എയർഇന്ത്യയുടെ വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കിടയിൽ തിരിച്ചിറക്കി. വിമാനത്തിൻ്റെ എഞ്ചിൻ തകരാറായതിനെതുടർന്നാണ് തിരിച്ചിറക്കിയത്. എയർ ഇന്ത്യയുടെ എയർബസ് എ320 നിയോ വിമാനമാണ് മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിന്റെ ഒരു എഞ്ചിൻ ആകാശത്ത് വെച്ച് പ്രവർത്തനരഹിതമായി. ടേക്ക് ഓഫ് ചെയ്ത് 27 മിനിറ്റിന് ശേഷം വിമാനം ലാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. പിന്നീടി യാത്രക്കാരം മറ്റൊരു വിമാനത്തിൽ ബെംഗളൂരുവിലെത്തിച്ചെന്ന എയർ ഇന്ത്യ വക്താവ് പറഞ്ഞു
സംഭവത്തെക്കുറിച്ച് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം നടത്തുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 9:43 ന് മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ട് മിനിറ്റുകൾക്ക് ശേഷം പൈലറ്റുമാർക്ക് എഞ്ചിനിൽ ഉയർന്ന എക്‌സ്‌ഹോസ്റ്റ് വാതക താപനിലയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചു. എഞ്ചിൻ ഷട്ട്ഡൗൺ ആയതോടെ വിമാനം 10:10 ന് മുംബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കി. എയർ ഇന്ത്യ സുരക്ഷക്ക് മുൻതൂക്കം നൽകുമെന്നും ജീവനക്കാർ ഈ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സമർത്ഥരാണെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.













