LIMA WORLD LIBRARY

റഷ്യൻ മനുഷ്യാവകാശ സംഘടനകൾക്ക് വിലക്ക്; വിമർശനവുമായി ലോകം

മോസ്കോ ∙ റഷ്യയിലെ ഏറ്റവും പഴക്കമുള്ള മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ ഇന്റർനാഷനൽ സുപ്രീം കോടതി നിരോധിച്ചതിനു പിന്നാലെ സഹോദര സംഘടനയായ മെമ്മോറിയൽ ഹ്യൂമൻ റൈറ്റ്സ് സെന്ററും പൂട്ടാൻ കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് അലക്സി നവൽനി ഉൾപ്പെടെ വിമർശകരെ നിശ്ശബ്ദരാക്കുന്ന റഷ്യൻ ഭരണകൂടത്തിന്റെ പുതിയ നീക്കമാണിതെന്നു ബ്രിട്ടനും യുഎസും ഉൾപ്പെടെ രാജ്യങ്ങൾ പ്രതികരിച്ചു.

ആധുനിക റഷ്യയിലെ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്തുന്ന സംഘടനയാണു മെമ്മോറിയൽ ഹ്യൂമൻ റൈറ്റ്സ് സെന്റർ. ജോസഫ് സ്റ്റാലിന്റെ സ്വേച്ഛാധിപത്യത്തിനു കീഴിൽ പണ്ടു നടന്ന അനീതികൾ പുറത്തുകൊണ്ടുവരുന്നതിലാണു മെമ്മോറിയൽ ഇന്റർനാഷനൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

English Summary: Russia orders closure of human rights group Memorial

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px