ഇന്ത്യക്ക് വേണ്ടി ഒരു ഭരണഘടന ഞാനെഴുതുകയോ ?ലജ്ജാകരം …
ഇന്ത്യ സ്വതന്ത്രയായപ്പോഴേക്കുംഒരേ വൈവിധ്യമുൾക്കൊള്ളുന്ന ഇന്ത്യക്കാർക്ക്
ഏകീകൃത നയത്തിൽ ഭരണ സംവിധാന മേർപ്പെടുത്തണമെന്ന
ഉദ്ദേശ്യത്തോടെ
നിർണായക തീരുമാനമെടുക്കുന്നതിന് വേണ്ടി 1946-ൽ ബ്രിട്ടണിലേക്ക് പറന്ന ഇന്ത്യൻ പ്രതിനിധികളോട് നിയമജ്ഞനും മഹാ പണ്ഡിതനുമായ ഐവർ ജനീസ് എന്ന മഹാ പണ്ഡിതൻ പറഞ്ഞ വാക്കാണെന്ന് ചരിത്രം പറയുന്നു.
ജാതി മത വർണ വൈവിധ്യത്തിന്റെ ,പ്രത്യേകമായി അന്നത്തെക്കാലത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഹൈസ്കൂൾ പഠനകാലത്ത് മലയാളം ഉപപാഠപുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചതോർക്കുന്നു. Dr. B.R അo ബേദ്കറിന്റെ ബാല്യ കാലാനുഭവങ്ങൾ .
ഐവർ ജനീസ് ഇന്ത്യൻ ടീമിനോട് ഇപ്രകാരം പറഞ്ഞുവത്രേ.
” എന്നെ നിയമത്തിന്റെ ഊരാക്കുടുക്കുകളിലേക്കും അത്ഭുത വഴികളിലേക്കും ജനാധിപത്യത്തിന്റെ കാറ്റും കുളിരു o പറഞ്ഞു തന്ന ഒരു മഹാ നിയമജ്ഞൻഇന്ത്യയിലുണ്ട് നിങ്ങളദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുക ” എന്ന് പറഞ്ഞ് കേട്ട ഇന്ത്യൻ ടീം സ് നാണം കെട്ട് തല താഴ്ത്തിയത്രേ. അനന്തരം
141 ദിവസത്തെ പരിശ്രമഫലമായി ഭരണഘടനയുടെ ആദ്യ ‘നക്കൽ
തയ്യാറാക്കി ഭരണഘടനാ നിർമ്മാണ ഭേദഗതികളിൽ നിന്ന് 7635 ഭേദഗതികളാണ് നിർദ്ദേശിക്കപ്പെട്ടതത്രേ. അതിൽ 2473 എണ്ണം സഭയിൽ അവതരിപ്പിക്കുകയും ചർച്ചയിൽ ഓരോന്നിനും വിശദമായ മറുപടി പറഞ്ഞത് അദ്ദേഹമാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപത്തിരണ്ടാം ര വാർഷികവും 73-ാം റിപ്പബ്ലിക്ദിനവും ആഘോഷിക്കുന്ന ഈ അവസരത്തിൽ ഇന്ന് 2022 ജനുവരി 26 -ലും നമുക്ക് നമസ്കരിക്കാം. ഭരണഘടനാ ശിൽപ്പിയായ ആദരണീയൻ ഡോ.ബി.ആർ. അംബേദ്കർ എന്ന മഹാന്റെ പാദങ്ങളിൽ . തലമുറകളിലായി പകരാൻ നമുക്ക് നമ്മുടെ ദേശസ്നേഹികൾ വഴി വിളക്കുകളാവട്ടെ !
ഇന്നത്തെ പുലരി നമ്മുടെ ചിന്ത രാഷ്ട്ര പിതാവ്
മഹാന്മാ ഗാന്ധിയുടെയും , അനേകം ത്യാഗ ഹൃദയങ്ങളേയും മനസ്സിൽ ഓർത്തു കൊണ്ട് പുണ്യസ്മൃതികളാ പവിത്രമാക്കപ്പെട്ടപ്പോൾ നാളെയുടെ പൗരൻമാർക്ക് നാം വഴി വിളക്കുകളാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്
റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു.












