LIMA WORLD LIBRARY

തന്ത്രങ്ങൾ പൊളിഞ്ഞു; മുഖം രക്ഷിക്കാൻ റഷ്യ

കീ​​​​വ്: യു​​​​ക്രെ​​​​യ്ൻ സൈ​​​​നി​​​​ക​​​​രു​​​​ടെ പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യ​​​​ത്തി​​​​നു​​​​ മു​​​​ന്നി​​​​ൽ പ​​​​ക​​​​ച്ച റ​​​​ഷ്യ യു​​​​ദ്ധ​​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ പു​​​​ന​​​​ർ​​​​നി​​​​ർ​​​​വ​​​​ചി​​​​ച്ച് മു​​​​ഖം​​​​ ര​​​​ക്ഷി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി സൂ​​​​ച​​​​ന.

അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ത്തി​​​​ന്‍റെ ഒ​​​​ന്നാം​​​​ഘ​​​​ട്ടം അ​​​​വ​​​​സാ​​​​നി​​​​ച്ചു​​​​വെ​​​​ന്നും കി​​​​ഴ​​​​ക്ക​​​​ൻ യു​​​​ക്രെ​​​​യ്നി​​​​ലെ ഡോ​​​​ൺ​​​​ബാ​​​​സ് മേ​​​​ഖ​​​​ല​​​​യു​​​​ടെ വി​​​​മോ​​​​ച​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും ഇ​​​​നി ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്നും റ​​​​ഷ്യ​​​​ൻ സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു. റ​​​ഷ്യ​​​യു​​​ടെ യു​​​​ദ്ധ​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ൾ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ വ്യ​​​​ക്ത​​​​മാ​​​​യ സൂ​​​​ച​​​​ന​​​​യാ​​​​ണി​​​​തെ​​​​ന്ന് പാ​​​​ശ്ചാ​​​​ത്യ​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു.

കി​​​​ഴ​​​​ക്ക​​​​ൻ യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യൻ അ​​​​തി​​​​ർ​​​​ത്തി​​​​യോ​​​​ടു ചേ​​​​ർ​​​​ന്ന ഡോ​​​​ണ​​​​റ്റ്സ്ക്, ലു​​​​ഹാ​​​​ൻ​​​​സ്ക് പ്ര​​​​വി​​​​ശ്യ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഡോ​​​​ൺ​​​​ബാ​​​​സ് മേ​​​​ഖ​​​​ല 2014 മു​​​​ത​​​​ൽ ഭാ​​​​ഗി​​​​ക​​​​മാ​​​​യി റ​​​​ഷ്യൻ ​​​​അ​​​​നു​​​​കൂ​​​​ല വി​​​​മ​​​​ത​​​​രു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ണ്.

ഡോ​​​​ൺ​​​​ബാ​​​​സ് മു​​​​ഴു​​​​വ​​​​നാ​​​​യി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ല​​​​ക്ഷ്യ​​​​മെ​​​​ങ്കി​​​​ൽ യു​​​​ക്രെ​​​​യ്നെ മു​​​​ഴു​​​​വ​​​​നാ​​​​യി വ​​​​ള​​​​ഞ്ഞു​​​​ള്ള അ​​​​ധി​​​​നി​​​​വേ​​​​ശം റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.

ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​കം ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വ് കീ​​​​ഴ​​​​ട​​​​ക്കാ​​​​മെ​​​​ന്നു കരുതി യു​​​​ദ്ധ​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ റ​​​​ഷ്യ​​​​ക്ക് ഒ​​​​രു മാ​​​​സം പി​​​​ന്നി​​​​ട്ടി​​​​ട്ടും യു​​​​ക്രെ​​​​യ്നി​​​​ലെ ഒ​​​​രു പ്ര​​​​ധാ​​​​ന​​​​ ന​​​​ഗ​​​​രം​​പോ​​​​ലും പി​​​​ടി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. യു​​​​ക്രെ​​​​യ്ൻ പ​​​​ട്ടാ​​​​ള​​​​ക്കാ​​​​ർ പാ​​​​ശ്ചാ​​​​ത്യ​​​​ശ​​​​ക്തി​​​​ക​​​​ൾ ന​​​​ല്കി​​​​യ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും മു​​​​ന്തി​​​​യ​​​​ത​​​​രം ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​ഗി​​​​ച്ചു ചെ​​​​റു​​​​ത്ത​​​​പ്പോ​​​​ൾ റ​​​​ഷ്യ​​​​ക്ക് ക​​​​ന​​​​ത്ത ആ​​​​ൾ​​​​നാ​​​​ശ​​​​വും യു​​​​ദ്ധ​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ളു​​​​ടെ ന​​​​ഷ്ട​​​​വും ആണ് നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്നത്. റ​ഷ്യ​യു​ടെ ഒരു ജ​ന​റ​ലി​നെക്കൂടി വ​ധി​ച്ച​താ​യി യു​ക്രെ​യ്ൻ അ​വ​കാ​ശ​പ്പെ​ട്ടു.

16,000നു ​​​​മു​​​​ക​​​​ളി​​​​ൽ റ​​​​ഷ്യ​​​​ൻ പ​​​​ട്ടാ​​​​ള​​​​ക്കാ​​​​രെ വ​​​​ധി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ല​​​​ൻ​​​​സ്കി അ​​​​റി​​​​യി​​​​ച്ച​​​​ത്.

റ​​​​ഷ്യ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പു​​​​റ​​​​ത്തു​​​​വി​​​​ട്ട ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ൽ മ​​​​ര​​​​ണം 1,351 മാ​​​​ത്ര​​​​മാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം, റ​​​​ഷ്യ​​​​ൻ സേ​​​​ന ഉ​​​​ട​​​​ൻ ആ​​​​ക്ര​​​​മ​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന സൂ​​​​ച​​​​ന​​​​യി​​​​ല്ല. ആ​​​​ൾ​​​​നാ​​​​ശം കു​​​​റ​​​​യ്ക്കാ​​​​നാ​​​​യി പീ​​​​ര​​​​ങ്കി, വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചേ​​​​ക്കും.

കീ​​​​വി​​​​ന്‍റെ പ്രാ​​​​ന്ത​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽനിന്നു പി​​​​ന്നോ​​​​ട്ടു പോ​​​​യ റ​​​​ഷ്യ​​​​ൻ​​​​സേ​​​​ന പു​​​​തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​തി​​​​രു​​​​ന്നി​​​​ല്ല. യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ റ​​​​ഷ്യ കീ​​​ഴ​​​ട​​​ക്കി​​​യ ഖേ​​​​ർ​​​​സ​​​​ൺ ന​​​​ഗ​​​​രം യു​​​​ക്രെ​​​​യ്ൻ പ​​​​ട്ടാ​​​​ളം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കു​​​​മെ​​​​ന്ന സൂ​​​​ച​​​​നയും യു​​​​എ​​​​സ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ൾ ന​​​​ല്കി.

പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​താ​​​​യി അ​​​​തി​​​​ർ​​​​ത്തി രാ​​​​ജ്യ​​​​മാ​​​​യ പോ​​​​ള​​​​ണ്ട് അ​​​​റി​​​​യി​​​​ച്ചു.

യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ൻ ഇ​​​​ന്ന​​​​ലെ പോ​​​​ള​​​​ണ്ടി​​​​ൽ​​​​വ​​​​ച്ച് യു​​​​ക്രെ​​​​യ്ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ദി​​​​മി​​​​ത്ര കു​​​​ളേ​​​​ബ, പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി ഒ​​​​ല​​​​ക്സി റെ​​​​സ്നി​​​​ക്കോ​​​​വ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px