LIMA WORLD LIBRARY

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ഐജിമാർ എഡിജിപിമാരായി.

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് വകുപ്പിൽ വൻ അഴിച്ചുപണി. എഡിജിപി യോഗേഷ് ഗുപ്തയെ പോലീസ് അക്കാദമി ഡയറക്ടറായി ചുമതലപ്പെടുത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ തസ്തിക ഐജി റാങ്കിലേക്ക് ഉയർത്തി.

ദക്ഷിണ മേഖല ഐജി ഹർഷിത അത്തല്ലൂരിയെ ഇന്റലിജൻസിലേക്ക് മാറ്റി. പകരം പി. പ്രകാശ് ദക്ഷിണ മേഖല ഐജിയാകും. ഐജി സ്പർജൻ കുമാറിനെ തിരുവനന്തപുരം കമ്മീഷണറായി നിയമിച്ചു. 6 ഡിഐജി മാർക്ക് ഐജിയായി സ്ഥാന കയറ്റം ലഭിച്ചു.

അനൂപ് കുരുവിള ജോൺ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഐജിയായി. ഐജിമാരായ മഹിപാൽ യാദവ്, ബൽറാം കുമാർ ഉപാധ്യായ എന്നിവരെ എഡിജിപിമാരായി ചുമതലപ്പെടുത്തി. സ്ഥാനക്കയറ്റം ലഭിച്ച എ.വി ജാർജ് കമ്മീഷണറായി തുടരും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px