ഓണം മൂന്നടി മണ്ണ് – കാരൂർ സോമൻ, ചാരുംമുടൻ

ചിങ്ങം പുലർന്നു പൂക്കൾ പുഞ്ചിരിച്ചു ഓണപ്പൂവിൻ സുഗന്ധം കാറ്റിൽ നിറഞ്ഞു വെയിലിൽ വർണ്ണങ്ങൾ വിരിഞ്ഞു പൊന്നിൻചിങ്ങത്തേരിലേറി പറന്നു. മന്നൻ മഹാബലി ഭരിച്ച നാളുകൾ കള്ളം ചതി കൈക്കൂലിയില്ല തങ്കഭസ്മകുറിയിട്ട് വർണ്ണകസവുടുത്ത മങ്കമാർ ഭയമില്ലാതെ നടന്നു. എങ്ങും പഞ്ചവാദ്യ ചെണ്ടമേളങ്ങൾ കോൽക്കളി, പുലികളി, വള്ളംകളി കൈകൊട്ടി പാട്ടിൽ തുടിക്കും ഹൃദയം പഞ്ചാരിമേളം കൊട്ടി നടന്നു. കുട്ടികൾ പുക്കളമൊരുക്കി മുറ്റത്തു് അമ്മമാർ ഓണസദ്യയൊരുക്കി തൂശനിലയിൽ പപ്പടം,പഴം,കറികൾ ചോറ്, പരിപ്പ്, പായസം, സാമ്പാർ, അടപ്രഥമൻ. ഇവിടയെങ്ങോ […]
ഫോർട്ട്കൊച്ചി: സ്മോൾ ഈസ് ബ്യൂട്ടിഫുൾ ചിത്രപ്രദർശനം ആരംഭിച്ചു.
Author Karoor Soman -Children Novel “Kilikkonchal” Book Review
“Alzheimer’s Journey to Death Amnesia” – LeelaThomas, Botswana

Where is the mirror? Is there a friend there? Reminiscing old memories, Amnesia must be overcome. The lost life must be restored… Back to the old me Don’t try to look. Let me rest. Just be with me! Flickering movements before the eyes Views as water lines fades away becomes meaningless Life… Kiss my cheek […]
ഇന്നല്ലോ ലോക കത്തു ദിനം. മൊബൈൽ ഫോണിന്റെ വിസ്ഫോടനം അക്ഷരത്തിന്റെ അർത്ഥത്തെ തകർക്കുകയാണ്. അതിശയകരമായ നിമിഷങ്ങൾ ഓർമ്മയിൽ അയവിറക്കുന്നു.

പണ്ടു കാലത്തു പ്രവാസി ഭാര്യമാർ അനുഭവിച്ചബുദ്ധിമുട്ട് ഞാൻ അനുഭവിച്ചറിഞ്ഞതാണ്. മാസത്തിൽ ഒരിക്കൽ കിട്ടുന്ന ഒരു കത്തുമാത്രമാണ് ആകെ ആശ്വാസം അഞ്ചു പേജിൽ കുറയാതെ എഴുതുന്ന കത്തുകൾ അന്നു ഫോണിലൂടെ ആശയവിനിമയം നടത്താൻ പറ്റില്ല , കാരണം എന്റെ ഹൃദയം തയ്യാറായ ഒരു എഴുത്തുകാരന്റെ തൂലികയാണെന്ന് അദ്ദേഹത്തിനറിയാം. ജോലിയെല്ലാം തീർത്തു രാത്രിയിൽ ആണ് കത്തെഴുതുന്നത്. പാതിരാത്രിയിൽ ഇരുന്നു കത്തെഴുതുമ്പോൾ മുറിയിൽ ലൈറ്റ് കണ്ടു അമ്മ വഴക്കു പറയും. അപ്പോൾ ഞാൻ എന്റെ അപ്പച്ചന്റെ പട്ടാളത്തിൽ പോയപ്പോൾകിട്ടിയ ഒരു തൊപ്പിയുണ്ട് […]
മേരി റോയി – സ്ത്രീകളുടെ അവകാശ പോരാട്ടത്തിന്റെ പ്രതീകം

AS INDIRA ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത് മേരിറോയിയുടെ നിയമപോരാട്ടത്തിന് ഒടുവിലാണ് . 1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും വിൽപത്രമെഴുതാ തെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചു . കേസിലൂടെ അവകാശം നേടിയ വീട് മേരിറോയി പിൽക്കാലത്ത് സഹോദരന് തന്നെ തിരിച്ചു നൽകി . സഹോദരന് എതിരെയല്ല കോടതിയിൽ പോയതെന്നും നീതി തേടിയാണെന്നും […]
കടുംപിടിത്തം വിടുന്നു; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മത്സരിച്ചേക്കും

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന നൽകി മുതിർന്ന കോൺഗ്രസ് നേതാക്കൾ. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഗാന്ധികുടുംബത്തിന് സമ്മതനായ ആളെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് രാഹുൽ ഗാന്ധി തന്നെ രംഗത്ത് എത്തുമെന്ന സൂചന പുറത്തുവന്നത്. അധ്യക്ഷ പദവിയിലേക്കില്ലെന്ന കടുംപിടിത്തത്തിൽനിന്നും രാഹുൽ പിൻമാറുമെന്നും മത്സരിക്കാൻ തയാറാകുമെന്നുമാണ് പ്രതീക്ഷയെന്നും ചില നേതാക്കൾ പറഞ്ഞു. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന രാഹുലുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെയാണ് രാഹുൽ ഗാന്ധി അധ്യക്ഷ പദവി […]
കൈക്കൂലിയും ഗൂഗിൾ പേ വഴി; ‘ഓപ്പറേഷൻ ജാസൂസി’ൽ കുടുങ്ങി മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം∙ റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പൊതുജനങ്ങളിൽനിന്നും ഏജന്റുമാർ മുഖേന മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് 53 ആർടിഒ–ജെആർടിഒ ഓഫിസുകളിൽ ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിൽ പരിശോധന നടത്തിയത്. കണ്ടെത്തിയ ക്രമക്കേടുകള്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു. വിശദമായ റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിനു കൈമാറും. കോട്ടയം ആർടി ഓഫിസിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ […]
പെന്‍ഷന്‍ വിതരണം: കെഎസ്ആര്‍ടിസിക്ക് 145.63 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം∙ പെന്‍ഷന്‍ വിതരണത്തിനായി കെഎസ്ആര്‍ടിസിക്ക് ധനവകുപ്പ് 145.63 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കൺസോർഷ്യത്തിന് പെന്‍ഷന്‍ നൽകിയ വകയിൽ 8.5% പലിശ ഉള്‍പ്പെടെ തിരികെ നല്‍കേണ്ട തുകയാണ് അനുവദിച്ചത്. കെഎസ്ആർടിസിക്ക് അടിയന്തര സഹായമായി 50 കോടി രൂപ കഴിഞ്ഞദിവസം ധനവകുപ്പ് അനുവദിച്ചിരുന്നു. ശമ്പളം നൽകാൻ സർക്കാർ വാഗ്ദാനം ചെയ്ത 50 കോടി രൂപ ഉടൻ നൽകണമെന്നും ആ തുകയ്ക്ക് ജീവനക്കാർക്കു ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്നു വിതരണം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബാക്കി […]
റേഷൻ കടയിൽ മോദിയുടെ പടമില്ല; പൊട്ടിത്തെറിച്ച് നിർമല: സിലിണ്ടറിൽ ചിത്രം വച്ച് ടിആർഎസ്

ഹൈദരാബാദ്∙ റേഷൻ കടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിക്കാത്തതിൽ രോഷാകുലയായ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മറുപടിയുമായി ടിആർസ്. ഗ്യാസ് സിലിണ്ടറുകളിൽ മോദിയുടെ ചിരിക്കുന്ന ചിത്രവും 1105 എന്ന് വിലയും രേഖപ്പെടുത്തിയാണ് അവർ പ്രതികരിച്ചത്. ബിജെപിയുടെ പരിപാടിയിൽ പങ്കെടുക്കാനായി സഹീറാബാദ് മണ്ഡലത്തിൽ എത്തിയതായിരുന്നു നിര്‍മലാ സീതാരാമന്‍. ഇതിനിടെയാണ് അവര്‍ ന്യായ വില ഷോപ്പില്‍ എത്തിയത്. കാമ റെഡ്ഡി ജില്ലാ കലക്ടറും ഒപ്പമുണ്ടായിരുന്നു. പുറത്ത് 35 രൂപയ്ക്ക് വില്‍ക്കുന്ന അരി ഇവിടെ ഒരു രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ഇതില്‍ […]
ഇന്ധനം നിറയ്ക്കുന്നതിൽ സാങ്കേതിക തടസ്സം; ആർട്ടിമിസ് ആദ്യ ദൗത്യം വീണ്ടും മാറ്റി

ന്യൂയോർക്ക്∙ ആർട്ടിമിസ് പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ ഔദ്യോഗിക ട്വിറ്റർ പേജിൽ അറിയിച്ചു. അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്നതാണ് ആർട്ടിമിസ് ദൗത്യ പരമ്പര. പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഓഗസ്റ്റ് 29ന് വിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ റോക്കറ്റിന്റെ 4 കോർ സ്റ്റേജ് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ […]
പ്രീമിയം ഉപയോക്താക്കൾക്ക് ‘എഡിറ്റ് ബട്ടൺ’ നൽകാൻ ട്വിറ്റർ

ന്യൂഡൽഹി ∙ വരിസംഖ്യ നൽകുന്ന ഉപയോക്താക്കൾക്കായി (ട്വിറ്റർ ബ്ലൂ) ട്വീറ്റുകൾ തിരുത്താനുള്ള എഡിറ്റ് ബട്ടൺ അവതരിപ്പിക്കാൻ ട്വിറ്റർ. പ്രതിമാസം 4.99 ഡോളർ വരിസംഖ്യയുള്ള ബ്ലൂ സേവനത്തിൽ ട്വീറ്റ് ചെയ്ത് 30 മിനിറ്റ് വരെ എഡിറ്റ് ചെയ്യാൻ സൗകര്യമുണ്ടാകും. എഡിറ്റ് ബട്ടൺ നിലവിൽ ജീവനക്കാർക്കിടയിൽ പരീക്ഷിക്കുകയാണ്. ട്വിറ്റർ വാങ്ങാനുള്ള ശ്രമത്തിനിടെ എഡിറ്റ് ബട്ടണെപ്പറ്റി ഇലോൺ മസ്ക് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 74 ശതമാനം പേരും എഡിറ്റിങ് സൗകര്യം വേണമെന്നാണ് അഭിപ്രായപ്പെട്ടത്. English Summary: Edit button for twitter premium […]
ഖത്തറിൽ ഞായർ മുതൽ ഹോട്ടൽ ക്വാറന്റീൻ വേണ്ട

ദോഹ ∙ ഇന്ത്യയിൽ നിന്നു ഖത്തറിൽ എത്തുന്നവർക്ക് ഞായർ മുതൽ ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ, ഇഹ്‌തെറാസ് മൊബൈൽ ആപ്ലിക്കേഷനിലെ പ്രീ-റജിസ്‌ട്രേഷൻ, കോവിഡ് പരിശോധന എന്നിവയിൽ മാറ്റമില്ല. പുതുക്കിയ നയം 4ന് വൈകിട്ട് ദോഹ സമയം 6.00 നു പ്രാബല്യത്തിലാകും. ക്വാറന്റീൻ നീക്കിയത് ഫിഫ ലോകകപ്പ് കാണാൻ എത്തുന്നവർക്കും മറ്റു പ്രവാസികൾക്കും ആശ്വാസമായി. ∙ കോവിഡ് വാക്‌സീൻ എടുത്തവർക്കും അല്ലാത്തവർക്കും കോവിഡ് പരിശോധന (പിസിആർ അല്ലെങ്കിൽ ആന്റിജൻ) നിർബന്ധമാണ്. പിസിആർ പരിശോധനയാണെങ്കിൽ 48 മണിക്കൂറിനുള്ളിലും ആന്റിജൻ ആണെങ്കിൽ […]
ഗോട്ടബയ ഇന്നു തിരിച്ചെത്തുന്നു; ശ്രീലങ്കയ്ക്ക് 290 കോടി ഡോളർ ഐഎംഎഫ് വായ്പ
കൊളംബോ ∙ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നാടുവിട്ട ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇന്നു തിരിച്ചെത്തും. ആദ്യം മാലദ്വീപിലും പിന്നീട് സിംഗപ്പൂരിലും തുടർന്നു തായ്ലൻഡിലും കഴിഞ്ഞശേഷമാണു മടക്കം. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 4 വർഷംകൊണ്ട് 290 കോടി യുഎസ് ഡോളർ (23,000 കോടിയിലേറെ രൂപ) വായ്പ നൽകാമെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) സമ്മതിച്ചു. രാജപക്സെയ്ക്കു ശേഷം പ്രസിഡന്റ് സ്ഥാനത്തെത്തിയ ധനമന്ത്രി കൂടിയായ റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിൽ ഏതാനും മാസങ്ങളായി ഇതുസംബന്ധിച്ച ചർച്ച നടക്കുകയായിരുന്നു. നികുതിപരിഷ്കാരങ്ങൾ […]
പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി സുനകോ ട്രസോ ?; തിങ്കളാഴ്ച അറിയാം

ലണ്ടൻ ∙ ബോറിസ് ജോൺസനു പകരം പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പ് ഇന്നലെ പൂർത്തിയായി. തിങ്കളാഴ്ച ഫലമറിയാം. ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനകും (42) വിദേശകാര്യമന്ത്രി ലിസ് ട്രസും (47) തമ്മിലാണു മത്സരം. ഒരു മാസം നീണ്ട ഓൺലൈൻ, പോസ്റ്റൽ വോട്ടെടുപ്പിൽ 1.60 ലക്ഷം കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പുതിയ പ്രധാനമന്ത്രി വരുന്ന ബുധനാഴ്ച പാർലമെന്റിനെ അഭിമുഖീകരിക്കും. നാണ്യപ്പെരുപ്പം തടയുമെന്നാണു സുനക് വാഗ്ദാനം ചെയ്യുന്നത്. അധികാരമേറ്റാലുടൻ […]



