ആരാണ് ദുബായ് അനി…? – ഉല്ലാസ് ശ്രീധർ

എന്റെ കുറിപ്പുകൾ വായിക്കുന്ന ഒരുപാട് കൂട്ടുകാരുടെ ചോദ്യമാണ്… എന്റെ പ്രിയപ്പെട്ട ബാല്യകാല സുഹൃത്താണ് ദുബായ് അനി… ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങൾ രൂപീകരിച്ച ‘ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബി’ന്റെ സെക്രട്ടറി ഞാനും പ്രസിഡന്റ് ദുബായ് അനിയുമായിരുന്നു… ഞങ്ങളുടെ ഫ്രണ്ട്സ് ക്ലബ് വെറുമൊരു കുട്ടി ക്ലബ്ബായിരുന്നില്ല… നാട്ടിലെ മുഴുവൻ മുതിർന്നവരേയും വെല്ലുവിളിച്ചു കൊണ്ട് നോട്ടീസടിച്ച് പിരിവെടുത്ത് ഓണാഘോഷം നടത്തിയ ക്ലബ്ബായിരുന്നു… അന്നു മുതൽ പല സംഘടനകളുടേയും സെക്രട്ടറി ഞാനും പ്രസിഡന്റ് അനിയുമായി… ഞങ്ങൾ ആത്മാർത്ഥ കൂട്ടുകാരായിരുന്നു… എന്നിട്ടും…, […]
ഭരണഘടനയോ? – ബിന്ദു. കെ.എം ,മലപ്പുറം

ഇന്ത്യക്ക് വേണ്ടി ഒരു ഭരണഘടന ഞാനെഴുതുകയോ ?ലജ്ജാകരം … ഇന്ത്യ സ്വതന്ത്രയായപ്പോഴേക്കുംഒരേ വൈവിധ്യമുൾക്കൊള്ളുന്ന ഇന്ത്യക്കാർക്ക് ഏകീകൃത നയത്തിൽ ഭരണ സംവിധാന മേർപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നിർണായക തീരുമാനമെടുക്കുന്നതിന് വേണ്ടി 1946-ൽ ബ്രിട്ടണിലേക്ക് പറന്ന ഇന്ത്യൻ പ്രതിനിധികളോട് നിയമജ്ഞനും മഹാ പണ്ഡിതനുമായ ഐവർ ജനീസ് എന്ന മഹാ പണ്ഡിതൻ പറഞ്ഞ വാക്കാണെന്ന് ചരിത്രം പറയുന്നു. ജാതി മത വർണ വൈവിധ്യത്തിന്റെ ,പ്രത്യേകമായി അന്നത്തെക്കാലത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഹൈസ്കൂൾ പഠനകാലത്ത് മലയാളം ഉപപാഠപുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചതോർക്കുന്നു. Dr. B.R അo ബേദ്കറിന്റെ ബാല്യ […]
കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…?

മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി കോളേജ് വിദ്യാർത്ഥികളോട് സംവദിക്കുന്നു. ……… കയ്യിൽ കെട്ടിയ വാച്ചല്ലാതെ അവർ മറ്റു ആഭരണങ്ങൾ ഒന്നും ധരിച്ചിട്ടില്ല. അതിലേറെ കുട്ടികളെ അത്ഭുതപ്പെടുത്തിയത് അവർ മുഖത്ത് പൗഡർ പോലും ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്. ഇംഗ്ലീഷിലാണ് സംസാരം. ഒന്ന് രണ്ട് മിനുട്ട് മാത്രമേ അവർ സംസാരിച്ചുള്ളൂ എങ്കിലും അവരുടെ വാക്കുകളിൽ ഒരു വല്ലാത്ത നിശ്ചയ ദാർഢ്യം നിറഞ്ഞു നിന്നിരുന്നു. തുടർന്ന് കുട്ടികൾ ചില ചോദ്യങ്ങൾ കളക്ടറോട് ചോദിച്ചു. ചോ : മാഡത്തിന്റെ പേരെന്താ ഇങ്ങനെ?. […]
കവിത വരും വഴി – സെബാസ്റ്റ്യൻ തേനാശ്ശേരി

[ പ്രസിദ്ധീകൃതമായ എന്റെ “സർഗ്ഗ നിലാവ് ” എന്ന കാവ്യ കൃതിയുടെ ആമുഖ കവിത ] കവിത വിരിഞ്ഞൊരു രാവിൽ പനിമതി ചന്ദ്രനിലാവിൽ , കനവുകളെല്ലാം കതിരുകൾ വീശി തെളിഞ്ഞു മിന്നും യാമം ! അനുപമമീ നിമിഷം , അനുഭൂതികളുടെ നിമിഷം അസുലഭ നിർവൃതി അകതാരിതളിൽ അമൃതായ് പെയ്യും നിമിഷം ! ഏകാന്തരമ്യമീ രാവിൽ മനസ്സിൽ സ്മൃതി ദീപങ്ങളുണർന്നു ; വിശ്വപ്രകൃതി വിരാട്പുമാനിൽ വിലയം കൊള്ളും നേരം , ആദിസർഗ്ഗ മഹോത്സവസ്മരണകൾ എന്നുള്ളിലുദിച്ചല്ലോ ..! പനിമതിബിംബമുണർന്നു ഹൃദയ […]
രാത്രിമഴ – അന്നാ

രാത്രിമഴ പെയ്തൊഴിയുന്നു ഇരുളിന്റെ നൊമ്പരങ്ങളിൽ ആർദ്ര കണങ്ങളായി… കനത്ത ദുഃഖത്തിന്റെ കൂരിരുട്ടിൽ ഒരു സ്വാന്തനമായി അലിഞ്ഞലിഞ്ഞ്.. നിദ്രാവിഹീന രാത്രിയിൽ സംഗീതമായി…ലയമായി താരാട്ട് പാട്ടായി എന്നെ തഴുകി ഉറക്കി രാത്രിമഴ…. ആത്മാവിന്നാഴങ്ങളിൽ നനുത്ത സ്പർശമായി നീ പെയ്തിറങ്ങുമ്പോൾ നിന്റെ സംഗീതത്തിന്റെ മാസ്മരികതയിൽ ഞാനും ലയിച്ചുചേരുന്നു. രാത്രിമഴേ….. നീ എന്റെ സഖി മനുഷ്യന്റെ ചൂഷണത്തിൽ അസ്ഥിത്വം നഷ്ടപ്പെട്ട പ്രകൃതി പരസ്പരം സ്നേഹിക്കാൻ മറക്കുന്ന മനുഷ്യർ കൊന്നു തിന്നുവാൻ മടിയില്ലാത്ത നരാധമന്മാർ മനുഷ്യരക്തം ഊറ്റി കുടിക്കുന്നു. കണ്ണീർച്ചാലുകൾ പെയ്തൊഴിയുമ്പോൾ… രാത്രിമഴേ………….. ഞാനും […]
യുഎഇയിൽ ബിസിനസ് സ്ഥാപനങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നു

യുഎഇയിൽ ബിസിനസ് സ്ഥാപനങ്ങൾക്കു അടുത്തവർഷം ജൂൺ ഒന്നുമുതൽ ലാഭത്തിൻമേൽ നികുതി ഏർപ്പെടുത്തുന്നു. പ്രതിവർഷം 3,75,000 ദിര്‍ഹത്തിനു മുകളിലുള്ള ലാഭത്തിനായിരിക്കും ഒൻപതു ശതമാനം കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുന്നത്. വ്യക്തിഗത വരുമാനത്തിനു നികുതി ബാധകമായിരിക്കില്ല. യുഎഇയിൽ ഇതാദ്യമായാണ് ബിസിനസുകൾക്ക് ലാഭത്തിൻമേൽ നികുതി ഏർപ്പെടുത്തുന്നത്. വലിയവ്യവസായസംരംഭങ്ങൾക്കായിരിക്കും നികുതി ബാധകമാകുന്നത്. ചെറുകിട സംരംഭങ്ങളെ സഹായിക്കുന്നതിന് 3,75,000 ദിർഹം അതായത് 75 ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി ബാധകമാക്കിയിട്ടില്ല. 2023 ജൂൺ ഒന്നിന് ശേഷം ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിലാകും നിയമം നടപ്പാക്കി […]
ബജറ്റിനെ സ്വാഗതം ചെയ്ത് ഗൾഫ് വ്യവസായികൾ

ദുബായ്∙ കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സുപ്രധാന മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് രാജ്യത്തിന്റെ വളർച്ച ദ്രുതഗതിയിലാക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച 4 ലോജിസ്റ്റിക് പാർക്കുകൾ ഭക്ഷ്യ വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തും. ആരോഗ്യ പരിചരണ ദാതാക്കൾക്കും, സ്ഥാപനങ്ങൾക്കും ഡിജിറ്റൽ റജിസ്ട്രികൾ, പ്രത്യേക ആരോഗ്യ തിരിച്ചറിയൽ സംവിധാനം തുടങ്ങി ആരോഗ്യമേഖലയെ സമഗ്രമായി ഡിജിറ്റൽവൽക്കരിക്കാനുള്ള നിർദേശങ്ങൾ മികച്ചതാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ […]
സില്‍വര്‍ ലൈന്‍: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സര്‍ക്കാര്‍ വാദങ്ങള്‍ സിംഗിള്‍ ബെഞ്ച് കണക്കിലെടുത്തില്ലെന്ന് ഹര്‍ജി. അതിനിടെ, സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കേരളം നല്‍കിയ ഡി.പി.ആര്‍ അപൂര്‍ണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. റയില്‍വേമന്ത്രി ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. എന്‍.കെ പ്രേമചന്ദ്രന്‍, കെ.മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിനാണ് മറുപടി. അതേസമയം സില്‍വര്‍ ലൈനിന് അനുമതി നല്‍കില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലെന്ന്കെ റെയില്‍ വിശദീകരിച്ചു. കേന്ദ്രം ചോദിച്ച വിശദാംശങ്ങള്‍ നിലവിലെ പഠനങ്ങള്‍ […]
പ്രതിപക്ഷ പ്രമേയങ്ങളില്‍ നിയന്ത്രണം; ‘പെഗസസ്’ പ്രമേയങ്ങള്‍ക്ക് അനുമതിയില്ല

പാര്‍ലമെന്റിലെ നന്ദി പ്രമേയചര്‍ച്ചയില്‍ പ്രതിപക്ഷ പ്രമേയങ്ങളില്‍ നിയന്ത്രണം. പെഗസസും കോവിഡിലെ സര്‍ക്കാരിന്റെ വീഴ്ചയും ഒഴിവാക്കി. പെഗസസ് പരാമര്‍ശിക്കുന്ന പ്രമേയങ്ങള്‍ക്ക് അനുമതിയില്ല. നേരത്തെ പെഗസസ് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടിസ് രാജ്യസഭയില്‍ അധ്യക്ഷന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു തള്ളിയപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍പ്പ് അറിയിച്ചു. രാഷ്ട്രപതിയുടെ അഭിസംബോധനയിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ ഏത് വിഷയവും ഉന്നയിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
പുതിയ അവസരങ്ങളുടെ സമയം; ബജറ്റ് സാശ്രയത്വമുള്ള ആധുനിക ഇന്ത്യയെ സൃഷ്ടിക്കും’

പുതിയ അവസരങ്ങളുടെ സമയമാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ബജറ്റ് സാശ്രയത്വമുള്ള ആധുനിക ഇന്ത്യ സൃഷ്ടിക്കും. നദീസംയോജനം കാര്‍ഷികമേഖലയെ മാറ്റും . പ്രകൃതി സൗഹൃദ കാര്‍ഷിക ഇടനാഴി സ്ഥാപിക്കും. അതിര്‍ത്തിയിലെ ഗ്രാമങ്ങളെ സമഗ്രമായി വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മിനിമം താങ്ങുവിലയെക്കുറിച്ച് പല തെറ്റിധാരണകളും പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബസ് ചാർജ് വർധന; തീരുമാനം ഉടൻ; വിദ്യാർഥികളുടെ നിരക്കും കൂട്ടും; മന്ത്രി

ബസ് ചാര്‍ജ് വര്‍ധനയില്‍ ഉടന്‍ തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യമാക്കുന്നത് സജീവ പരിഗണനയിലാണെന്നും ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ നവംബറിലാണ് സര്‍ക്കാര്‍ ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയത്. രണ്ട് മാസം പിന്നിട്ടിട്ടും ഈ ഉറപ്പ് പാലിക്കാത്തതില്‍ ബസുടമകള്‍ നിലപാട് കടുപ്പിക്കാനിരിക്കെയാണ് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം. മിനിമം ചാര്‍ജ് […]
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ട. കേന്ദ്രനിര്‍ദേശപ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.
മൊബൈല്‍ ഫോണിന് വിലകുറയും; കുടയ്ക്ക് വിലകൂടും; പട്ടിക ഇങ്ങനെ

മൊബൈല്‍ ഫോണ്‍, വജ്രം, മറ്റ് രത്നങ്ങള്‍, ആഭരണങ്ങളിലുപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വിലകുറയും. പെട്രോളിയം സംസ്കരണത്തിനുള്ള രാസവസ്തുക്കള്‍, സ്റ്റെയിന്‍ലസ് സ്റ്റീല്‍, അലോയ് സ്റ്റീല്‍ എന്നിവയ്ക്കും വില കുറയും. കുടകള്‍, ഇറക്കുമതി ചെയ്യുന്ന നിര്‍മാണവസ്തുക്കള്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍, സോഡിയം സയനൈഡ് എന്നിവയ്ക്ക് വില കൂടും.
കേന്ദ്ര ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകല്‍’

ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്രബജറ്റ്. സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു. 2022–23 സാമ്പത്തികവര്‍ഷത്തെ കേന്ദ്രബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. കോവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ധനമന്ത്രി. ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകലാണെന്നും ധനമന്ത്രി.
രാജ്യത്തു 1.67 ലക്ഷം പുതിയ കോവിഡ് കേസുകൾ; ടിപിആർ കുറഞ്ഞു, 11.6%

രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,059 ലക്ഷം പേർക്ക് കോവിഡ് ബാധിച്ചു. 1192 പേർ മരിച്ചു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15.7% ൽ നിന്ന് 11.6% ആയി കുറഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 20 ശതമാനം കുറവുണ്ട്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 17,43,059 പേര്‍. രോഗമുക്തി നിരക്ക് 94.60 %. കേരളത്തിൽ ഇന്നലെ 42,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാംപിളുകളാണു പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് […]



