LIMA WORLD LIBRARY

രാത്രിമഴ – അന്നാ

രാത്രിമഴ പെയ്തൊഴിയുന്നു
ഇരുളിന്റെ നൊമ്പരങ്ങളിൽ
ആർദ്ര കണങ്ങളായി…

കനത്ത ദുഃഖത്തിന്റെ കൂരിരുട്ടിൽ
ഒരു സ്വാന്തനമായി അലിഞ്ഞലിഞ്ഞ്..
നിദ്രാവിഹീന രാത്രിയിൽ
സംഗീതമായി…ലയമായി
താരാട്ട് പാട്ടായി എന്നെ തഴുകി ഉറക്കി
രാത്രിമഴ….

ആത്മാവിന്നാഴങ്ങളിൽ നനുത്ത സ്പർശമായി
നീ പെയ്തിറങ്ങുമ്പോൾ നിന്റെ സംഗീതത്തിന്റെ
മാസ്മരികതയിൽ
ഞാനും ലയിച്ചുചേരുന്നു.

രാത്രിമഴേ…..
നീ എന്റെ സഖി
മനുഷ്യന്റെ ചൂഷണത്തിൽ
അസ്ഥിത്വം നഷ്ടപ്പെട്ട പ്രകൃതി
പരസ്പരം സ്നേഹിക്കാൻ മറക്കുന്ന മനുഷ്യർ
കൊന്നു തിന്നുവാൻ മടിയില്ലാത്ത
നരാധമന്മാർ
മനുഷ്യരക്തം ഊറ്റി കുടിക്കുന്നു.
കണ്ണീർച്ചാലുകൾ പെയ്തൊഴിയുമ്പോൾ…
രാത്രിമഴേ…………..
ഞാനും നിന്നിൽ അലിഞ്ഞിടട്ടെ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px