ഇന്ന് എം.ടി.വാസുദേവൻ നായരുടെ ജന്മദിനമാണ്…

പുസ്തക വായനയിൽ എന്റെ താവളം ഞങ്ങളുടെ ലൈബ്രറി ആയിരുന്നു… ഞാൻ ബിരുദത്തിന് പഠിക്കുമ്പോൾ എന്റെ വീടിന് തൊട്ടടുത്തുള്ള നാഷ്ണൽ റീഡിംഗ് റൂം ആന്റ് ലൈബ്രറിയുടെ ലൈബ്രേറിയൻ ഞാനായിരുന്നു… പുസ്തക വായന ഭ്രാന്തായി മാറിയ കാലം… കണ്ടതും കിട്ടിയതും കിട്ടാത്തത് തേടിപ്പിടിച്ചും വായിച്ചിരുന്ന പ്രായം… കഥയുടേയും കവിതയുടേയും അതിർവരമ്പുകൾ കാണാനാവാത്ത വിധം ഭാഷ പൂത്തിറങ്ങുന്ന ശൈലിയിൽ എം.ടി എഴുതിയതെല്ലാം വായിച്ചു തീർക്കാൻ അവസരം കിട്ടിയ സുവർണ്ണ കാലം… എം.ടിയുടെ രചനകൾ വായിക്കുമ്പോൾ വരികളിലൂടെ അക്ഷരങ്ങൾ നൃത്തം ചെയ്യുന്നതായാണ് അനുഭവപ്പെടുന്നത്… […]
മലയാളത്തിന്റെ ഇതിഹാസകാരൻ എംടിയെ നാളെ നവതി തൊടുന്നു.

ദാരിദ്ര്യം പാപമല്ലെന്നു പറയുന്നത് ‘കാല’ത്തിലെ കൃഷ്ണൻകുട്ടിയാണ്. ‘ആൾക്കൂട്ടത്തിൽ തനിയേ’യിൽ രാജൻറെ കഥാപാത്രവും അതുതന്നെ പറയുന്നുണ്ട്. വിശന്നുവലഞ്ഞ് നടന്നുപോകവേ, അടുത്തുള്ള ചായക്കടയില് തൂക്കിയിട്ട പഴക്കുലകൾ കണ്ടപ്പോൾ കാലണയുടെ വിലയറിയുന്നസേതു. രാത്രിഭക്ഷണം കഴിക്കാതെ രാവുത്തരുടെ പീടികയുടെ മുന്നിലൂടെ നടക്കുമ്പോൾ ഒന്നരയണയുടെ വിലയയറിയുന്ന സേതു. മരക്കച്ചവടത്തിൽ ലേലം വിളിക്കാതിരുന്നതിന് കൈക്കൂലിയായി കിട്ടുന്നത് അയ്യായിരം രൂപ ബനിയനകത്ത് ഒളിപ്പിക്കുന്ന സേതു. മാസത്തിൽ നാലുറുപ്പിക പതിമൂന്നണ ഫീസില്ലാതെ പഠനം ദുഷ്ക്കരമായ അപ്പു. ഒരു നാഴി അരി അധികംതരാമോ എന്നു ചോദിച്ചപ്പോ അമ്മയുടെ ചെകിടടച്ച് ആഞ്ഞടിക്കുന്ന […]
പ്രണയം – ഡോ. വേണുതോന്നയ്ക്കൽ

ഞാൻ ഒരു കാൻസർ രോഗി അർബുദ കോശങ്ങളുടെ അഭയാർത്ഥി അർബുദ കോശങ്ങൾ – ക്കൊപ്പമുണ്ണുകയും ഉറങ്ങുകയും ചെയ്യുന്നു. ഞണ്ടിന്റെ ആകൃതിയിൽ കാമനകൾക്ക് മനസ് പകുത്ത കാൻസറാണെന്റെ ആത്മാവും ശരീരവും. ഞാൻ കാൻസറിനെ സ്നേഹിക്കുന്നു. വാക്കും മനസും പകുക്കാനാവാതെ ആഴിമധ്യത്തിൽ വിലപിക്കുമ്പോഴും കീമോതെറാപ്പി തിന്ന് ചുവന്ന മേനി കാളകൂടം കണക്കെ കറുക്കുമ്പോഴും രോമം കൊഴിഞ്ഞ ഉടൽ തൂവലുരിച്ച കിളി കണക്കെ ചടക്കുമ്പോഴും ഞാൻ, കാൻസറിനെ സ്നേഹിക്കുന്നു. കാൻസറിനെ പുണർന്ന് ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുമ്പോഴും മനസിൽ പെരുകുന്ന ഏങ്ങലുകളെ നെഞ്ചിൻ കൂടിലൊതുക്കി […]
കലാ സാഹിത്യ രാഷ്ട്രീയ വനിതകളെ കാമകേളിക്ക് വേട്ടയാടുന്ന പുരുഷകേസരികൾ ?

സ്ത്രീകൾക്ക് നേരെ ഒളിഞ്ഞും തെളിഞ്ഞും ഏറ്റവും കൂടുതൽ ലൈംഗിക വിനോദ കുറ്റകൃത്യം നടക്കുന്നത് കേരളത്തിൽ ആണെന്ന് അറിഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ഇല്ലയോ ? ലോക മഹിളാ സുരക്ഷ സംഘടന നടത്തിയ സർവേയിൽ നമ്മുടെ കേരളവും പെടുന്നു .. ഇവയെ സാധൂകരിക്കുന്ന പല റിപ്പോർട്ടിൽ ഒന്നാണ് മലയാളത്തിൽ നിന്നും വരുന്നത് .. ഇവ പണ്ടുകാലം മുതലേ കേരളക്കരയിൽ പടർന്നുകിടക്കുന്നു. പേരുകേട്ട സാഹിത്യകാരന്മാർ, സിനിമ മേഖലക്കാർ വ്യവസായമേഖലക്കാർ ഇവരിൽ പലരുടെയും പൊയ്‌മുഖങ്ങൾ കൂടുതൽ അഴിഞ്ഞു വീഴുന്നു .. പേരെടുത്ത എഴുത്തുകാരൻ […]
നമ്മുടെ ഈ ജീവിതത്തിൽ തെറ്റുധരിക്കപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകാനിടയില്ല. – ജോസ് ക്ലെമന്റ്

നമ്മുടെ ഈ ജീവിതത്തിൽ തെറ്റുധരിക്കപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകാനിടയില്ല.മനസ്സിൽ പോലും ചിന്തിക്കാത്തതും സ്വപ്നേപി കാണാത്തതുമായ കാര്യങ്ങൾക്കു വരെ നാം തെറ്റുധരിക്കപ്പെട്ടിട്ടുണ്ടാകും. ഇപ്പോഴും അത് തുടരുന്നുമുണ്ടാകും. നന്മയുടെ പക്ഷം ചേർന്നതിന്റെ പേരിൽ നീതി പീഠങ്ങളിലേക്കും ഒടുവിൽ മരണത്തിലേക്കും വരെ വലിച്ചെറിയപ്പെട്ട ഒത്തിരി പേർ നമ്മുടെ കൺമുന്നിലുണ്ട്. അകാരണമായി തൂക്കുമരത്തിലേറ്റിയ ബഞ്ചമിൻ മൊളോയിസ് , തത്ത്വജ്ഞാനിയായ സോക്രട്ടീസ്, ഒടുവിൽ സ്റ്റാൻ സ്വാമി വരെ ആ പട്ടിക നീളുന്നുണ്ട്. ഏഥൻസിലെ തെരുവിൽ കൂടെ നട്ടുച്ചയ്ക്ക് കത്തിച്ച വിളക്കുമായി നടന്ന ഡയോജനിസ് യഥാർഥ […]
കഥ രാമനുണ്ണി തുടർച്ച – ശ്രീകുമാരി സന്തോഷ്

കാലത്തിനൊപ്പം മാറാത്ത ഒരു ഗ്രാമം ആയിരുന്നു രാമനുണ്ണിയുടേത്. അതുകൊണ്ട് തന്നെ രാമനുണ്ണിയുടെ കഥ ഏതു നൂറ്റാണ്ടിലാണെന്നു അറിയാൻ പാടുപെടും. അറുപതിലെയും ഇരുപതിലെയും സംസ്കാരങ്ങൾ ആ ദേശത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. വാര്യത്തെ കുട്ടിയെ വിവാഹം ചെയ്തതിൽ രാമനുണ്ണിക്ക് പലയിടത്തു നിന്നും ചില അടക്കം പറച്ചിലുകളും മുറുമുറുപ്പുകളും സഹിക്കേണ്ടി വന്നു എന്നുള്ളത് പച്ച പരമാർത്ഥം. ഇതൊന്നും രാമനുണ്ണിയുടെ വഴികളെ തടസ്സപ്പെടുത്തിയിരുന്നില്ല. പറച്ചിലുകളെ നിസ്സാരമായി അവഗണിച്ചു പതിവു ചെയ്തികളുമായി രാമനുണ്ണി തന്റെ ഉറച്ച മനസ്സോടെ ജീവിതം അതിനെ അതിന്റെ വഴിക്കു […]
വികസിച്ച മനുഷ്യാ, നീ ഒരു ക്ഷുദ്രജന്തുവാണ് ! – എം രാജീവ് കുമാർ

ശ്രീനാരായണ ഗുരുസ്വാമിയുടേതല്ലാതെ ഏത് സ്വാമിമാരുടെ പേരു പറഞ്ഞാലും അവരെസംഘിയാക്കുന്ന കാലമാണിത്. ആത്മീയ ഉണർവ്വ് എന്നൊക്കെപ്പറഞ്ഞാൽ ഉടനെ ആർ.എസ്.എസ്സ് ആക്കുന്ന കമ്മ്യൂണിസ്റ്റ് കാലം. സ്വാതന്ത്ര്യ സമരം എന്നു പറഞ്ഞാൽ അതു് കുടുംബസ്വത്തെന്നു പറയുന്ന കോൺഗ്രസ്സിന്റെ വീഴ്ചക്കാലം ! ബകന്റെ വായും തുറന്ന് എല്ലാം ഭാരതീയമാക്കാൻ ബി.ജെ.പിയും. ഇതിനിടയിലാണ് അരവിന്ദഘോഷിനെപ്പറ്റി പറയുന്നത്. അദ്ദേഹത്തിന്റെ ചേരിയേത് എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ആലോചനക്കു മുമ്പ് എനം ഏതെന്ന് അറിയണ്ടേ? ആഗസ്റ്റ് 15 എല്ലാക്കൊല്ലവും ആഘോഷിക്കുമ്പോൾ ആരെങ്കിലും ഓർക്കാറുണ്ടോ? അരവിന്ദഘോഷിന്റെ ജന്മദിനമാണെന്ന്. മനുഷ്യൻ അവന്റെ […]
ജൂലൈ 14 എൻ .എൻ .കക്കാട് ജന്മവാർഷിക ദിനം

ആസ്വാദക ലോകത്ത് ഏറെ ശ്രദ്ധയാകർഷിച്ച കവിതയാണ് ” സഫലമീ യാത്ര ” സഫലമീയാത്രയ്ക്ക് പല അവാർഡ്കളും ലഭിച്ചിട്ടുണ്ട് . ഓടക്കുഴൽ അവാർഡ് 1985ൽ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1986ൽ വയലാർ അവാർഡ് 1986ൽ . എന്നിവയാണ് പ്രധാനപ്പെട്ടത് . കവിതയുടെ ആദ്യ വരികൾ ————————— ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ ആതിര വരും പോകുമല്ലേ സഖീ ? ഞാനീ ജനലഴിപിടിച്ചൊട്ടു നിൽക്കട്ടെ നീയെന്നണിയത്തു തന്നെ നിൽക്കൂ …. കവിത യുടെ അവസാന വരികൾ കാലമിനിയുമുരുളും ……. […]



