ഭക്ഷ്യവിഷബാധ വാര്‍ത്തകള്‍ തുടര്‍ക്കഥയാകുന്നതിനിടെ സംസ്ഥാനത്ത് ഗുരുതര വയറിളക്ക രോഗങ്ങള്‍ പിടിമുറുക്കുന്നതായി കണക്കുകള്‍. ആറുമാസത്തിനിടെ ഒന്നരലക്ഷത്തോളം പേര്‍ ചികില്‍സ തേടി. ഈ മാസം മാത്രം ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. അഞ്ചുവര്‍ഷത്തിനിടെ മുപ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്.
കഴിഞ്ഞ ആറുമാസത്തിനിടെ വയറിളക്ക രോഗങ്ങള്‍ ഗുരുതരമായി ചികില്‍സ തേടിയത് 1, 32, 647 പേരാണ്. മേയ് മാസത്തില്‍ 26, 282 പേര്‍ക്ക് രോഗം ബാധിച്ചു. വ്യാഴാഴ്ച ഒറ്റ ദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത് 1389 പേര്‍. അഞ്ചുവര്‍ഷത്തിനിടെ ഛര്‍ദി – അതിസാര രോഗങ്ങള്‍ 30 പേരുടെ ജീവന്‍ കവര്‍ന്നു. ഈച്ചയാര്‍ക്കുന്ന ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും ഉള്ളിലെത്തുന്ന വൈറസുകളും ബാക്ടീരിയകളുമാണ് രോഗകാരികൾ.













