മലയാള മണ്ണ് – സുജാത ചന്ദനത്തോപ്പ്

Facebook
Twitter
WhatsApp
Email

മലയാള മണ്ണിന്റെ
ചിന്തുകൾ പാടും
മലർവാടിയാണു
വയലേല
ഉഴുതും നുകത്തിൻ
തലപ്പത്തിലായ് രണ്ടു
ഹൃദയത്തുടുപ്പാണു
താളം

തീ പോലെ പൊള്ളുന്ന
വെയിലത്തും വാടാതെ
ഉഴുതി മുന്നേറും നുകത്തെ
ചലിപ്പിച്ചു
സ്വപ്നത്തെ മേലാപ്പു
കെട്ടിപ്പടുത്തും
വർണ്ണപകിട്ടില്ല നെഞ്ചിൽ

നാളേക്കല്ലിന്നേക്കു
ജീവനം തേടും
ജീവങ്ങളാണീ നുകത്തിൻ
മുന്നിൽ
നീർവറ്റിയക്ഷികൾ രണ്ടും
ചലിയ്ക്കുന്നു
പ്രേതത്തെ പോലെ –
യെന്നോണം

ഒട്ടിയ വയറുകൾ വെമ്പൽ
കൊണ്ടീടുന്നു
അന്നത്തെ വേണമെ-
ന്നോണം
മണ്ണിന്റെ ഗന്ധം…….
മണ്ണിന്റെ ഗന്ധം ഹൃദയ-
ത്തിൽ പേറിയ സ്പന്ദനം
ദൂരവേ കേൾക്കാം

എത്ര നേരം ഇനി സൂര്യൻ
മറയുവാൻ
കണ്ണുകൾ രണ്ടും പരതി
ചെഞ്ചോര സൂര്യൻ
അണഞ്ഞു
ദേഹത്തിൻ ഭാരമൊ –
ഴിഞ്ഞു (2)

ഇനിയെത്ര ദൂരം താണ്ടി –
ടേണം
വയറിന്റെ പശിയടക്കീട-
ടാൻ
ചെറുതിരി നാളമെരിയും
ചെറു കുടിൽ
അങ്ങു ദൂരത്തിലായ്
കാണാം

അന്നം അര വയർ ഉണ്ണു –
വാനും മാത്രം
സമ്പാദ്യം കൈകളിൽ
ശൂന്യം
എത്ര നാൾ താണ്ടിയുഴുതു
നിലം
ഇനിയെത്ര നാൾ താണ്ടും
നുകത്തെ

അറിയില്ല മനമൊട്ടുമെത്ര
ചിന്തിച്ചിട്ടും
കതിരവൻ വീണ്ടും ഉദിച്ചു – പൊൻ കതിരവൻ വീണ്ടും
ഉദിച്ചു
പൊൻ കതിരവൻ വീണ്ടും
ഉദിച്ചു
(മലയാള മണ്ണിന്റെ…………
രണ്ടു ഹൃദയത്തുടുപ്പാണ്..)

കവിത രചന
സുജാത ചന്ദനത്തോപ്പ്
********

About The Author

Leave a Reply

Your email address will not be published. Required fields are marked *