മേരി റോയി – സ്ത്രീകളുടെ അവകാശ പോരാട്ടത്തിന്റെ പ്രതീകം

Facebook
Twitter
WhatsApp
Email

AS INDIRA

ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത് മേരിറോയിയുടെ നിയമപോരാട്ടത്തിന് ഒടുവിലാണ് .
1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും
വിൽപത്രമെഴുതാ തെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചു .

കേസിലൂടെ അവകാശം നേടിയ വീട് മേരിറോയി പിൽക്കാലത്ത് സഹോദരന് തന്നെ തിരിച്ചു നൽകി .
സഹോദരന് എതിരെയല്ല കോടതിയിൽ പോയതെന്നും നീതി തേടിയാണെന്നും മക്കൾ തുല്യരാണ് ,പെൺകുട്ടി രണ്ടാംകിടക്കാരിയാണെന്ന ചിന്തമാറണം ,അതിന് വേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അതെന്നും പിന്നീട് മേരിറോയി വ്യക്തമാക്കി .
പ്രസിദ്ധ ഇംഗ്ലീഷ് നോവലിസ്റ്റ് അരുന്ധതിറോയി മകളാണ് .
ബുക്കർ സമ്മാനം നേടിയ ആദ്യ നോവൽ
‘ ഗോഡ് ഓഫ് സ്മോൾ തിങ്സ് ‘
അരുന്ധതിറോയ് സമർപ്പിച്ചിരിക്കുന്നത്
അമ്മയ്ക്കാണ് .
വിദ്യാഭ്യാസ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു
മേരിറോയ് .
🌹🙏🌹

About The Author

Leave a Reply

Your email address will not be published. Required fields are marked *