മഴക്കാലത്ത് കടല്‍ക്കലി ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന പ്രദേശമാണ് കൊല്ലം ജില്ലയിലെ താന്നി മേഖല. വീടുകളും ടാറിട്ട റോഡുകളും വരെ തിരയില്‍ തകര്‍ന്നുതുടങ്ങി.
കടല്‍ക്കയറ്റം ദുരിതത്തിലാക്കുന്നത് കടല്‍ ജീവിതമാര്‍ഗ്ഗമാക്കുന്നവരെത്തന്നെ. ജീവനോപാധി കടലായതുകൊണ്ട് തന്നെ തീരപ്രദേശം വിട്ട് മറ്റെങ്ങോട്ടെങ്കിലും പോകാനും ഇവര്‍ക്ക് കഴിയുന്നില്ല. തീരപ്രദേശത്തെ വീടുകളെല്ലാം അപകടഭീഷണിയിലാണ്.
ടാറിട്ട റോഡുകളും തിരയടിച്ച് തകര്‍ന്ന നിലയിലാണ്. തീരം കുറഞ്ഞതോടെ കാലാവസ്ഥ പ്രതികൂലമായാല്‍ പെട്ടെന്ന് വള്ളമടുപ്പിക്കാന്‍ കഴിയാത്തതിനാല്‍ മത്സ്യബന്ധനത്തിന് പോകാനും ഭയമായിത്തുടങ്ങിയെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍.













