വിലക്കയറ്റം രൂക്ഷം; കേന്ദ്രത്തിന്‍റെ നിർണായക നീക്കം പെട്രോൾ, ഡീസൽ വില കുറച്ചു ; ആശ്വാസം ഇങ്ങനെ

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായി തുടരുന്നതിനിടെ, ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നതാണ് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. പണപെരുപ്പവും വിലക്കയറ്റവും വർധിച്ച സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിർണായക നടപടി. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസലിന്റെ ലീറ്റിന് ആറു രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന്റെ വിലയിൽ ലീറ്ററിന് 9.50 രൂപയും ഡീസലിന്റെ വിലയിൽ ഏഴു രൂപയും കുറവു […]
ലോകത്തിലെ ഏറ്റവും വിലയേറിയ കാറിൻ്റെ വില എത്രയെന്നറിയാമോ?

ഏറ്റവും ചെലവേറിയ കാർ വിന്റേജ് മെഴ്‌സിഡസ് വില 143 മില്യൺ ഡോളർ. 1955-ലെ മെഴ്‌സിഡസ്-ബെൻസ്, ഈ മാസം ആദ്യം 135 ദശലക്ഷം യൂറോയ്ക്ക് (143 ദശലക്ഷം ഡോളർ) ലേലം ചെയ്തു. ഇതുവരെ വിറ്റഴിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വിലകൂടിയ കാറായി ഇത് മാറുന്നുവെന്ന് ആർഎം സോത്ത്ബി പറഞ്ഞു. Mercedes-Benz 300 SLR Uhlenhaut ഒരു സ്വകാര്യ കളക്ടർക്ക് വിറ്റതായി ക്ലാസിക് കാർ ലേല കമ്പനി പറഞ്ഞു. 2018-ൽ 1962-ലെ ഫെരാരി 250 ജിടിഒ 48 മില്യൺ ഡോളറിന് മുകളിൽ […]
ഹെൽമറ്റ്: അശ്രദ്ധക്ക് 2000 വരെ പിഴ

ന്യൂഡൽഹി: കൃത്യമായി ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയാൽ ഇനി കനത്ത പിഴ. ഹെൽമറ്റ് സ്ട്രാപ്പിടാതിരിക്കുക, ബി.ഐ.എസ് മുദ്രയില്ലാത്ത ഹെൽമറ്റ് ഉപയോഗിക്കുക തുടങ്ങിയവക്ക് 2000 രൂപ വരെ പിഴ നൽകേണ്ടിവരും. പുതുക്കിയ നിബന്ധനകളോടെ 1998ലെ മോട്ടോർവാഹന ചട്ടം കേന്ദ്ര സർക്കാർ പരിഷ്കരിച്ചു. നിലവിൽ ഇരുചക്രവാഹനം ഓടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും രാജ്യത്ത് ഹെൽമറ്റ് നിർബന്ധമാണ്. സ്ട്രാപ്പിടാതെ ഹെൽമറ്റ് അണിഞ്ഞ് ഇരുചക്രവാഹനമോടിച്ചാലും പിന്നിലിരുന്നാലും 1000 രൂപയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) അല്ലെങ്കിൽ ഐ.എസ്.ഐ അംഗീകാരമില്ലാത്ത ഹെൽമറ്റുമായി നിരത്തിലിറങ്ങിയാൽ 1000 രൂപയുമാണ് […]
ഗുരുതര വയറിളക്കരോഗങ്ങള്‍ പെരുകുന്നു; ഈ മാസം രോഗബാധ 26,282 പേര്‍ക്ക്: കണക്കിതാ

ഭക്ഷ്യവിഷബാധ വാര്‍ത്തകള്‍ തുടര്‍ക്കഥയാകുന്നതിനിടെ സംസ്ഥാനത്ത് ഗുരുതര വയറിളക്ക രോഗങ്ങള്‍ പിടിമുറുക്കുന്നതായി കണക്കുകള്‍. ആറുമാസത്തിനിടെ ഒന്നരലക്ഷത്തോളം പേര്‍ ചികില്‍സ തേടി. ഈ മാസം മാത്രം ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. അഞ്ചുവര്‍ഷത്തിനിടെ മുപ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്. കഴിഞ്ഞ ആറുമാസത്തിനിടെ വയറിളക്ക രോഗങ്ങള്‍ ഗുരുതരമായി ചികില്‍സ തേടിയത് 1, 32, 647 പേരാണ്. മേയ് മാസത്തില്‍ 26, 282 പേര്‍ക്ക് രോഗം ബാധിച്ചു. വ്യാഴാഴ്ച ഒറ്റ ദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത് 1389 പേര്‍. അഞ്ചുവര്‍ഷത്തിനിടെ ഛര്‍ദി […]
തിരയില്‍ തകർന്ന് വീടുകളും ടാറിട്ട റോഡുകളും; കടല്‍ക്കലിയിൽ ദുരിതത്തിലായി

മഴക്കാലത്ത് കടല്‍ക്കലി ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന പ്രദേശമാണ് കൊല്ലം ജില്ലയിലെ താന്നി മേഖല. വീടുകളും ടാറിട്ട റോഡുകളും വരെ തിരയില്‍ തകര്‍ന്നുതുടങ്ങി. കടല്‍ക്കയറ്റം ദുരിതത്തിലാക്കുന്നത് കടല്‍ ജീവിതമാര്‍ഗ്ഗമാക്കുന്നവരെത്തന്നെ. ജീവനോപാധി കടലായതുകൊണ്ട് തന്നെ തീരപ്രദേശം വിട്ട് മറ്റെങ്ങോട്ടെങ്കിലും പോകാനും ഇവര്‍ക്ക് കഴിയുന്നില്ല. തീരപ്രദേശത്തെ വീടുകളെല്ലാം അപകടഭീഷണിയിലാണ്. ടാറിട്ട റോഡുകളും തിരയടിച്ച് തകര്‍ന്ന നിലയിലാണ്. തീരം കുറഞ്ഞതോടെ കാലാവസ്ഥ പ്രതികൂലമായാല്‍ പെട്ടെന്ന് വള്ളമടുപ്പിക്കാന്‍ കഴിയാത്തതിനാല്‍ മത്സ്യബന്ധനത്തിന് പോകാനും ഭയമായിത്തുടങ്ങിയെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍.
മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്ക് ഇനി ചെലവേറും: തുക കുത്തനെ കൂട്ടി

സാമ്പത്തിക പ്രതിസന്ധിയ്ക്കിടയില്‍ തദ്ദേശസ്ഥാപനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്കു ചെലവഴിക്കാവുന്ന തുക കുത്തനെ കൂട്ടി സര്‍ക്കാര്‍. ഇനി മുക്കാൽ ലക്ഷം വരെ ഈയിനത്തിൽ ചെലവഴിക്കാം. സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് വിവിധ ഉദ്ഘാടന പരിപാടികൾ തദ്ദേശസ്ഥാപനങ്ങളിൽ നടക്കുന്നതിനിടെയാണു തുകയിൽ മൂന്നിരട്ടി വർധന നരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ഭേദഗതി ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് 21 ട്രെയിനുകള്‍ ഇന്നുമുതല്‍ അടുത്ത ശനി വരെ റദ്ദാക്കി: നിയന്ത്രണം ഇങ്ങനെ

കോട്ടയം ജില്ലയില്‍ ചിങ്ങവനം–ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്ഥാനത്ത് കൂടുതല്‍ ട്രെയിൻ നിയന്ത്രണം. അടുത്ത ശനിയാഴ്ച വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയത്. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ ആലപ്പുഴ വഴി തിരിച്ചുവിടും. പുതിയ പാതയിൽ തിങ്കളാഴ്ച സ്പീഡ് ട്രയൽ നടക്കും പകൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിയന്ത്രിച്ചാണ് ചിങ്ങവനം–ഏറ്റുമാനൂർ സെക്‌ഷനിൽ ഇരട്ടപ്പാത നിർമാണ ജോലികൾ പുരോഗമിക്കുന്നത്. പഴയ ട്രാക്ക് മുറിച്ചു മാറ്റി പുതിയ ട്രാക്കുമായി ബന്ധിപ്പിക്കൽ സിഗ്നൽ സംവിധാനങ്ങൾ നവീകരിക്കൽ ഉൾപ്പെടെയുള്ള ജോലികളാണ് […]
കുട്ടികൃഷ്ണ മാരാർ – ലാവണ്യാനുഭവത്തിന്റെ യുക്തിശില്പങ്ങളിൽ നിഷേധത്തിന്റെ എഴുത്തടയാളംസൃഷ്ടിച്ച മലയാളത്തിൻ്റെ മഹാപ്രതിഭ.

മലയാള വിമർശനചരിത്രത്തിൽ ഇതിഹാസോ ജ്ജ്വലമായ ഒരു സാന്നിദ്ധ്യത്തെ കുറിക്കുന്ന നാമപദമാണ് കുട്ടികൃഷ്ണമാരാർ എന്നത്. വിമർശനകലയെ സ്വത്വാന്വേഷണമാക്കിയ ചിന്തകൻ എന്നനിലയിലും ,വിവർത്തനം, വ്യാകരണം, ശൈലീ വിജ്ഞാനം ,ഛന്ദശ്ശാസ്ത്രം എന്നീ മേഖലകളിലേക്കുകൂടി നിരൂപണത്തെ വ്യാപിപ്പിച്ച ധിഷണാശാലി എന്നനിലയിലും മലയാളത്തിലെ മൗലികതയുള്ള എഴുത്തുകാരിലെ സൂര്യതേജസ്സായിരുന്നു മാരാർ.അന്തർജ്ഞാനാത്മക യുക്തിയും, വിമോചന മാനവികദർശനവും ഇടകലരുന്ന വിമർശന രീതിയായിരുന്നു മാരാരുടേത്. അദ്ദേഹത്തിന്റെ ഇതിഹാസ പുനർവായനകൾ ഇതിന്റെ മികച്ചനിദർശനങ്ങളാണ്. കലയെയും ജീവിതത്തെയും സംസ്കാരത്തെയും നിരന്തരം പുനർവിചാരണയ്ക്ക് വിധേയമാക്കുന്ന ക്രിയാത്മകവും, സംവാദാത്മകവുമായ ഇടപെടലുകൾ മാരാരുടെ വിമർശനകലയെയും സാഹിത്യസങ്കൽപങ്ങളെയും മഹത്വമുള്ള […]
തലമുടിക്ക് വളമിടാം – ഡോ.വേണു തോന്നക്കൽ

ചെടികൾക്ക് വളവും വെള്ളവും നൽകി പരിപാലിച്ചു വളർത്തുന്നത് പോലെ ഇനി നമുക്ക് തലമുടിക്കും ചുവട്ടിൽ വളമിട്ട് തുടങ്ങാം.. അങ്ങനെ നിതംബം മറയ്ക്കുവോളം മുടി തഴച്ചു വളരുമത്രേ. നമ്മുടെ നാട്ടിൽ ഏതു സ്ത്രീയാണ് അത്തരത്തിൽ മുടി വളരുന്നത് ആഗ്രഹിക്കാത്തത് .സ്ത്രീകൾക്ക് മാത്രമല്ല പല പുരുഷന്മാർക്കും ഈ വിദ്യ അനുഗ്രഹമാണ്. ഇത് എൻറെ കണ്ടെത്തലോ ശാസ്ത്രത്തിൻറെ സംഭാവനയോ അല്ല. പരസ്യങ്ങൾ പറയുന്നതാണ്. അത്തരം അവകാശവാദവുമായി ചില ഉൽപ്പന്നങ്ങൾ നമ്മുടെ കമ്പോളങ്ങളിൽ ലഭ്യമാണ്. പരസ്യം കാണേണ്ട താമസം ജനം കട വളയുകയാണ് […]
റഷ്യയുടെ കനത്ത വ്യോമാക്രമണം; ഡോൺബാസ് നരകമായെന്ന് യുക്രെയ്ൻ പ്രസിഡന്റ്

കീവ് ∙ ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ ശ്രമിക്കുന്നതിനു പ്രതികാരമെന്നോണം യുക്രെയ്നിൽ റഷ്യ ആക്രമണം ശക്തിപ്പെടുത്തി. ഡോൺബാസ് മേഖലയിൽ ആകാശത്തുനിന്നും കരയിൽ നിന്നും അതിശക്തമായ ആക്രമണമാണ് ഇന്നലെ റഷ്യ നടത്തിയത്. വ്യാപകമായി ജനവാസകേന്ദ്രങ്ങൾ തകർക്കപ്പെടുകയും പൗരന്മാർ കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്ന് ഡോൺബാസ് നരകമായെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. സീവീറോഡോണെട്സ്കിൽ ഓരോ വീടും നശിപ്പിക്കുന്നവിധം കനത്ത ഷെല്ലാക്രമണമാണ് നടന്നത്. എത്ര പേർ മരിച്ചുവെന്നു പോലും കണക്കെടുക്കാൻ കഴിഞ്ഞിട്ടില്ല. റഷ്യൻ അനുകൂലികൾ നിയന്ത്രിക്കുന്ന ലുഹാൻസ്ക് ഉടൻ തന്നെ […]
ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ ഉപവകഭേദം ബി.എ.4 സ്ഥിരീകരിച്ചു

രാജ്യത്ത് ഒമിക്രോണിന്റെ ഉപവകഭേദം ബി.എ. 4 കണ്ടെത്തിയതായി സ്ഥിരീകരിച്ച് ജനിതക പരിശോധനയ്ക്കുള്ള ലാബുകളുടെ കൺസോർഷ്യമായ ഇൻസകോഗ്. ഹൈദരബാദിലെ രോഗിയിലാണ് കഴിഞ്ഞ ദിവസം ബി.എ. 4 സാന്നിധ്യം കണ്ടെത്തിയത്. മെയ് ഒമ്പതിന് സൗത്ത് ആഫ്രിക്കയിൽ നിന്നാണ് രോഗി എത്തിയത്. ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഒമിക്രോണിന്റെ ആദ്യവകഭേദങ്ങളാണ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമായത്. ബി.എ. 4, ബി.എ 5 വകഭേദങ്ങളാണ് നിലവിൽ സൗത്താഫ്രിക്ക, അമേരിക്ക, യുകെ എന്നിവിടങ്ങളിൽ വ്യാപിക്കുന്നത്.
ആകാശത്തുവെച്ച് വിമാനത്തിന്റെ എൻജിൻ തകരാറിലായതിനെ തുടർന്ന് എയർ ഇന്ത്യയുടെ വിമാനം തിരിച്ചിറക്കി

എയർഇന്ത്യയുടെ വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കിടയിൽ തിരിച്ചിറക്കി. വിമാനത്തിൻ്റെ എഞ്ചിൻ തകരാറായതിനെതുടർന്നാണ് തിരിച്ചിറക്കിയത്. എയർ ഇന്ത്യയുടെ എയർബസ് എ320 നിയോ വിമാനമാണ് മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിന്റെ ഒരു എഞ്ചിൻ ആകാശത്ത് വെച്ച് പ്രവർത്തനരഹിതമായി. ടേക്ക് ഓഫ് ചെയ്ത് 27 മിനിറ്റിന് ശേഷം വിമാനം ലാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. പിന്നീടി യാത്രക്കാരം മറ്റൊരു വിമാനത്തിൽ ബെംഗളൂരുവിലെത്തിച്ചെന്ന എയർ ഇന്ത്യ വക്താവ് പറഞ്ഞു സംഭവത്തെക്കുറിച്ച് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം നടത്തുന്നുണ്ടെന്നും ഔദ്യോഗിക […]



