വിണ്ണിൽ നിന്നും മണ്ണിലേക്ക് മഞ്ഞിനോടൊപ്പം നക്ഷത്രങ്ങളും പൂത്തിറങ്ങുന്ന രാത്രികളാണ് ഡിസംബറിന്റെ സൗഭാഗ്യം…
തണുപ്പിൽ പൊതിഞ്ഞ നിലാവ് പെയ്യുന്ന ഡിസംബറിനെ സ്നേഹിക്കുന്നതു പോലെ മറ്റൊരു മാസത്തേയും ലോകം സ്നേഹിച്ചിട്ടില്ല…
ആഘോഷത്തോടെ സ്വീകരിക്കുകയും അതേ ആഘോഷത്തോടെ പറഞ്ഞയക്കുകയും ചെയ്യുന്ന മാസമാണ് ഡിസംബർ…
സ്നേഹം കൊണ്ട് ഹൃദയത്തെ വിശാലമാക്കാനും ആ വിശാലഹൃദയത്തിൽ കരുണയും കാരുണ്യവും നിറക്കാനും ജനങ്ങളെ പഠിപ്പിച്ച യേശുദേവന്റെ അനുഗ്രഹം കൊണ്ടാണ് എല്ലാവരുടേയും സ്നേഹം ഏറ്റുവാങ്ങാനുള്ള ഭാഗ്യം ഡിസംബറിന് കിട്ടിയത്…
നീ നിന്നെ പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കാൻ പഠിപ്പിച്ച യേശുദേവന്റെ വരവിനെയാണ് ഓരോ ഡിസംബറും നമ്മെ ഓർമ്മിപ്പിക്കുന്നത്…
യേശുദേവന്റെ ജനനവും ജീവിതവും ജനങ്ങൾക്ക് വേണ്ടിയായിരുന്നു…
അന്നും
ഇന്നും
എന്നും
സൗഭാഗ്യത്തിന്റേയും
സമാധാനത്തിന്റേയും
സന്തോഷത്തിന്റേയും
പ്രതിരൂപമാണ് യേശുദേവൻ…
അതുകൊണ്ടാണ്
ക്രിസ്മസും
ക്രിസ്മസ് കേക്കും
ക്രിസ്മസ് മരങ്ങളും
ക്രിസ്മസ് അപ്പൂപ്പനും
ക്രിസ്മസ് നക്ഷത്രങ്ങളും
മനുഷ്യ മനസിന് ആഹ്ലാദം പകരുന്നവയാകുന്നത്…
ക്രിസ്മസിനെ കുറിച്ചുള്ള ഓർമ്മകൾ പോലും ആഹ്ലാദകരമാകുന്നത്…
വർത്തമാന കേരളവും ലോകവും ആശങ്കകൾക്കിടയിലൂടെയാണ് കടന്നു പോകുന്നത്…
നിനക്കെന്ത് കിട്ടും എന്ന് ചിന്തിച്ചിരുന്നിടത്ത് എനിക്കെന്തു കിട്ടും എന്ന ചിന്തയാണ് ആധുനിക മനുഷ്യ മനസിനെ കീഴടക്കിയിരിക്കുന്നത്…
ആര് കൊന്നാലും
ആരെ കൊന്നാലും
എന്റെ കീശ വീർക്കണമെന്ന ദുഷ്ടചിന്ത തഴച്ചുവളരുന്ന ഈ കാലത്തിന്റെ മറു മരുന്നാണ് സ്നേഹ ഗാനം പാടി വരുന്ന ക്രിസ്മസ് സന്ദേശങ്ങൾ…
വെട്ടിപ്പിടിക്കാനല്ല
കെട്ടിപ്പിടിക്കാനാണ് ക്രിസ്മസ് പഠിപ്പിക്കുന്നത്…
തട്ടിപ്പറിക്കാനോ
തട്ടിത്തെറിപ്പിക്കാനോ ക്രിസ്മസ് പഠിപ്പിക്കുന്നില്ല…
മനസ് നിറയെ സ്നേഹം കൊടുക്കാനാണ് ക്രിസ്മസ് പഠിപ്പിക്കുന്നത്…
എന്റെ എല്ലാ കൂട്ടുകാർക്കും “ക്രിസ്മസ് ആശംസകൾ” നേരുന്നു……………………………………………
____ഉല്ലാസ് ശ്രീധർ
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄












