LIMA WORLD LIBRARY

കേരളത്തെ ആക്ഷേപിച്ച് യോഗി; ചുട്ടമറുപടിയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

യുപിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ കേരളത്തെ ആക്ഷേപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ട് സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കേരളമോ, ബംഗാളോ, കശ്മീരോ പോലെ ആകുമെന്ന്  യോഗി ആദിത്യനാഥ് പറഞ്ഞു. വോട്ടർമാർക്കുള്ള സന്ദേശമായി ബിജെപി സംസ്ഥാന ഘടകം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശം.

യോഗിയ്ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തി. യു.പി കേരളം പോലെയായാൽ മതത്തിന്റെയും ജാതിയുടയും പേരിൽ കൊലകൾ ഉണ്ടാകില്ല. മികച്ച വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം , ആരോഗ്യ സേവനം എന്നിവ കിട്ടാൻ യു.പി കേരളമാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

യോഗിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. യുപിക്കാര്‍ കേരളത്തെപ്പോലെയാകാന്‍ വോട്ടുചെയ്യണം. മലയാളികളും കശ്മീരികളും ബംഗാളികളും ആത്മാഭിമാനമുള്ളവരെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px