LIMA WORLD LIBRARY

മാർട്ടിൻ ലൂതർ കിങ് ജൂനിയർ (1929 —-1968)

മാർട്ടിൻ ലൂതർ കിങ് ജൂനിയർ (1929 —-1968) സ്വർഗ ദൂതന്റെ സ്വപ്നം ചില വിശേഷ ശബ്ദങ്ങൾ വായുവിൽ ലയിക്കില്ല .അവ അശാന്തമായ അന്തരീക്ഷത്തിൽ എന്നെന്നും തങ്ങി നിൽക്കും .ചില വജ്രത്തിളക്കമുള്ള വാക്കുകൾ അഗ്നിച്ചിറകുകൾ വിടർത്തി മാനം മുട്ടെ നിറഞ്ഞു നിൽക്കും .ചില ഗർജ്ജനങ്ങൾ കാലത്തിന്റെ കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കും ……. പൗരാവകാശ ജനകീയ പോരാട്ടങ്ങളുടെ നായകനെന്ന നിലയിൽ മാർട്ടിൻ ലൂഥർ കിങ് ഒരുപാട് പ്രസംഗങ്ങൾ അമേരിക്കയിൽ പലേടത്തുമായി നടത്തിയിട്ടുണ്ട് .കിടയറ്റ വാഗ്മിയായിരുന്ന ആ നേതാവ് 1963 ൽ തന്നെ […]

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. – ലാലു ജോസഫ് എം

സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും. എന്റെ നിഗമനത്തിൽ താഴെ പറയുന്നവയാണ് കാരണങ്ങൾ. 1. കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ അതിനുള്ളിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും. പൂർണ്ണമായും 100 ഡിഗ്രി സെന്റിഗ്രേഡിൽ കുറച്ചു നേരം […]

ജഗദീശ് കരിമുളയ്ക്കൽ – കോടിപതി

മണ്ടിനടന്നു തെണ്ടി തെണ്ടിത്തെണ്ടി പണമുണ്ടാക്കി. തെണ്ടിപ്പണമതു കൊണ്ടാൾ നല്ലൊരു മാളികയൊന്നു പണിഞ്ഞാൾ . തെണ്ടിക്കങ്ങനെ പണമായി, നാണം മാറി മാനം വന്നു. നല്ലൊരു തെണ്ടി പ്രഭുവായി. നാടും വീടും വിട്ടാതെണ്ടി തെണ്ടി നടന്നൂ പിന്നേം പിന്നേം . നാണം കെട്ട് പണമുണ്ടാക്കി നാണക്കേടാ പണവും മാറ്റി കോട്ടും സ്യൂട്ടും കാറും പെണ്ണും , കവലയിലിന്നൊരു നേതാവ് നല്ലൊരു മാന്യൻ കോടിപതി.

ഷവർമയും മരണവും – ഡോ. വേണു തോന്നയ്ക്കൽ

ഷവർമയുംഅതുപോലുള്ള ഇറച്ചിയാഹാരങ്ങളും കഴിച്ചുണ്ടാകുന്ന മരണ വാർത്തകൾ നമുക്കിടയിൽ പുത്തനല്ല. നമ്മുടെ ചാനലുകളും സോഷ്യൽ മീഡിയയും പടച്ചു വിടുന്ന പരിപാടികൾ കണ്ടാൽ നാം ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാൻ മാത്രമാണെന്ന് തോന്നി പ്പോകും .പോഷക സമൃദ്ധമായ ഭക്ഷണം കഴിച്ച് ആരോഗ്യ പൂർണരായി ജീവിക്കാൻ നമുക്ക് താല്പര്യമില്ല . ഏതു വിഷം ആണേലും കഴിക്കും. രുചി ഉണ്ടായിരുന്നാൽ മതി. ഉറുമ്പ് തീറ്റ തേടുന്നതു പോലെ രുചി തേടിയലയാൻ യാതൊരു മടിയുമില്ല. നമ്മെപ്പോലെ ഇത്തരത്തിൽ തീറ്റ ഭ്രാന്തർ ലോകത്തെങ്ങും ഉണ്ടാവാനിടയില്ല. ഒരു […]

പള്ളിക്കാര്യം അങ്ങ് പള്ളീൽപ്പറഞ്ഞാ മതി – എം രാജീവ് കുമാർ

പേട്ടയിൽ ഒരു കുരിശു പള്ളിക്ക് അനുവാദം ചോദിച്ചു കൊണ്ട് രാജാവിന് ആദ്യമായി അപേക്ഷ നൽകിയത് അന്ന് കുന്നുകുഴിയിൽ താമസമായിരുന്ന സാക്ഷാൽ ഡിലെനോയിയുടെ ഭാര്യയാണ്. ഡിലെനോയിയെ അറിയില്ലേ? 1741 ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയും രാമയ്യനും കൂടി പിടിച്ചു കെട്ടി തിരുവിതാംകൂറിന്റെ സൈന്യാധിപനാക്കിയ ഡച്ച് കപ്പിത്താൻ ഡിലനോയി! പാളയം എൽ.എം.എസിൽ കല്ലുകൊണ്ട് നിർമ്മിച്ച പുരാതനമായൊരു പള്ളിയുണ്ട്. സിനിമാ നടൻ സത്യനെ അടക്കം ചെയ്ത പള്ളി. സി.എസ്.ഐ ദക്ഷിണ ഇടവകപ്പള്ളി. എം എം. ചർച്ച് എന്ന പേരിലാണ് അറിയപ്പെടുന്നത്. പണ്ട് […]

നമ്മുടെ ഇന്നത്തെ ജീവിതം തിരക്കുകൾ നിറഞ്ഞതാണ് – ജോസ് ക്ലെമന്റ്

നമ്മുടെ ഇന്നത്തെ ജീവിതം തിരക്കുകൾ നിറഞ്ഞതാണ്. ഇവിടെ മൃദുസമീപനങ്ങൾക്കോ, മൃദു ചലനങ്ങൾക്കോ, മൃദുഭാഷണങ്ങൾക്കോ സ്ഥാനമില്ലാതായിരിക്കുന്നു. തിരക്കിന്റെ സംഘർഷനിമിഷങ്ങളിൽ താളം തെറ്റിയ ജീവിതവുമായി നാം മുന്നേറുകയാണ്. ഇതൊരു യാന്ത്രിക ജീവിതമാണെന്ന് ഉൾക്കൊള്ളുന്നതിനു പോലും നമുക്കു നേരമില്ല. മൃദു ചലനങ്ങൾ കൊണ്ടും സ്നേഹാർദ്ര വചനങ്ങൾക്കൊണ്ടും ഊടുംപാവും നെയ്യുമ്പോഴാണ് നമ്മുടെ ജീവിതത്തിന് ഒരു ചന്തമുണ്ടാകുന്നത്. അല്പം ശാന്തിയും സ്വസ്ഥതയും ഉള്ളിലുണ്ടെങ്കിലേ നമ്മുടെ അനുദിന പ്രവൃത്തികളിൽ നമ്മുക്ക് മനസ്സും ഹൃദയവും അർപ്പിക്കാനാവൂ. നമ്മുടെ വാക്കിലും കർമത്തിലും മനോഭാവത്തിൽ പോലും ജീവസ്പന്ദനമുണ്ടാകാൻ ഈ ശാന്തതയും […]

മലയാള മണ്ണ് – സുജാത ചന്ദനത്തോപ്പ്

മലയാള മണ്ണിന്റെ ചിന്തുകൾ പാടും മലർവാടിയാണു വയലേല ഉഴുതും നുകത്തിൻ തലപ്പത്തിലായ് രണ്ടു ഹൃദയത്തുടുപ്പാണു താളം തീ പോലെ പൊള്ളുന്ന വെയിലത്തും വാടാതെ ഉഴുതി മുന്നേറും നുകത്തെ ചലിപ്പിച്ചു സ്വപ്നത്തെ മേലാപ്പു കെട്ടിപ്പടുത്തും വർണ്ണപകിട്ടില്ല നെഞ്ചിൽ നാളേക്കല്ലിന്നേക്കു ജീവനം തേടും ജീവങ്ങളാണീ നുകത്തിൻ മുന്നിൽ നീർവറ്റിയക്ഷികൾ രണ്ടും ചലിയ്ക്കുന്നു പ്രേതത്തെ പോലെ – യെന്നോണം ഒട്ടിയ വയറുകൾ വെമ്പൽ കൊണ്ടീടുന്നു അന്നത്തെ വേണമെ- ന്നോണം മണ്ണിന്റെ ഗന്ധം……. മണ്ണിന്റെ ഗന്ധം ഹൃദയ- ത്തിൽ പേറിയ സ്പന്ദനം ദൂരവേ […]

ഖുർആനിന് അക്ഷരമാല ക്രമത്തിൽ ഇന്ടെക്സ് തയ്യാറാക്കി ബി.എസ്.സി. കുഞ്ഞുമോൻ മുസ്‌ലിയാർ

നാം പാരായണം ചെയ്യുന്ന 30 ജുസ്ഉകളിൽ 114 സൂറത്തുകളിലായുള്ള വിശുദ്ധ ഖുർആനിലെ 6236 ആയത്തുകൾ അക്ഷരമാല ക്രമത്തിൽ ‘അലിഫ് ‘ മുതൽ “യാ” വരെ ഡിക്ഷണറികൾ നിർമിക്കുന്ന മാതൃകയിൽ ക്രമീകരിച്ച് ഖുർആൻ പഠിതാക്കൾക്ക് സഹായകരമാകുന്ന രീതിയിൽ ഇന്ടെക്സ് തയ്യാറാക്കി, പരിശുദ്ധ റമളാനിലെ ഏറ്റവും ശ്രേഷ്ഠ ദിനമായി കണക്കാക്കപ്പെടുന്ന ഇരുപത്തിയേഴാം രാവിൽ ലോകത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് പ്രവാസിയും കുന്നംകുളം നിയോജക മണ്ഡലത്തിലെ ആദൂർ സ്വദേശിയും മദ്രസ മുഅല്ലിമുമായ ബി എസ് സി കുഞ്ഞുമോൻ മുസ്‌ലിയാർ. ഖുർആനിലെ ഏതെങ്കിലുംഒരു സൂക്തം […]

Dead man came Alive – Anandavalli Chandran

My husband was working in a private company. Then he switched  to metallurgical division in another concern. He started travelling by local train to the company. Slowly he began to show some signs of asthma  and  breathing difficulties. Once in every month he was affected by this ailment. He was administered antibiotic medicines and given […]

മലയാളത്തിലെ കർത്തൃപ്രാർത്ഥനാഫലകവും സെഹിയോൻ മാളികയിലെ കുർബാനാനുഭവവും (അദ്ധ്യായം- 5) –  മേരി അലക്‌സ് (മണിയ)

മലയാളത്തിലെ കർത്തൃപ്രാർത്ഥനാഫലകവും സെഹിയോൻ മാളികയിലെ കുർബാനാനുഭവവും മേരി അലക്‌സ് (മണിയ) നാലാം ദിവസം. പതിവിനങ്ങളായ വേക്കപ്പ് കോൾ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റൽ, ബ്രേക്ക് ഫാസ്റ്റ്, ബസ്സ്. അന്ന് ഞങ്ങൾ പോയത് ഒലിവ് മലയിലേക്കാണ്. അവിടെയാണ് യേശു തന്റെ ഏകാന്തതകൾ ചിലവഴിച്ചിരുന്നത്, ധ്യാനനിമഗ്‌നനായി, പ്രാർത്ഥനാ നിരതനായി മണിക്കൂറുകളോളം ഒലിവ് മരങ്ങളുടെ തണലിലും, പാറക്കൂട്ടങ്ങളുടെ ഇടയിലും, ഗുഹകളിലും ഒക്കെയായി സമയം ചിലവഴിച്ചിരുന്നത്. ഇടയ്ക്കുള്ള അവസരങ്ങളിൽ ശിഷ്യഗണങ്ങളെ ബോധവൽക്കരിച്ചിരുന്നത്. ഈ മലമുകളിൽ നിന്നാണ് യേശു സ്വർഗ്ഗാരോഹണം ചെയ്യപ്പെട്ടത്. ക്രിസ്തുവിന്റെ കാൽപ്പാദം പതിഞ്ഞതായ […]

ഷവര്‍മയില്‍ ഷിഗെല്ലയും ഇ കോളി ബാക്ടീരിയയും; പരിശോധനാ ഫലം പുറത്ത്

ഭക്ഷ്യവിഷബാധയെ തുടർന്ന് കാസർകോട്  ചെറുവത്തൂരിൽ നിന്ന് പരിശോധനക്കെത്തിച്ച ഷവർമ സാംപിളിൽ ഷിഗെല്ല, സാൽമൊനല്ല ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കോഴിക്കോട് റീജനൽ അനലിറ്റിക്കൽ ലാബിലെ പരിശോധനയിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിനു പുറമെ ഈ സാംപിളുകളിൽ ഇ.കോളി ബാക്ടീരിയകളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനയ്ക്കെത്തിച്ച കുരുമുളക് പൊടിയിലും  സാൽമൊനല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ട്. പതിനൊന്ന് സാംപിളുകളാണ് പരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്ന് കണ്ണൂർ കരിവെള്ളൂർ സ്വദേശിനി ദേവനന്ദ മരിച്ചിരുന്നു. 59 പേർ കാസർക്കോട്ടെ 6 ആശുപത്രികളിലായി ചികിൽസ തേടിയിരുന്നു. അതേസമയം,  […]

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ: മല്‍സ്യം കഴിച്ച 4 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ

തിരുവനന്തപുരം കല്ലറയില്‍ മല്‍സ്യം കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ ആശുപത്രിയിലായി. പഴയചന്തയില്‍ നിന്നു വാങ്ങിയ മല്‍സ്യം കഴിച്ച് ദേഹാസ്വസ്ഥ്യം വന്നവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.