LIMA WORLD LIBRARY

ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നാം അവസരത്തിനൊത്തുയരുന്നവരാകണം. – ജോസ് ക്ലെമന്റ്

ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നാം അവസരത്തിനൊത്തുയരുന്നവരാകണം. ജീവിതം ഒരു മൽസരമാണെന്ന ബോധ്യത്തോടെ ലഭ്യമാകുന്ന അവസരങ്ങളെ നഷ്ടപ്പെടുത്താതെ പൂർണമായി ഉപയോഗിക്കുന്നവരാകുക. നമ്മുടെ അലസതയെ ഉപേക്ഷിച്ച് സമയബന്ധിതമായി മുന്നേറാൻ നമുക്ക് കഴിയണം. അലസന്റെ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണെന്ന വചനം നമ്മുടെ നിഷ്‌ക്രിയത വെടിയാനുള്ള ആഹ്വാനമാന്നെന്ന് ഓർക്കുക. നമ്മുടെ ചിന്തയിലും വാക്കിലും പ്രവൃത്തികളിലും നാം സത്യസന്ധത യുള്ളവരാകണം. നമ്മുടെ സംസാരം മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതും അതേ സമയം മുറിപ്പെടുത്താത്തതും അവസരോചിതവുമായിരിക്കട്ടെ. മറ്റുള്ളവർ പറയുന്നത് കേൾക്കാനുള്ള ക്ഷമയും മനതുറവും നമുക്കുണ്ടാകണം. അഹന്തയും അസൂയയും കലർന്ന അസഹിഷ്ണുത നമ്മുടെ ചിന്തകളെ മലിനമാക്കാതിരിക്കട്ടെ. ജോസ് ക്ലെമന്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px