LIMA WORLD LIBRARY

ജഗദീശ് കരിമുളയ്ക്കൽ – കോടിപതി

മണ്ടിനടന്നു തെണ്ടി
തെണ്ടിത്തെണ്ടി പണമുണ്ടാക്കി.
തെണ്ടിപ്പണമതു
കൊണ്ടാൾ നല്ലൊരു
മാളികയൊന്നു പണിഞ്ഞാൾ .
തെണ്ടിക്കങ്ങനെ പണമായി, നാണം മാറി
മാനം വന്നു.
നല്ലൊരു തെണ്ടി പ്രഭുവായി.
നാടും വീടും വിട്ടാതെണ്ടി
തെണ്ടി നടന്നൂ പിന്നേം പിന്നേം .
നാണം കെട്ട് പണമുണ്ടാക്കി
നാണക്കേടാ പണവും മാറ്റി
കോട്ടും സ്യൂട്ടും കാറും പെണ്ണും , കവലയിലിന്നൊരു നേതാവ്
നല്ലൊരു മാന്യൻ കോടിപതി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px