ഐക്യരാഷ്ട്ര സഭ വിഭാവനം ചെയ്തിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാ ബദ്ധമായ ഒരു പബ്ലിക് ട്രസ്റ്റ് ആണ് ഗാന്ധിഭവന്‍.കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിലേറെയായി പ്രവര്ത്തിച്ച്ചു വരുന്നു.
1300 ലധികം അഗതികള്‍ വസിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജീവകാരുണ്യ കൂട്ടുകുടുംബമാണ്പത്തനാപുരം ഗാന്ധിഭവന്‍. ഇന്ത്യയിലെ ഏറ്റവും മികച്ച വയോജനപരിപാലനകേന്ദ്രത്തിനുള്ള 2019 ലെ വയോശ്രേഷ്ഠ സമ്മാന്‍ ദേശീയ പുരസ്കാരം ഇന്ത്യന്‍ പ്രസിഡന്റ്റ് ശ്രീ രാമനാഥ് കോവിന്ദില്‍ നിന്നും ഗാന്ധിഭവനു ലഭിച്ച്ചിട്ടുണ്ട്.ഇത് ക്രിയാത്മകവും ആരോഗ്യപൂര്‍ണവുമായ വാര്‍ധക്യം പ്രദാനം ചെയ്യുന്ന ഒരു മാതൃകാ വയോജനഗ്രാമമായി വര്‍ത്തിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ട്രസ്റ്റിന്റെ അംഗീകാരമുണ്ട്. വിദേശ സംഭാവനകള്‍ സ്വീകരിക്കാനുള്ള അനുമതി, സംഭാവന ചെയ്യുന്നവര്‍ക്കുള്ള ആദായ നികുതി ഇളവു (80G) ഉള്‍പ്പെടെ എല്ലാ അംഗീകാരങ്ങളും ഈ ജീവകാരുണ്യ പ്രസ്ഥാനം നേടി. കൂടാതെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍നിന്നും വിവിധസംഘടനകളില്‍നിന്നുമായി750ല്‍ പരം അവാര്‍ഡുകളും നേടിയിട്ടുണ്ട് വിവിധ മികവുകള്‍ക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റിക്കോഡ്‌സ് എന്നിവയില്‍ സ്ഥാനം പിടിച്ചു.അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന UN അംഗത്വം ഉള്ള WANGO ( World Association of Non Governmental Organizations) എന്ന അന്താരാഷ്ട്ര സംഘടനയില്‍ ഗാന്ധിഭവന്‍ അംഗമത്രെ. ഇന്റര്‍നാഷണല്‍സൊസൈറ്റി ഫോര്‍ സസ്ടേഇനബിലിറ്റി ആന്‍ഡ് ഡെവലപ്മെന്റ് ( ജപ്പാന്‍), ഇന്ടര്നാഷനല്‍ സൊസൈറ്റി ഫോര്‍ അഡിക്ഷന്‍ മെഡിസിന്‍( കാനഡ) എന്നിവയിലും അംഗത്വം ഉണ്ട്.
ചില്‍ഡറന്‍സ് ഹോം, ഓള്‍ഡ് ഏജ് ഹോം, ഡിസ്എബിള്‍ഡഹോം, മാനസിക ആരോഗ്യ പുനരധിവാസ കേന്ദ്രം,വനിതകള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോം, ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ സ്പെഷ്യല്‍ സ്കൂള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള വൊക്കെഷനല്‍ട്രെയ്നിംഗ് സെന്‍റര്‍, പൊതുജനങ്ങള്‍ക്കു സൌജന്യ നിയമസഹായം നല്‍കുന്ന ലീഗല്‍ എയിഡ് ക്ലിനിക് (KELSA), ഗാര്‍ഹിക പീഡന നിരോധന നിയമം നടപ്പാക്കുന്ന സര്‍വീസ് പ്രോവൈഡിംഗ് സെന്‍റര്‍, വനിതാ കമ്മീഷന്‍ എ ഗ്രേഡ സെന്‍റ്ര്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സേവനകേന്ദ്രം തുടങ്ങി കേരളത്തില്‍ പതിനെട്ട് ശാഖാസ്ഥാപനങ്ങളും ഗാന്ധിഭവന്റെ നേതൃത്വത്തില്‍പ്രവരത്ത്ക്കുന്നു.
ഗാന്ധിഭവന്റെ കീഴില്‍ കേരള സര്ക്കാരിന്റെ ലൈബ്രറി കൌണ്‍സില്‍ അംഗീകാരമുള്ള പബ്ലിക് ലൈബ്രറി പ്രവര്‍ത്തിക്കുന്നു. ജീവകാരുണ്യസ്ഥാപനത്തില്‍ ഒരു പക്ഷെ ഇന്ത്യയില്‍ത്തന്നെ ഇത് ആദ്യമായിരിക്കാം.
ഗാന്ധിഭവന്റെ സാമൂഹ്യ സേവനങ്ങളെ പ്രകീര്‍ത്തിക്കുന്ന പത്ര റിപ്പോര്‍ട്ടുകളും ലേഖനങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകൃതമായി. ഈ അടുത്ത കാലത്ത് CSR Focus Magazine എന്ന പ്രസിദ്ധീകരണത്തില്‍ രണ്ടു പതിപ്പുകളിലായി ഗാന്ധിഭവനെക്കുറിച്ചു മുഖലേഖനങ്ങള്‍വരികയുണ്ടായി. ഗാന്ധിഭവന്‍ അടിസ്ഥാനമാക്കി പുറത്തുവന്ന ഒരു ഡോകുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫേസ്ബുക്ക്,ലിങ്ക്ഡ്ഇന്‍, യൂട്യൂബ് ഉള്‍പ്പെടെ ഒട്ടുമിക്ക സാമൂഹ്യമാധ്യമങ്ങളിലും ഗാന്ധിഭവന്റെ ശ്രദ്ധേയസാന്നിധ്യം ഉണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി സ്വന്തം ജീവിതം സമര്‍പ്പിച്ച Dr. പുനലൂര് സോമരാജന്‍ ഇതിന്റെ സ്ഥാപക സെക്രട്ടറി. കഴിഞ്ഞ 18 വര്‍ഷമായി യാതൊരു പ്രതിഫലവും പറ്റാതെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നു.അദ്ദേഹത്തിന്റെ നിസ്തുല പ്രവര്‍ത്തനത്തെ മാനിച്ചു ഇന്ത്യക്ക് അകത്തും പുറത്തുമുള്ള 300ല്‍പരം പ്രസ്ഥാനങ്ങള്‍ പുരസ്കാരങ്ങള്‍ നല്‍കി.ഏറ്റവും കൂടുതല്‍ വ്യക്തിഗത പുരസ്കാരങ്ങള്‍ നേടിയതിന്റെ പേരില്‍ ഇന്ത്യ ബുക്ക് ഓഫ്റെക്കോര്‍ഡ്സ് ആദരിച്ചു.
ഒരു ലക്ഷത്തില്‍ പരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പത്തനാപുരം ഗാന്ധിഭവന്റെ കെട്ടിട സമുച്ചയത്തിന്റെ അരികിലായി കേവലം 500 ച.അടി മാത്രമുള്ള ഒരു ‘കുടിലില്‍’ സ്ഥാപക സെക്രട്ടറിയും കുടുംബവും സ്വാര്‍ത്ഥ മോഹങ്ങള്‍ ഇല്ലാതെ ഒതുങ്ങിക്കഴിയുന്നത് ആരെയുംഅതിശയിപ്പിക്കും.
ആഹാരം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ എന്നീ കാര്യങ്ങള്‍ എല്ലാ ഗാന്ധിഭവന്‍ കുടുംബാംഗങ്ങള്‍ക്കും ഒരുപോലെ മേന്മയോടെ അതാതു സമയത്ത് ലഭ്യമാക്കാനും അവര്‍ക്ക് എല്ലായ്പോഴും സന്തോഷവും സംതൃപ്തിയും പ്രദാനംചെയ്യാനും ശ്രീ പുനലൂര് സോമരജനും സഹപ്രവര്‍ത്തകരും ജാഗരൂകരാണ്.