം ജീവനുണ്ടോ?

ലോകത്തിലെ തന്നെ ഏറ്റവും വലിയതും ശക്തവുമായ ബഹിരാകാശ ദൂരദര്‍ശിനി ജെയിംസ് വെബ് ടെലസ്കോപ് ഡിസംബര്‍ 25ന് നാസ വിക്ഷേപിച്ചിരുന്നു. ദൂരദര്‍ശിനി ഇപ്പോള്‍ ചന്ദ്രനെ മറികടന്ന് ലക്ഷ്യ സ്ഥാനമായ സെക്കന്‍ഡ് ലാഗ്‌റേഞ്ച് പോയിന്റിലേക്ക് നീങ്ങുകയാണ്. ഭൂമിയില്‍നിന്ന് ഏതാണ്ട് 10 ലക്ഷം മൈല്‍ അകലെയാണ് ദൂരദര്‍ശിനിയുടെ സ്ഥാനം. ഇന്നലെ ദൂരദര്‍ശിനിയുടെ സണ്‍ഷീള്‍ഡ് പാനല്‍ വിന്യസിക്കുകയും ചെയ്തിരുന്നു. ചുരുങ്ങിയത് അഞ്ച് വർഷത്തിനുള്ളില്‍ ഒരു ദൗത്യമെങ്കിലും പൂർത്തിയാക്കാനാണ് നാസയുടെ പദ്ധതി. ജെയിംസ് വെബ് ടെലസ്കോപ് പ്രപഞ്ചത്തിന്റെ പല നിഗൂഢതകളിലേക്കും ആഴ്ന്നിറങ്ങും, ഗ്രഹങ്ങൾ മുതൽ […]
ഡ്രൈവിങ് ലൈസന്‍സിന് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടര്‍മാരേയും അനുവദിച്ചുകൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ ഇതുവരെ പരിഗണിച്ചിരുന്നുള്ളൂ. ഇനിമുതൽ ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിങ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബി.എ.എം.എസ് ഡോക്ടര്‍മാര്‍ക്ക് എം.ബി.ബി.എസ് ഡോക്ടര്‍മാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയതിന്റെ […]
രാത്രികാല നിയന്ത്രണം പ്രാബല്യത്തില്‍; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് പൊലീസ്

സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം നിലവില്‍ വന്നു. രാത്രി പത്തിന് തന്നെ തിരുവനന്തപുരത്ത് പൊലീസ് പരിശോധന തുടങ്ങി. ആദ്യ ദിവസം യാത്ര തുടങ്ങിയവര്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ അനുമതി നല്‍കി. എന്നാല്‍ വരും ദിവസങ്ങളില്‍ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് പൊലീസ് കടക്കും.
രാജ്യത്ത് ഒമിക്രോണ്‍ കുതിച്ചുയരുന്നു; രോഗബാധയില്‍ കേരളം മൂന്നാമത്

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. ആകെ കേസുകള്‍ 1,270 ആയി. രോഗബാധയില്‍ കേരളം മൂന്നാംസ്ഥാനത്താണ്. ആറു സംസ്ഥാനങ്ങളില്‍ അന്‍പതിൽ കൂടുതല്‍ കേസുകളുണ്ട്. പ്രതിദിന കോവിഡ് കേസുകള്‍ 27 ശതമാനം വര്‍ധിച്ചു. രാജ്യത്തെ ഏറെ ആഘാതമേല്‍പ്പിച്ച കോവിഡ് രണ്ടാംതരഗത്തിന്‍റെ മൂര്‍ധന്യാവസ്ഥ പിന്നിട്ട് എട്ടുമാസമാകുമ്പോഴാണ് വീണ്ടും ആശങ്കയുടെ കണക്കുകള്‍. 309 പേര്‍ക്കുകൂടി ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ആകെ കേസുകള്‍ 1,270 ആയി. മഹാരാഷ്ട്രയില്‍ 450 ഉം ഡല്‍ഹിയില്‍ 320 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. […]



