സ്ത്രീകൾക്ക് നേരെ ഒളിഞ്ഞും തെളിഞ്ഞും ഏറ്റവും കൂടുതൽ ലൈംഗിക വിനോദ കുറ്റകൃത്യം നടക്കുന്നത് കേരളത്തിൽ ആണെന്ന് അറിഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ഇല്ലയോ ?
ലോക മഹിളാ സുരക്ഷ സംഘടന നടത്തിയ സർവേയിൽ നമ്മുടെ കേരളവും പെടുന്നു ..
ഇവയെ സാധൂകരിക്കുന്ന പല റിപ്പോർട്ടിൽ ഒന്നാണ് മലയാളത്തിൽ നിന്നും വരുന്നത് ..
ഇവ പണ്ടുകാലം മുതലേ കേരളക്കരയിൽ പടർന്നുകിടക്കുന്നു. പേരുകേട്ട സാഹിത്യകാരന്മാർ, സിനിമ മേഖലക്കാർ വ്യവസായമേഖലക്കാർ ഇവരിൽ പലരുടെയും പൊയ്‌മുഖങ്ങൾ കൂടുതൽ അഴിഞ്ഞു വീഴുന്നു ..
പേരെടുത്ത എഴുത്തുകാരൻ വി ആർ സുധീഷ് , കവി വീ ടി ജയദേവൻ , ബുദ്ധിജീവിയും ഭാഷാപണ്ഡിതനും , സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രൻ തുടങ്ങി പലർക്കുമെതിരെ സ്ത്രീകൾ രംഗപ്രവേശം ചെയ്തു തുടങ്ങി ..
ഇപ്പോൾ ഇതിൽ ഏറ്റവും പ്രശസ്തമായത് വി. ആർ .സുധീഷിനെതിരെ കേസും കോടതി നിയമവുമായി പല യുവതികളും രംഗപ്രവേശനം ചെയ്യുന്നതായി ആരോപണം പടരുന്നു.
ഭാരതത്തിൽ 40% വനിതാ സ്പോർട്സ് താരങ്ങൾ, വിദ്യാർത്ഥികൾ ഇവർക്ക് മേലുദ്യോഗസ്ഥർ , പരിശീലകർ മുഖാന്തരം പീഡനം ഏറ്റു വാങ്ങേണ്ടി വരുന്നുണ്ട് .
സിനിമാമേഖലയിൽ പഴയകാല വെള്ളിത്തിര നായകൻ തിക്കുറിശ്ശി മുതൽ ഇപ്പോഴത്തെ പ്രമാദമായ സിനിമ യുവനടി കേസും, നടനും നിർമ്മാതാവും പ്രമുഖ നടൻ നടിയെ വരുതിയിലാക്കി കാമകേളികൾ നടത്തിയെന്ന പരസ്യപ്രസ്താവന സിനിമാ മേഖലയെ ചെളിക്കുണ്ടിൽ ആഴ്ത്തി .

മരിച്ചുപോയ തിക്കുറിശ്ശി നടൻ ഇത്രമാത്രം സ്ത്രീകളെ ഉപദ്രവിച്ച കഥകൾ മലയാളസിനിമ പ്രസിദ്ധീകരണങ്ങൾ വിറ്റു കാശാക്കി കഴിഞ്ഞിരുന്നു.
പ്രസിദ്ധ മലയാള നടി ഷീല ഒരു സ്വകാര്യ സംഭാഷണത്തിൽ എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞ സിനിമ ഷൂട്ടിംഗ് ബുദ്ധിമുട്ട് അനുഭവം. ഒരു പണ മുതലാളി സിനിമ പിടിക്കാൻ വന്നു . നായകൻ അദ്ദേഹം തന്നെ . ആദ്യ സീൻ തന്നെ ഭാര്യ – ഭർത്താവ് ബന്ധം പോലെ ഭാര്യയെ കെട്ടിപ്പിടിക്കണം . 20 പ്രാവശ്യം കെട്ടിപ്പിടിച്ച് സീൻ എടുത്തുകഴിഞ്ഞു ഷൂട്ടിംഗ് ബാക്കപ്പ് ചെയ്തു . ലക്ഷങ്ങൾ ചിലവാക്കിയ ആ പ്രൊഡ്യൂസറെ പിന്നെ കണ്ടിട്ടില്ല .ഇതാണ് സിനിമാലോകം .
പേരെടുത്ത എഴുത്തുകാരി മാധവിക്കുട്ടിയെ രാഷ്ട്രീയ ചെന്നായ തോലണിഞ്ഞ മുസ്ലിം രാഷ്ട്രീയ കോമളൻ കരിമ്പിൻ ചണ്ടി ആക്കിയത് മലയാളം മാധ്യമങ്ങൾക്ക് വാർത്തയാക്കാൻ സാധിച്ചില്ല.
ജീവനിൽ കൊതിയുള്ള മാധ്യമങ്ങൾ അന്നും ഇന്നും ഇവ പ്രസിദ്ധീകരിക്കാൻ മടിക്കുന്നു .
മലയാളത്തിലെ എഴുത്തുകാരികൾക്ക് കാണാൻ സ്ത്രീത്വം ഉണ്ടെങ്കിൽ അവർക്ക് പിറകെ കാളക്കൂറ്റന്മാമാർ പോലെ വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഒട്ടിച്ചേർന്ന ഫോട്ടോകൾ നിത്യ കാഴ്ചകളാണ് .
മുഖ ഭംഗി കുറഞ്ഞ മഹിളാരത്നങ്ങൾ എഴുതുന്ന രചനകൾക്ക് മുഖം തിരിഞ്ഞു നിൽക്കുന്ന പുരുഷകേസരി എഴുത്തുകാർ മലയാളക്കരയ്ക്ക് നാണക്കേടാണ് ..
മലയാള സിനിമാ മേഖലയിൽ നടികൾ ആയ സ്ത്രീകളുടെ നേർക്ക് അതിക്രമം നടത്തിയ പ്രഥമ തെളിവു ലഭിച്ചിട്ടും പ്രതിചേർക്കപ്പെട്ട വ്യക്തികളെ അമ്മ സംഘടനയിൽ പൂജിച്ചു കൊണ്ടിരിക്കുന്നത് ഏതു മാന്യതയുടെ പേരിൽ?
വ്യക്തിപ്രഭാവമുള്ള നടൻമാരും നടിമാരും രാജിവച്ചുപോയിട്ടും സ്ത്രീകളെ അപമാനിക്കുന്ന അമ്മ സംഘടന പിരിച്ചുവിട്ട് തൊഴിൽശാല സംഘടന രൂപീകരിക്കേണ്ടത്..
നമ്മുടെ വനിതാരത്നങ്ങൾ എല്ലാം കോളേജ് മുറ്റത്ത് പാറിപ്പറന്ന് വർണ്ണ ചിറകുള്ള ചിത്രശലഭങ്ങൾ ആയിരുന്നു.
.നാനാ തുറകളിൽ ശോഭിച്ചു ക്കൊണ്ടിരുന്ന ചിത്രശലഭങ്ങൾ കൊഞ്ചി പിണങ്ങിയും സല്ലപിച്ചു നടന്നപ്പോൾ കുതിച്ചുയരുന്ന പുരുഷ സൂര്യന്മാർ കുത്തിപ്പൊക്കി കല്യാണമണ്ഡപത്തിൽ ആക്കി .ബാക്കി വന്ന സ്ത്രീജന്മങ്ങൾ കലാ സാഹിത്യത്തിലോട്ട് മാറിയപ്പോൾ അവിടെയും പുരുഷകേസരി താണ്ഡവം അടിച്ചമർത്താൻ സ്ത്രീ ജന്മങ്ങൾക്ക് ആവുന്നില്ല ..

കതിർമണ്ഡപത്തിൽ ചെന്നാലും അവൾ തല കുനീക്കണം , നെയ്തുകൂട്ടിയ സ്വപ്നങ്ങൾ എല്ലാം തകർന്നു ഭാര്യയായി , അമ്മയായി ,മുത്തശ്ശിയായി മണ്ണ് അടിയുന്നു.
സ്ത്രീകളുടെ കൊഴിഞ്ഞ കിനാക്കൾ കാണാൻ പറ്റുന്ന പുരുഷ ജന്മം കവിതയിലും കഥയിലും ഉണ്ട് , പച്ചയായ മനുഷ്യ ജീവിത വഴിയിൽ സൽഗുണ പുരുഷ ജന്മങ്ങൾ കിട്ടുക അപൂർവ്വം..
നൊന്തുപെറ്റ പെൺ മണികൾ വാടിവീണ് പിടയുന്നത് കാണാൻ എന്താണ് മാധ്യമങ്ങൾ മടിക്കുന്നത് ?
വാട്സ്ആപ്പിലും, ഫേസ്ബുക്കിലും, മനുഷ്യ ജീവിതസാഹചര്യങ്ങളിലും സ്ത്രീരത്ന ജന്മങ്ങളെ പിന്തുടരുന്ന തലയിൽ ടാർ തേച്ച് പുരുഷകേസരികൾ നിത്യവും ലക്ഷങ്ങൾ ആണെന്നാണ് ലോക സർവ്വേ കണക്കുകൾ .
എഴുത്തുകാരൻ വി ആർ സുധീഷ് 2013 ൽ മുബൈ എഴുത്തുകാരുടെ സംഘടനയായ ഫോമ സംഘടിപ്പിച്ച കഥാ ചർച്ചയിൽ വൻ വിവാദം ഉണ്ടാക്കിയത് പലരും ഇന്ന് മറന്നു പോയിട്ടുണ്ടാവും .
മുംബൈയിൽ കഥാകൃത്തുക്കൾ ഇല്ലെന്നും ഉള്ളവർ കഴിവുകെട്ട എഴുത്തുകാർ എന്ന പ്രസംഗം മുംബൈ എഴുത്തുകാർ മറന്നിട്ടില്ല ..ഈ പറഞ്ഞ പ്രസിദ്ധ വാചകം അദ്ദേഹം സ്വയം പറഞ്ഞതോ മറ്റുള്ളവർ പറയിപ്പിച്ചതോ എന്ന വാദം നിലനിൽക്കുന്നു .

മുംബൈയിൽ നല്ലരീതിയിൽ നടന്നുകൊണ്ടിരുന്ന എഴുത്തുകാരുടെ സംഘടന ഫോമയെ ഗാന്ധിജി ചിക്കൻ എഴുതിയ റെയിൽവേ ഉദ്യോഗസ്ഥന്റെ ലീലാവിലാസം ആരോപണങ്ങൾ മുംബൈയിൽ അങ്ങാടിപ്പാട്ടാണ് .
ഈ വിധത്തിൽ പുരുഷ എഴുത്തുകാർ സംഘടനയെ തകർക്കുമ്പോൾ സ്ത്രീകൾക്ക് മേൽ ഏതു കുതന്ത്രവും അവർ ചെയ്യും .
അതുകൊണ്ട് കലാ സാഹിത്യ സാംസകാരിക രാഷ്ട്രീയ രംഗത്തെ വനിതകൾ വളരെ സൂക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കുറുക്കന്മാരും ചെന്നായ്ക്കളും പുറകെ ഉണ്ട് .
മുള്ളേൽ ഇല വന്ന് വന്നു വീണാലും ഇലമേൽ മുള്ളിൽ വീണാലും കേട് ഇലയ്ക്ക് തന്നെ .
അല്ലെങ്കിൽ ഫൂലൻ ദേവിയോ, ജാൻസി റാണിയോ, അരുന്ധതി റോയിയോ, മാലാലയോ ചുരുങ്ങിയ പക്ഷം സ്വപ്ന നായരോ സരിത നായരോ ആയാൽ പുരുഷകേസരി മാർ വിറക്കും .

– Source – http://mumbaijwala.com/?p=1376













