ആസ്വാദക ലോകത്ത് ഏറെ ശ്രദ്ധയാകർഷിച്ച കവിതയാണ് ” സഫലമീ യാത്ര ”
സഫലമീയാത്രയ്ക്ക് പല അവാർഡ്കളും ലഭിച്ചിട്ടുണ്ട് .
ഓടക്കുഴൽ അവാർഡ് 1985ൽ
കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1986ൽ
വയലാർ അവാർഡ് 1986ൽ .
എന്നിവയാണ് പ്രധാനപ്പെട്ടത് .
കവിതയുടെ ആദ്യ വരികൾ
—————————
ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ
ആതിര വരും പോകുമല്ലേ സഖീ ?
ഞാനീ ജനലഴിപിടിച്ചൊട്ടു നിൽക്കട്ടെ
നീയെന്നണിയത്തു തന്നെ നിൽക്കൂ ….
കവിത യുടെ അവസാന വരികൾ
കാലമിനിയുമുരുളും …….
വിഷു വരും വർഷം വരും
തിരുവോണം വരും
പിന്നെയൊരോ തളിരിനും
പൂ വരും കായ് വരും
അപ്പൊഴാരെന്നും
എന്തെന്നും ആർക്കറിയാം ……
നമുക്കിപ്പോഴീയാർദ്രയെ
ശാന്തരായ് സൗമ്യരായ്
എതിരേൽക്കാം
വരിക സഖീ
അരികത്തു ചേർന്നു നിൽക്കൂ
പഴയൊരാ മന്ത്രം സ്മരിക്കാം
നാം
അന്യോന്യം ഊന്നു
വടികളായ് നിൽക്കാം
ഹാ !! സഫലമീ യാത്ര ……
പ്രണാമം
A.S.Indira













