LIMA WORLD LIBRARY

ദാർശികനും തീഷ്ണമതിയുമായിരുന്നു ഫാ. ജോർജ് നേരേ വീട്ടിൽ ഡോ.ജോസ് പുതിയേടത്ത് –

കൊച്ചി: വ്യക്തമായ ദാർശനിക കാഴ്ചപ്പാടും ആഴമേറിയ പൗരോഹിത്യ തീഷ്ണതയും പുലർത്തിയ വൈദീകനായിരുന്നു ഫാ.ജോർജ് നേരേ വീട്ടിലെന്ന് അതിരൂപത വികാരി ജനറാൾ റവ.ഡോ.ജോസ് പുതിയേടത്ത് പറഞ്ഞു.

കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം. അങ്കമാലി അതിരൂപത ഡയറക്ടറായിരുന്ന ഫാ. ജോർജ് നേരേ വീട്ടിലിന്റെ അനുസ്മരണ സമ്മേളനം കലൂർ റിന്യുവൽ സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വികാരി ജനറാൾ .

ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിക്കുകയും പൗരോഹിത്യ ജീവതത്തിൽ പുലർത്തേണ്ട നിഷ്ഠകളും , ധാർമ്മികതയും നീതിബോധവുമെല്ലാം പ്രകടിപ്പിക്കുകയും ചെയ്തു. ആടുകളുടെ ഗന്ധമുള്ള ഇടയനായിരുന്നു അദ്ധേഹം. നല്ല ഇടയനായിരുന്നു ഫാ.ജോർജ് നേരെ വീട്ടിലെന്ന് എല്ലാവർക്കും പറയത്തക്ക വിധം ജീവിതത്തിൽ സത്യസന്ധത പുലർത്തിയിരുന്നു. എതിർപ്പുകൾ ഉയരുന്നിടത്തു ദൗത്യ ബോധത്തിൽ നിന്ന് അദ്ധേഹം വ്യതിചലച്ചിട്ടില്ല ഡോ. പുതിയേടത്ത് ചൂണ്ടിക്കാട്ടി.

സമിതി അതിരൂപത പ്രസിഡൻറ് അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ജോൺസൺ പാട്ടത്തിൽ, കെ.എ പൗലോസ്, എം.പി ജോസി , സിസ്റ്റർ റോസ്മിൻ , കെ.വി ജോണി, ജോയി അയിരൂർ , സി.ജോൺകുട്ടി, പോൾ ഇടകൂടൻ , ജോണി പിടിയത്ത്, സുഭാഷ് ജോർജ് ,  ജോജോ മനക്കിൽ, ജോർജ് ഇമ്മാനുവൽ ,കെ.പി ജോർജ് , കുരിയൻ ഔസേഫ് എന്നിവർ പ്രസംഗിച്ചു

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px