കുട്ടികൃഷ്ണ മാരാർ – ലാവണ്യാനുഭവത്തിന്റെ യുക്തിശില്പങ്ങളിൽ നിഷേധത്തിന്റെ എഴുത്തടയാളംസൃഷ്ടിച്ച മലയാളത്തിൻ്റെ മഹാപ്രതിഭ.

Facebook
Twitter
WhatsApp
Email

മലയാള വിമർശനചരിത്രത്തിൽ ഇതിഹാസോ ജ്ജ്വലമായ ഒരു സാന്നിദ്ധ്യത്തെ കുറിക്കുന്ന നാമപദമാണ് കുട്ടികൃഷ്ണമാരാർ എന്നത്. വിമർശനകലയെ സ്വത്വാന്വേഷണമാക്കിയ ചിന്തകൻ എന്നനിലയിലും ,വിവർത്തനം, വ്യാകരണം, ശൈലീ വിജ്ഞാനം ,ഛന്ദശ്ശാസ്ത്രം എന്നീ മേഖലകളിലേക്കുകൂടി നിരൂപണത്തെ വ്യാപിപ്പിച്ച ധിഷണാശാലി എന്നനിലയിലും മലയാളത്തിലെ മൗലികതയുള്ള എഴുത്തുകാരിലെ സൂര്യതേജസ്സായിരുന്നു മാരാർ.അന്തർജ്ഞാനാത്മക യുക്തിയും, വിമോചന മാനവികദർശനവും ഇടകലരുന്ന വിമർശന രീതിയായിരുന്നു മാരാരുടേത്. അദ്ദേഹത്തിന്റെ ഇതിഹാസ പുനർവായനകൾ ഇതിന്റെ മികച്ചനിദർശനങ്ങളാണ്. കലയെയും ജീവിതത്തെയും സംസ്കാരത്തെയും നിരന്തരം പുനർവിചാരണയ്ക്ക് വിധേയമാക്കുന്ന ക്രിയാത്മകവും, സംവാദാത്മകവുമായ ഇടപെടലുകൾ മാരാരുടെ വിമർശനകലയെയും സാഹിത്യസങ്കൽപങ്ങളെയും മഹത്വമുള്ള ഒന്നാക്കി മാറ്റുന്നു.
1900- ജൂൺ 14ന് ജനിച്ച്, 1973 ഏപ്രിൽ 6 ന് അന്തരിച്ച മാരാർ ,വിവിധ വിഭാഗങ്ങളിൽപെടുന്ന 37 ഗ്രന്ഥങ്ങൾ രചിച്ചു.
1967-ൽ പട്ടാമ്പി ശ്രീനീലകണ്ഠശർമ്മ സംസ്കൃത കോളേജിൽനിന്ന് സാഹിത്യ രത്നം, തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽനിന്ന് സാഹിത്യ നിപുണൻ എന്നീ അംഗീകാരങ്ങളും, ഭാരതപര്യടനത്തിന് മദിരാശിസർക്കാരിന്റെ സമ്മാനവും,കല ജീവിതം തന്നെയ്ക്ക് 1966-ൽ എം.പി.പോൾ അവാർഡും ,കേരള സാഹിത്യ അക്കാദമിയുടെയും, കേന്ദ്ര-സാഹിത്യ അക്കാദമിയുടെയും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ടെന്ന സംഗതിഒഴിവാക്കിയാൽ മലയാളസാഹിത്യത്തിലെ പ്രകാശഗോപുരങ്ങളിലൊന്നായ ഈ പ്രതിഭാശാലിക്ക് അർഹിക്കുന്ന അംഗീകാരം ജീവിച്ചിരുന്നപ്പോഴോ അതിന്ശേഷമോ ലഭിച്ചില്ല.
മാരാരുടെ കൃതികളും, അവയുടെ ഒരു ലഘുപരിചയവും അടങ്ങുന്ന പട്ടിക താഴെ കൊടുക്കുന്നു. തന്റെ ഹിമവൽശൃംഗസമാനം ഔന്നത്യം കൈക്കൊണ്ട ധിഷണ, വൈവിദ്ധ്യമാർന്ന എത്രയോ അധികം ജ്ഞാനമേഖലകളിലാണ് ഏകകാലത്ത് വിഹരിച്ചിരുന്നത് എന്നതിന് ഇത് സാക്ഷ്യം വഹിക്കുന്നു .
1. സാഹിത്യ ഭൂഷണം ( അലങ്കാരശാസ്ത്ര പഠനം; 1928) മാരാരുടെ പ്രഥമകൃതി.അവതാരിക; ഉള്ളൂർ.എസ്.പരമേശ്വര അയ്യർ.
2. മലയാളശൈലി.( ശൈലീവിജ്ഞാനീയം-1942) അവതാരിക;എം.ആർ.നായർ (സഞ്ജയൻ)
3. സാഹിത്യവിദ്യ.( പ്രധാനപ്പെട്ട ചില വിമർശനസിദ്ധാന്തങ്ങളുടെ നിർദ്ധാരണം-1948) അവതാരിക;എൻ.വി.കൃഷ്ണവാര്യർ
4. രാജാങ്കണം. ( വിമർശനം-1947)
5. ഋഷിപ്രസാദം.(ആദ്ധ്യാത്മികം-1968)
6. മനനം, ആദ്ധ്യാത്മികമാർഗ്ഗത്തിൽ, ശരണാഗതി;3 ഭാഗങ്ങൾ.( ആദ്ധ്യാത്മികം-1974)
7. ഉണ്ണിക്കഥകൾ. (ബാലസാഹിത്യം-1998)
8. വിശ്വാമിത്രൻ. (ബാലസാഹിത്യം-1949)
9. കല ജീവിതംതന്നെ.( വിമർശന സാഹിത്യത്തെയും കലയെയും ജീവിതത്തെയും കൂലങ്കുഷമായി പരിശോധിക്കുന്ന പഠനഗ്രന്ഥം.കുട്ടികൃഷ്ണമാരാരെ മനസ്സിലാക്കാൻ 5ഭാഗങ്ങളുള്ള ഈ പുസ്തകംതന്നെ പഠിക്കണം-1965)
10. ഭജഗോവിന്ദം.(ശങ്കരാചാര്യരുടെ അതിപ്രശസ്ത സ്തോത്രകൃതിയുടെ പരിഭാഷ.1978)
11. രഘുവംശം. ( പരിഭാഷ-1949)
12. കുമാരസംഭവം പരിഭാഷ.1952)
13. അഭിജ്ഞാന ശാകുന്തളം. ( പരിഭാഷ-1952)
14. മേഘസന്ദേശം. ( പരിഭാഷ-1961)
15. നളചരിതത്തിലൂടെ.( വിവിധ വസ്തുതകളുടെ ഒരു സംഗ്രഹസമാഹാരം-1962)
16. ഹാസ്യ സാഹിത്യം.(ഹാസ്യസാഹിത്യവിമർശനം-1957)
17. കൈവിളക്ക്.( വിമർശനം-1951)
18 .സാഹിത്യസല്ലാപം.(സാഹിത്യവിമർശം1944)
19. ഗീതാപരിക്രമണം.(ഗീതാപഠനം -1974)
20. പലരും പലതും. (ഉപന്യാസസമാഹാരം-1953)
21. ചർച്ചായോഗം.(ഉപന്യാസസമാഹാരം)
22. പതിനഞ്ചുപന്യാസം.(1963)
23. ഇങ്ങുനിന്നങ്ങോളം.(11 ഉപന്യാസങ്ങളടെ സമാഹാരം-1966)
24. ദന്തഗോപുരം.( നിരൂപണപ്രബന്ധങ്ങളുടെ സമാഹാരം.(അവതാരിക: സുകുമാർ അഴീക്കോട് – 1957)
25.വൃത്തശില്പം.(വൃത്തശാസ്ത്രത്തിന്റെ ആധുനിക വ്യാഖ്യാനങ്ങൾ-1952)
26. ജീവിച്ചിരുന്നാൽ. ( മലയാളത്തിലെ ആദ്യ ഗദ്യ സാമൂഹ്യനാടകം-1994)
27. നിഴലാട്ടം. (കവിതകൾ, ലഘുഉപന്യാസങ്ങൾ, ലഘുനാടകങ്ങൾ-1946)
28.മാരാരുടെ കത്തുകൾ.(1981)
29. സാഹിത്യശേഷം. (ഉപന്യാസസമാഹാരം-1974)
30. സാഹിത്യപര്യടനം.(15 ഉപന്യാസങ്ങൾ-1999)
31. സാഹിത്യവീക്ഷണം. (18 ഉപന്യാസങ്ങൾ-1999)
32. പൂജ്യപൂജ. (മഹാത്മാരെക്കുറിച്ചെഴുതിയ ഉപന്യാസങ്ങളും പ്രസംഗങ്ങളും-1999)
33. ഭഗവദ്വിവേകാനന്ദൻ. (പ്രബന്ധസമാഹാരം-1992 )

About The Author

Leave a Reply

Your email address will not be published. Required fields are marked *