LIMA WORLD LIBRARY

കവിത പാഠം – രചന. ബിജു

അഛനാണ് ഏറ്റവും വലിയ
പാഠ പുസ്തകം
കറ കളഞ്ഞ സ്നേഹത്തി
ൻ്റെ
സഹനതയുടെ കാരുണ്യത്തി
ൻ്റെ ഉറവിടമാണാ മുഖം
മക്കളെ താരാട്ടി സ്നേഹ
സ്പർശത്താൽ
കൈക്കുമ്പിളിൽ
വാരിയെടുത്തുമ്മ വയ്ക്കവെ
കനലെരിയുന്ന വേനൽ
ച്ചൂടിൽ തളർന്നുഴലുമ്പൊഴും
പിഞ്ചു മുഖമോർത്ത്
നാളെയുടെ മധുരസ്വപ്ന
ങ്ങൾക്ക് വേണ്ടി
വിയർപ്പു തുള്ളികൾ
തുടയ്ക്കവെ
നന്മയുടെ പ്രതിരൂപമായ
വലിയ പാഠ പുസ്തകം
ഒരിക്കലും മായാതെ
ജ്വലിക്കുന്ന സൂര്യതേജസ്സാ
യ് വാടാതെ കൊഴിയാതെ
കാത്തുസൂക്ഷിക്കാമൊരു
നിധിപോലെയെന്നും

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px