[ പ്രസിദ്ധീകൃതമായ എന്റെ
“സർഗ്ഗ നിലാവ് ” എന്ന കാവ്യ കൃതിയുടെ ആമുഖ കവിത ]
കവിത വിരിഞ്ഞൊരു രാവിൽ
പനിമതി ചന്ദ്രനിലാവിൽ ,
കനവുകളെല്ലാം കതിരുകൾ വീശി തെളിഞ്ഞു മിന്നും യാമം !
അനുപമമീ നിമിഷം ,
അനുഭൂതികളുടെ നിമിഷം
അസുലഭ നിർവൃതി അകതാരിതളിൽ
അമൃതായ് പെയ്യും നിമിഷം !
ഏകാന്തരമ്യമീ രാവിൽ
മനസ്സിൽ സ്മൃതി ദീപങ്ങളുണർന്നു ;
വിശ്വപ്രകൃതി വിരാട്പുമാനിൽ
വിലയം കൊള്ളും നേരം ,
ആദിസർഗ്ഗ മഹോത്സവസ്മരണകൾ
എന്നുള്ളിലുദിച്ചല്ലോ ..!
പനിമതിബിംബമുണർന്നു
ഹൃദയ നിലാവ് പരന്നു ;
വിണ്ണിൻ മാനസ പൊയ്കയിലായിരം
പൊൻതാരകപ്പൂക്കൾ വിടർന്നു !
പാരിജാതം വിടരും
ഇത് പരിമളപൂരിത യാമം ;
തുഷാരജാലം പനിനീർമഴയായ്
പെയ്തിറങ്ങും നേരം !
പുളകം വിതറും യാമം ,
നിരാമയ സുന്ദര നിമിഷം ;
കാവ്യപരാഗം മാനസമലരിൽ
ചാരുത പകരും നേരം !
ഭാവന തൻ നിറവിൽ ,
നവകല്പന തൻ ചിറകിൽ ;
സങ്കല്പ സുന്ദര സ്വർഗ്ഗത്തിൽ ഞാൻ പറന്നുയർന്നൊരു നിമിഷം
മന്ദസ്മിത മധു തൂകി
മന്ദാരമലരുകൾ ചൂടി
മഞ്ഞിൻ വെള്ളപ്പട്ടുമുടുത്ത്
അക്ഷര ദായിക വന്നു !
വരവീണയുമായി
ജ്ഞാനസ്വരൂപിണി
ദേവി സരസ്വതി വന്നു ,
അറിവിൻ ദേവത വന്നു ,
മംഗള ദായിക വന്നു ;
എൻ കരളിൻ ചില്ലയിൽ
കാവ്യാനുഭൂതികൾ
ചേക്കേറുന്നൊരു യാമം !
മാമക ജന്മം ധന്യം ,
നിൻ തിരു ദർശന ഭാഗ്യം ;
സ്വരദേവത നീ വരമരുളണമേ ,
പാമരനാമിവനിൽ !
മനോഞ്ജമാമീ നിമിഷം ,
അവർണ്ണ്യ പുണ്യ വിശേഷം ;
പ്രപഞ്ചസാരം പ്രേമപരാഗം
ഒന്നായ്ച്ചേരും നിമിഷം !
നീലോല്പല ദള നയനം ,
നിരുപമ സുന്ദര വദനം ;
അത്ഭുത മോഹന രൂപം ,
അവാച്യ മധുര കടാക്ഷം !
സർവ്വാത്മ സൗന്ദര്യ സാരം,
സച്ചിന്മയാനന്ദ ഭാവം ;
മാമക ഹൃദയം തവ തിരു മുമ്പിൽ
മയൂര നടനം ചെയ്യുന്നു !
ധ്യാന വിലീനമാം മനസ്സിൽ
അതിധന്യമായൊരു നഭസ്സിൽ
കിന്നര കന്യകൾ നൃത്തം വയ്ക്കും
സ്വർഗ്ഗീയ സുന്ദര സദസ്സിൽ ;
ഗന്ധർവ്വ സംഗീതമുതിരും
യാമം ,
മനം മൗനാനുഭൂതിയിലലിയും
നേരം ;
അപൂ�











