LIMA WORLD LIBRARY

ബോംബ് ഭീഷണി കമല ഹാരിസിന്റെ ഭർത്താവിനെ വേഗം ഒഴിപ്പിച്ച് പൊലീസ്

വാഷിങ്ടൻ ∙ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഭർത്താവ് ഡഗ് എംഹോഫിനെ അദ്ദേഹം പങ്കെടുക്കാനെത്തിയ ചടങ്ങിനു ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് പെട്ടെന്ന് ഒഴിപ്പിച്ചു. ആഫ്രോ അമേരിക്കൻ വംശജരുടെ അനുസ്മരണ ചടങ്ങിന് ഡൻബർ ഹൈസ്കൂളിലെത്തിയ എംഹോഫ് അവിടത്തെ മ്യൂസിയം സന്ദർശിക്കുമ്പോഴാണ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഒഴിപ്പിച്ചത്. സ്കൂളിലെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. പരിശോധനയിൽ ബോംബൊന്നും കണ്ടെത്തിയില്ല. എഫ്ബിഐ അന്വേഷണം ആരംഭിച്ചു. എംഹോഫിനെ ലക്ഷ്യമിട്ടായിരുന്നു ഭീഷണിയെന്നു കരുതുന്നില്ല.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px