ഫ്രഞ്ച് ശാസ്ത്രജ്ഞൻ ലൂക്ക് മോണ്ടനിയർ അന്തരിച്ചു

പാരീസ്: ഫ്രഞ്ച് ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ ലൂക്ക് മോണ്ടനിയർ (89) അന്തരിച്ചു. എച്ച്ഐവി വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞരിൽ ഒരാളാണ്. 1982ലാണ് എയിഡ്സ് രോഗബാധ ആദ്യമായി തിരിച്ചറിഞ്ഞത്. 2008ൽ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഫ്രാങ്കോയിസ് ബാരെ സിനോസിയുമായും ജർമൻ ഗവേഷകൻ ഹരാൾഡ് സുർ ഹുസൈനുമായാണ് ലൂക്ക് പങ്കിട്ടത്. കോവിഡ് വൈറസ് ചൈനീസ് ലാബിൽ മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് 2020ൽ അദ്ദേഹം നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്. ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക് ചെയർമാൻ ഷോപ് ആന്‍റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമ നിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് 1944 ഡിസംബർ 25 ന് കോഴിക്കോട് കൂടാരപ്പുരയിൽ […]
പ്രസിദ്ധ കൂത്ത്, കൂടിയാട്ട കലാകാരന്‍ മാണി ദാമോദര ചാക്യാര്‍ അന്തരിച്ചു

ലക്കിടി (പാലക്കാട്): പ്രസിദ്ധ കൂത്ത്, കൂടിയാട്ട കലാകാരന്‍ മാണി ദാമോദര ചാക്യാര്‍ (76) അന്തരിച്ചു. നാട്യാചാര്യനും കൂടിയാട്ട കുലപതിയുമായ പത്മശ്രീ മാണി മാധവചാക്യാരുടെ അനന്തരവനും ശിഷ്യനുമാണ്. നടുവണ്ണൂര്‍ സ്‌കൂളിലെ മുന്‍ സംസ്‌കൃത അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെത്തുടര്‍ന്നു 17 വര്‍ഷത്തോളമായി കൂത്ത്, കൂടിയാട്ട അരങ്ങില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. നാലര പതിറ്റാണ്ടോളം നീണ്ട കലാസപര്യയില്‍ കേരളത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളില്‍ കലാവതരണം നടത്തി. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സ്‌കോളര്‍ഷിപ്പിനും സംഗീത നാടക അക്കാദമി അവാര്‍ഡിനും അര്‍ഹനായി. മറ്റു ക്ഷേത്ര പുരസ്‌കാരങ്ങളും നേടി. കൂത്ത് […]
ഉഗ്രവിഷമുള്ള മൂർഖൻ; തീപ്പൊള്ളലേറ്റ പോലെ; 30 വയൽ ആന്റിവെനം; ഇത് രണ്ടാം ജന്മം

കണ്ണൂർ: ‘ഇതെന്റെ രണ്ടാം ജന്മമാണ്. ഇവർക്കെല്ലാം എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.’ ഓക്സിജൻ മാസ്കിന്റെ സുതാര്യമായ നേർത്ത പാളിക്കപ്പുറം മഞ്ജുള പറയുന്നതെല്ലാം കൃത്യമായി വേർതിരിച്ചെടുക്കാൻ പ്രയാസമാണെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിലുള്ള ആശ്വാസം ആ മുഖത്തു നിന്നു വായിച്ചെടുക്കാം. മൂർഖന്റെ കടിയേറ്റു മൂന്നു ദിവസം അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണു മഞ്ജുളയുടെ തിരിച്ചുവരവ്. വാവാ സുരേഷ് കോട്ടയം മെഡിക്കൽ കോളജിലെ പരിചരണത്തിൽ ജീവിതത്തിലേക്കു തിരികെക്കയറിയ ദിവസങ്ങളിലാണ് ഇവിടെ കണ്ണൂരിലെ ജില്ലാ ആശുപത്രി വെന്റിലേറ്ററിൽ മഞ്ജുളയും രണ്ടാം ജന്മത്തിലേക്കു കണ്ണു തുറന്നത്. […]
സ്പോർട്സ് യാത്രകൾ – Sports Yathrakal by സനിൽ പി. തോമസ്: Sanil P Thomas (Malayalam Edition)
WIFE SWAPPING PROGRESSING! – Dr.Mathew Joys

Dr. Mathew Joys Years back, while in North India, I heard about a young couple’s secret group enjoying ‘bhang’ (a potent herbal intoxicant). While the lights are off, they enjoy sexual relationships with strange partners in the group inside the closed rooms. I could not digest the concept then. Even there was a TV series […]
സ്വപ്നജാലകം – ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ.

സ്വപ്നജാലകത്തിലൂടെൻ മിഴികൾ പാറി സുഭഗതകൾ മാത്രം കാണാൻ വേണ്ടി, സുഖ-ദുഃഖ സമ്മിശ്ര ജീവിത സത്യങ്ങൾ സ്വപ്നജാലകത്തിൽ ത്തെളിഞ്ഞു കണ്ടു. സ്വപ്നമിഴിയാളെക്കാണുവാൻ ഹൃദയം വെമ്പി, സ്വപ്നജാലകപ്പ ഴുതിലൂടെപ്പരതി. സ്വയം പ്രഭേ നിന്നെയൊന്നു കാണാൻ സുരഭിലനിമിഷങ്ങളോർത്തു നിന്നൂ. മന്ദാരം വിടരും നിൻ നയനയുഗളങ്ങളും, മന്ദ സമീരനിലിളകും കൂന്തലും മമ സഖീ, നീ മന്ദഹാസം തൂകിൽ, മദനൻ കളിയാടും നിന്നധരങ്ങളിൽ! പുഞ്ചിരിത്തേൻ മഴ തൻ സ്ഫുരണം പഞ്ചാരപ്പൂങ്കവിളിൽ തുടിച്ചിടുന്നൂ! പത്മ ദളലോചനേ, സ്വപ്നജാലകം പതിയെത്തുറക്കൂ, യെന്നെക്കാണ്മൂ! പാതവക്കത്തെ വലിയ മരത്തണലും, പണ്ടു […]
MAVUKAL POOKKUM MAKARAM
ജനുവരി 30 മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം

സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ ,ഇന്നുമുണങ്ങാത്ത മുറിവിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം . മഹാത്മഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്ന ദിവസം . ‘ ആധുനിക ജനാധിപത്യ ഇന്ത്യ ‘ഏതൊക്കെ ആശയങ്ങളുടെ മുകളിലാണോ പടുത്തുയർത്തപ്പെടേണ്ടത് അവ സംരക്ഷിക്കാൻ ഗാന്ധിജി ജീവൻ ബലി കൊടുക്കുകയായിരുന്നു . സാഹോദര്യവും സമാധാനവും പരസ്പര സ്നേഹവും മുറുകെപ്പിടിച്ചു കൊണ്ട് ജനതയെ ചേർത്തു നിർത്താനാണ് അദ്ദേഹം അവസാന നിമിഷം വരേയും ശ്രമിച്ചത് . ഗാന്ധിജിയുടെ രക്തസാക്ഷിത്വം നമ്മെ ഓർമ്മിപ്പിക്കുന്നത് […]
ശാസ്ത്രസാഹിത്യം – പ്രദീപ് അകത്തേത്തറ

ഉച്ചവെയിൽ തിളയ്ക്കുന്ന സ്ക്കൂൾമുറ്റം കടന്നാണവർ വന്നത്… മൂന്ന് പേർ, പത്തുപേരുടെ ഭാരവുമായി.. .. മുണ്ടിൻതലപ്പുകൊണ്ട് മുഖം തുടച്ച് ഡെസ്ക്കിനുമുകളിൽ ചിന്തിയ കൂട്ടാനിലാകാതെ പുസ്തകം നിരത്തുന്നു… എംപി, എംകെപി, ശിവദാസ്, പാപ്പൂട്ടി.. കെ ടി ആർ, ആർ വി ജി, കെ എൻ ഗണേഷ്.. വീഴാതെ, ഡെസ്ക്കിലെ കുറഞ്ഞ സ്ഥലം പങ്കുവെച്ചു.. ചൊവ്വാദോഷക്കാരിയായ ഭൗതികശാസ്ത്രാധ്യാപിക പാപ്പൂട്ടിയെ നീക്കിവെച്ച് ടി ജിയുടെ ‘വരൂ ഇന്ത്യയെ കാണാം’ കെെയ്യിലെടുത്ത് ചോദിച്ചു… ‘ഇംഗ്ലീഷിലൊന്നുമില്ലേ, കുട്ടികൾക്ക് പറ്റിയത്….? മാതൃഭാഷയുടെ കനം പേറുന്ന കണ്ണുമായിരുന്ന മാഷപ്പോൾ […]
ബോംബ് ഭീഷണി കമല ഹാരിസിന്റെ ഭർത്താവിനെ വേഗം ഒഴിപ്പിച്ച് പൊലീസ്

വാഷിങ്ടൻ ∙ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഭർത്താവ് ഡഗ് എംഹോഫിനെ അദ്ദേഹം പങ്കെടുക്കാനെത്തിയ ചടങ്ങിനു ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് പെട്ടെന്ന് ഒഴിപ്പിച്ചു. ആഫ്രോ അമേരിക്കൻ വംശജരുടെ അനുസ്മരണ ചടങ്ങിന് ഡൻബർ ഹൈസ്കൂളിലെത്തിയ എംഹോഫ് അവിടത്തെ മ്യൂസിയം സന്ദർശിക്കുമ്പോഴാണ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഒഴിപ്പിച്ചത്. സ്കൂളിലെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. പരിശോധനയിൽ ബോംബൊന്നും കണ്ടെത്തിയില്ല. എഫ്ബിഐ അന്വേഷണം ആരംഭിച്ചു. എംഹോഫിനെ ലക്ഷ്യമിട്ടായിരുന്നു ഭീഷണിയെന്നു കരുതുന്നില്ല.
റിസ്ക് രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് ക്വാറന്റീന്‍ ഇല്ല; കോവിഡ് മാര്‍ഗരേഖ പുതുക്കി

വിദേശത്തുനിന്ന് വരുന്നവര്‍ക്കുള്ള കോവിഡ് മാര്‍ഗരേഖ കേന്ദ്രം പുതുക്കി. റിസ്ക് രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി. 14 ദിവസം സ്വയംനിരീക്ഷണം മാത്രം മതി. ക്വാറന്റീന്‍ രോഗം സ്ഥിരീകരിച്ചാല്‍ മാത്രം.
കേരളത്തെ ആക്ഷേപിച്ച് യോഗി; ചുട്ടമറുപടിയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

യുപിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ കേരളത്തെ ആക്ഷേപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ട് സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കേരളമോ, ബംഗാളോ, കശ്മീരോ പോലെ ആകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വോട്ടർമാർക്കുള്ള സന്ദേശമായി ബിജെപി സംസ്ഥാന ഘടകം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശം. യോഗിയ്ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തി. യു.പി കേരളം പോലെയായാൽ മതത്തിന്റെയും ജാതിയുടയും പേരിൽ കൊലകൾ ഉണ്ടാകില്ല. മികച്ച വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം , ആരോഗ്യ സേവനം […]
ആദ്യമിരുന്ന മലയിടുക്കില്‍നിന്ന് ബാബു വീണ്ടും താഴേക്കുവീണു; ഇരട്ടഭാഗ്യം

പാലക്കാട് മലമ്പുഴയില്‍ മലയിടുക്കില്‍ അകപ്പെട്ട ആര്‍.ബാബു രക്ഷപ്പെട്ടത് ഇരട്ടഭാഗ്യംകൊണ്ട്. ചൊവ്വാഴ്ച രാത്രി ആദ്യമിരുന്ന മലയിടുക്കില്‍നിന്ന് താഴേക്കുവീണു. എന്നാല്‍ പത്തടി താഴെയുള്ള മറ്റൊരു മലയിടുക്കില്‍ കാല്‍ ഉടക്കിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആദ്യത്തെ സ്ഥലത്ത് ഇരിക്കാനുള്ള സൗകര്യമുണ്ടായിരുന്നെങ്കില്‍ രണ്ടാമത് എത്തിയ സ്ഥലത്ത് കഷ്ടിച്ച് നില്‍ക്കാനുള്ള സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്‍പതു മണിക്കൂറോളം ഇടുങ്ങിയ മലയിടുക്കില്‍ ബാബു നില്‍ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികരാണ് ഇത് സ്ഥിരീകരിച്ചത്. ബാബുവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ കഴിയുന്ന ബാബുവിനെ രാത്രിയിലും […]
5000ലേറെ മൃതദേഹങ്ങളുടെ അസ്ഥികള്‍; തലയോട്ടികളും നിറഞ്ഞ് പള്ളി

5000ലേറെ മൃതദേഹങ്ങളുടെ അസ്ഥികള്‍ കൊണ്ട് ചുവരുകള്‍ നിര്‍മ്മിച്ച് പള്ളി. പോര്‍ചുഗലിലെ ഈ പള്ളി ‘ചാപ്പല്‍ ഓഫ് ബോണ്‍സ്’ എന്നാണറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളിക്കുള്ളില്‍ 5000ലധികം മൃതദേഹങ്ങളുടെ തലയോട്ടികളും അസ്ഥികളുമാണുള്ളത്. പള്ളി സന്ദര്‍ശിച്ചവരിലൊരാള്‍ ദൃശ്യങ്ങള്‍ ടിക്ടോക്കിലൂടെ പങ്കുവച്ചതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പള്ളി വൈറലാവുകയാണ്. സ്ഥലപരിമിതിയുള്ള സിമിത്തേരികളില്‍ നിന്നും മാറ്റേണ്ടി വരുന്ന പഴയ അസ്ഥികളും തലയോട്ടികളുമാണ് പള്ളിയുടെ ചുവരില്‍ നിറയുന്നത്. മറയ്ക്കുന്നതിന് പകരം എല്ലുകളും തലയോട്ടികളും സന്ദര്‍ശകര്‍ക്ക് കാണാന്‍ പള്ളിയില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ അന്ന് സന്യാസികള്‍ […]



