LIMA WORLD LIBRARY

Home Sweet Home – മോഹൻദാസ് മുട്ടമ്പലം

വീട് ഒരഭയമരമാവുമ്പോൾ, അതിന്റെ ചില്ലകളിൽ ഒന്നു കൂടു കൂട്ടാൻ മോഹം….

തളർന്നെത്തുമ്പോൾ ശിരസിലേക്ക് ഒരിളം തലോടലായി പതിക്കുന്ന ഒരില…

കാലിടറുമ്പോൾ നീണ്ടു വരുന്ന ഒരു കരം…

മിഴി നനയുമ്പോൾ നീർ തുടയ്ക്കാൻ ഒരു ചൂണ്ടുവിരൽ സ്പർശം…

മഴ നനയുമ്പോൾ
ഒരു കുടയുടെ പാതി …

തനിച്ചിരിക്കുമ്പോൾ ഉറക്കെ
വിളിക്കാൻ ഒരു പേര്‌

തളരുമ്പോൾ തല ചായ്ക്കാൻ ഒരു ചുമൽ

എന്റെ കണ്ണുനീർത്തുള്ളിയും നിന്റെ കണ്ണുനീർത്തുള്ളിയും ഒന്നാകുന്ന നിമിഷം

മോഹൻദാസ് മുട്ടമ്പലം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px