സ്ത്രീയാണു ധനം
സ്ത്രീധനമാണു കൊല
സ്ത്രീയാണു ഭൂമി
സ്ത്രീയാണു സ്വർഗ്ഗം
ധന മോഹിയാം പുരുഷൻ
ധനികയെ കെട്ടി ധനികനാകീടും
ധനത്താൽ ആടിത്തിമിർക്കുമവൻ
ധന ക്ലേശത്താൽ തകിടം മറിയുമവൻ
ദുഃഖിതനാം മുൻകോപം തീർക്കും നാരീ മേനിയിൽ
ദുഃഖത്തിലാഴും പത്നീ ജീവിത ഭാവി
ദുഃഖത്തിനറുതി തീർക്കും പ്രിയതമനവനുടെ
ദുഃഖിതയാം പ്രിയയെ കുത്തി നോവിച്ചിടും
സ്ത്രീധനമില്ലേൽ ജീവിതമില്ല
ധനമില്ലാത്തവൾ ശിങ്കിയടി പാവ
സ്ത്രീധനമില്ലേൽ അടിമയാം വേലക്കാരി
ദുഃഖിതയാമവൾ ജീവശവമായ് കാലം കഴിക്കും
പറയാൻ കഴിയാതാരോടും
പറയുമിതെങ്ങനെന്നോർത്ത്
പറയുവാനിതു നാണക്കേടെന്നോർത്ത്
പറയാൻ പറ്റാതെ ജീവിക്കുന്നിതെത്രപേർ ഭൂമിയിൽ
ഉരിയാടില്ലിവൻ ഭാര്യയോട്
ഉടുതുണിയോന്നും കഴുകിക്കില്ല
ഉപ്പില്ലെങ്കിലും പറയുവാൻ പാടില്ല
ഉറക്കമിളക്കും പലവിധകാര്യം
ഭാര്യാ ഭർതൃ ബന്ധമേ നിരസിച്ചീടും
ഭാര്യ യോടെന്നും ചതുർത്ഥീ ഭാവം
ഭാര്യ യാൽ സഹായമെന്തും വേണ്ടെന്ന ഭാവം
ഭാര്യ ജീവിച്ചു – മരിക്കെ എനിക്കെന്തു ചേതമെന്ന ഭാവം
മക്കളിൽ ഭാവികാണും സ്ത്രീയായം മനസ്സിൽ
മക്കളിൽ ജീനിൻ സ്വഭാവം പ്രകടം
മക്കളിൽ നിന്നും വാക്കാൽ നോവും മനസ്സും
മക്കളിൽ സ്ത്രീയുടെ ആത്മകർമ്മമറിയില്ലിവരും
ബന്ധു ജനങ്ങളു മുണ്ടെന്നു ചിന്തിച്ചാൽ
ബന്ധങ്ങളെല്ലാം മായയാമെന്നു മനസ്സിലാക്കാം
ബന്ധുക്കളല്ലോ ചുറ്റിലും മട്ടിലും
ബന്ധങ്ങളെ കണി കാണില്ല കാര്യത്തിൽ
എന്തെന്നു ചോദിക്കാനാരുമില്ല
എന്തും കേൾക്കാനാരുമില്ല
എന്തും സഹിച്ചും ജീവിക്കുമവൾ
എന്തിനോ വേണ്ടി പ്രയത്നിക്കുമവൾ
ചത്തു കിട്ടണ മെന്നവനാഗ്രഹം
ചത്തു കൊടുക്കില്ലെന്നു റപ്പിക്കുമവൾ
ചാകാനെന്തു പണി പറ്റിക്കാമെന്നവൻ
ചകില്ല ഒരുപണി നടത്തില്ലെന്നവൾ ചിന്തിക്കണം
കെട്ടിലും മട്ടിലും ഭാര്യാ പദവി
കെട്ടിയില്ലെങ്കിലോ ദുഃഖ പുത്രി
കെട്ടിക്കും മുമ്പൊരു ജോലി നേടൂ
കെട്ടിയവനിട്ടോരു പണിതരാതെ
വിവാഹമേ വേണ്ടെന്നു വെയ്ക്കുമോ
വിവാഹ കോലാഹലം വേണ്ടെന്നു വെയ്ക്കുമോ
വിവാഹ രജിസ്റ്റർ പഞ്ചായത്തു മാത്രമോ
വിവാഹം വധു–വരന്മാരുടെ മതാ–പിതാക്കൾ മാത്രമോ
- പ്രിജിത സുരേഷ്












നല്ലത് 👌
അനുഭവങ്ങളുടെ തീച്ചൂളകളിൽ പതം വരുത്തിയ ജീവിത യാഥാർത്ഥ്യങ്ങൾ പുറത്തേക്ക് വമിക്കുന്നു േസാദരീ നിൻ വരികളിൽ. ഭാഷയും പ്രയോഗവും കുറേക്കൂടി മെച്ചപെടാനുണ്ട്. ക്ലാസിക്കുകൾ വായിക്കുക. ഫെമിനിസ്റ്റ് ചട്ടക്കൂടുകളിൽ ഒതുങ്ങാതിരിക്കുക- ഒരു മുൻ സഹപാഠി