LIMA WORLD LIBRARY

നാല് ജില്ലകളിൽ ചൊവ്വാഴ്ച റെ‍ഡ് അലർ‌ട്ട്; അതിതീവ്രമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം∙ സംസ്ഥാനത്തെ നാല് ജില്ലകളിൽ നാളെ റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ‌ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ബുധനാഴ്ച (7)യും കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിൽ വ്യാഴാഴ്ചയും (8) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, […]

തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വിനോദസഞ്ചാരത്തിന് വിലക്ക്

തിരുവനന്തപുരം∙ ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ചൊവ്വാഴ്ച ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച 24 മണിക്കൂറില്‍ 204.4 മില്ലി മീറ്റര്‍ മഴയില്‍ കൂടുതലുള്ള അതിതീവ്രമായ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ […]

കലിഫോർണിയ കാട്ടുതീ: 7500 പേരെ ഒഴിപ്പിക്കുന്നു

വീഡ് (യുഎസ്) ∙ വടക്കൻ കലിഫോർണിയയിലെ ഗ്രാമങ്ങളിൽ കാട്ടുതീ പടർന്നതിനെത്തുടർന്ന് 7500 താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ നിർദേശം നൽകി. ഒട്ടേറെ വീടുകൾ കത്തിനശിച്ചു. ഏതാനും പേർക്കു പൊള്ളലേറ്റു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഇവിടെയുള്ള തടി ഫാക്ടറിയിൽ ആണ് ആദ്യം തീപിടിച്ചത്. ഫാക്ടറിയുടെ ഒഴിഞ്ഞുകിടന്ന കെട്ടിടങ്ങൾ മുഴുവൻ കത്തിനശിച്ചു. കാറ്റിൽ തീ അതിവേഗം വ്യാപിച്ചു. കനത്ത പുകയിൽ പ്രദേശം മൂടി. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പതിനായിരത്തോളം വീടുകൾ ഇരുട്ടിലായി. കലിഫോർണിയയിലെ ഗ്രാമപ്രദേശങ്ങളിൽ വേനൽക്കാലത്ത് അഗ്നിബാധ പതിവാണ്. ബുധനാഴ്ച വടക്കൻ ലൊസാഞ്ചലസിലെ കസ്റ്റായിക്, […]

ഗൊർബച്ചോവിന് വിട, ‘ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്’ അലയടിച്ചു; തിരക്കോടുതിരക്ക്, പുട്ടിൻ വന്നില്ല

മോസ്കോ ∙ സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഹയിൽ ഗൊർബച്ചോവിന് (91) ഭാര്യ റെയ്‌സയ്ക്കരികെ മോസ്കോയിലെ നോവോഡെവിചി സെമിത്തേരിയിൽ അന്ത്യവിശ്രമം. ഔദ്യോഗിക ബഹുമതികളില്ലാതെ നടന്ന സംസ്കാരച്ചടങ്ങിൽ നിന്ന് റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ വിട്ടുനിന്നെങ്കിലും ആയിരങ്ങൾ അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തി. പുട്ടിനു തിരക്കായതുകൊണ്ടു എത്താനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഒട്ടേറെ യോഗങ്ങൾ, ഒരു രാജ്യാന്തര ഫോൺ സംഭാഷണം, അടുത്തയാഴ്ചത്തെ ബിസിനസ് ഫോറത്തിൽ പങ്കെടുക്കാനുള്ള ഒരുക്കം എന്നിവ മൂലമാണു തിരക്കിലായിപ്പോയതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. ഗൊർബച്ചോവ് മരിച്ച ദിവസം […]

നാസ ആർട്ടിമിസ് ദൗത്യം വിക്ഷേപണത്തിൽ അനിശ്ചിതത്വം

ന്യൂയോർക്ക്∙ ചന്ദ്രനിലേക്ക് മനുഷ്യരെ വീണ്ടുമെത്തിക്കുന്ന നാസാ പദ്ധതിയായ ആർട്ടിമിസിന്റെ പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. നാളെ വിക്ഷേപണം ഉണ്ടാകുമെന്നായിരുന്നു സൂചനയെങ്കിലും ഉടനടി വിക്ഷേപണത്തിന് നാസ ഒരുക്കമല്ല. ഒക്ടോബറിലേക്കു നീണ്ടേക്കാമെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹം. ഓഗസ്റ്റ് 30, സെപ്റ്റംബർ 3 ദിവസങ്ങളിൽ ആർട്ടിമിസിന്റെ വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുകൾ കാരണം നടന്നില്ല. English Summary: NASA to try launching Artemis

പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി; ആകാംക്ഷയിൽ ബ്രിട്ടൻ: ഫലം ഇന്ന്

ലണ്ടൻ ∙ ബോറിസ് ജോൺസനുശേഷം ആരെന്ന് ഇന്നറിയാം. പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ  കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നു പ്രഖ്യാപിക്കും. ഇന്ത്യൻ വംശജനായ മുൻധനമന്ത്രി ഋഷി സുനകും മുൻ വിദേശകാര്യമന്ത്രി ലിസ് ട്രസും  തമ്മിലാണു മത്സരം. പാർട്ടി അംഗങ്ങൾക്കിടയിലെ സർവേ നൽകുന്ന സൂചനയനുസരിച്ചു ലിസ് ട്രസിനാണു വിജയസാധ്യത. പാർട്ടിയുടെ പ്രചാരണ വിഭാഗം ഹെഡ് ഓഫിസിലാണ് വോട്ടെണ്ണൽ. ബ്രിട്ടിഷ് സമയം  ഉച്ചയ്ക്ക് 12.30 ന് (ഇന്ത്യൻ സമയം വൈകിട്ട് 5.00)  ഫലമറിയാം. ഫലപ്രഖ്യാപനത്തിന് 10 […]

മാവേലിയെ കാണാൻ കാത്തിരുന്ന നാളുകൾ… – ഉല്ലാസ് ശ്രീധർ

എന്റെ വീടിന്റെ മുറ്റത്തുള്ള വലിയ പ്ലാവിൻ ചുവട്ടിൽ മൂന്നാഴ്ചയോളമുള്ള അദ്ധ്വാനത്തിലാണ് അത്തപ്പൂക്കളം തയ്യാറാകുന്നത്… ഞാനും അജ്മാൻ അനിയും ദുബായ് അനിയും കാട്ടിലെ ഗോപനും ഷാജുവും ജോയിയുമൊക്കെ ചേരുന്ന വലിയൊരു സംഘമാണ് അത്തപ്പൂക്കളത്തിന്റെ സംഘാടകർ… ആദ്യം ചതുരത്തിൽ അത്തത്തട്ട് തയ്യാറാക്കും… പിന്നീട് അതിനെ ഇടിച്ച് നക്ഷത്ര രൂപത്തിലാക്കും… വീണ്ടും അതിനെ ഇടിച്ചിട്ട് വൃത്താകൃതിയിലാക്കും… അങ്ങനെ ഇടിച്ചും കെട്ടിയും വീണ്ടും ഇടിച്ചും കെട്ടിയും എങ്ങനയെങ്കിലും അവസാനം അത്തത്തട്ട് തയ്യാറാകും… നാട്ടിലുള്ള എല്ലാ കുട്ടികളും ഗ്രൂപ്പുകളായി ചേർന്നു കൊണ്ട് അത്തപ്പൂക്കളം ഇടുന്നത് […]

നാടു വിടുന്ന മാവേലി – മിനി സുരേഷ്

ഓണത്തിനു മുൻപേ ജോഷിയും ക്യാനഡയിലേക്ക് പറക്കും.അവിടെ നഴ്സായ അവന്റെ പെങ്ങൾ അങ്ങോട്ടേക്കുളളവിസ ശരിയാക്കിക്കഴിഞ്ഞു. ഇടി വെട്ടേറ്റതു പോലെയാണ് ഞങ്ങൾ കാക്കുറുശ്ശിപ്പറമ്പ് ടീമംഗങ്ങൾ ആ വാർത്തകേട്ടത്.കുറച്ചു സമയത്തേക്ക് ഞങ്ങൾക്കിടയിൽ വല്ലാത്തൊരു മൂകത വിങ്ങി നിന്നു. “എന്തൂട്ടണ് ,എല്ലാ ഗഡികളും നാടുകടക്കാണ്.ഒരു ജാതിക്കും കൊള്ളാത്ത നമ്മള് ചെലര് മാത്രമാകൂട്ടാ നാട്ടില്” പൈലി മാപ്ല എന്ന ഓമനപ്പേരിലറിയപ്പെടുന്ന പൗലോസ് നെടുവീർപ്പിട്ടു. മുനിസിപ്പൽ കോർപ്പറേഷനു മുൻപിലുള്ള സ്റ്റാന്റിൽ ദിവസക്കൂലിക്ക് ഓട്ടോ ഓടിക്കുന്ന ഡ്രൈവറാണയാൾ. “ഇനീം ആരാകും മാവേലി?കന്നാലിക്ക് പോകാൻകണ്ടൊരു സമയേ..ജോറായി.എൻറ്റിഷ്ടാ..അവനെപ്പോലെതണ്ടുംതടീമുള്ള ഒരുത്തൻ ഈ […]

തൃക്കേട്ട മാഹാത്മ്യം – സി.ജി.ഗിരിജൻ ആചാരി തോന്നല്ലൂർ

കോട്ടങ്ങൾ ഒന്നുമേ വന്നിടാതെ, നേട്ടങ്ങളേറെ വന്നു ഭവിപ്പാൻ, തൃക്കേട്ട നാളിൽ പൂക്കളം തീർക്കണം തൃക്കാക്കരയപ്പനെ കുടിയിരുത്തേണം… ഗണപതിഭഗവാൻതൻ കനിവാർന്ന സോദരൻ ഷൺമുഖൻ തുണയായി വന്നീടും നാൾ…. വരമേതും ഹിതമായ് നൽകിടും ഈശനെ… വലയങ്ങളാറിലായ് ചേർത്തുവയ്ക്കാം… ഉദ്ദിഷ്ട കാര്യങ്ങൾ സിദ്ധിയായി വന്നിടും ആറുമുഖനാഥനെ സ്തുതിച്ചീടുകിൽ… ആത്മഹർഷത്താൽ പൂക്കൾ വിരിക്കാം, വാമന മൂർത്തിയേ നന്നായി ഭജിക്കാം… തൃക്കേട്ട മാഹാത്മ്യം ഈ വിധം ചൊല്ലി ഞാൻ ഒട്ടുമേ വൈകാതെ പൂക്കളം തീർക്കട്ടെ…. ഇഷ്ടപുഷ്പങ്ങൾ കാലേ പറിച്ചു ഞാൻ, തെളിനീരു തൂകി മാറ്റിവച്ചിന്നലെ… […]

നമ്മുടെ ക്രമരഹിതമായ അസാമാധാന ജീവിതം അയല്ക്കാരന്റെ സമാധാനത്തിൻമേലുള്ള അധിനിവേശമാണെന്ന ബോധ്യം നമുക്കുണ്ടാകാറുണ്ടോ? – ജോസ് ക്ലെമന്റ്

നമ്മുടെ ക്രമരഹിതമായ അസാമാധാന ജീവിതം അയല്ക്കാരന്റെ സമാധാനത്തിൻമേലുള്ള അധിനിവേശമാണെന്ന ബോധ്യം നമുക്കുണ്ടാകാറുണ്ടോ? നമ്മുടെ ക്രമമായ പാലനത്തിൽ നിന്നേ സമാധാനം രൂപം കൊള്ളുകയുളളൂ. ക്രമം തെറ്റുമ്പോഴാണ് അക്രമമുണ്ടാകുന്നത്. അതിനാൽ അപരന്റെ സ്വാതന്ത്ര്യം നമ്മുടെ കടമയാണെന്നും അയൽക്കാരന്റെ വിജയം നമ്മുടെ ആഹ്‌ളാദമാണെന്നും നമ്മൾ തിരിച്ചറിയണം. മനുഷ്യസ്നേഹത്തിന്റെ കവി എൻ.വി കൃഷ്ണവാര്യർ കുറിച്ചിട്ടതതാണ് : “എങ്ങു മനുഷ്യനു ചങ്ങല കൈകളി – ലങ്ങെൻ കൈകൾ നൊന്തീടുകയാ – ണെങ്ങോ മർദ്ദന , മവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു.” അസമാധാനമില്ലാത്ത പരസ്നേഹ സമ്പന്നമായ […]

ആദരവുകളാലും അതിവിശിഷ്ട വ്യക്തികളുമായി വേദി പങ്കിടാനാ യതിനാലും അവിസ്മരണീയമീ ദിനം….! – സുജൻ പൂപ്പത്തി.

രാവിലെ വെള്ളാങ്ങല്ലൂർ ഗ്രാമപ ഞ്ചായത്തിൻ്റെ മെഗാ ഓണാ ഘോഷം “ഓണോത്സവ് 2K22 ” ഉദ്ഘാടനസഭയിൽ ജനപ്രതിനിധി കളുടേയും ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ പ്രിയ MLA അഡ്വ:വി.ആർ.സുനിൽകുമാറിൽ നിന്നും പൊന്നാടയും ഉപഹാരവും ഏറ്റുവാങ്ങുവാനായി . ഉച്ചക്ക് പ്രിയങ്കരരായ എഴുത്ത് കാർ പി.ടി.സ്വരാജ്, ഇന്ദുലേഖ, ലിപി ജസ്റ്റിൻ എന്നിവർക്കൊപ്പം വേദി പങ്കിട്ട്, കുഴൂർ ഗ്രാമീണ വായനശാല ആരംഭിക്കുന്ന കുട്ടികൾക്കായുള്ള രചനാ ശില്പ ശാല ഉൽഘാടനം ചെയ്യുവാനും അദ്ധ്യാപകനും ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ജില്ലയിലെ അമരക്കാരനും വായനശാലാ പ്രസിഡണ്ടുമായ ഐ.ബാല ഗോപാൽ മാസ്റ്ററിൽ നിന്നും […]

സെപ്റ്റംബര്‍ 5 അധ്യാപകദിനം അധ്യാപനം പ്രേരണയുടെ കലയാണ് – അഡ്വ. ചാര്‍ളിപോള്‍ MA.LL.B.

അധ്യാപനം പ്രേരണയുടെ കലയാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവും സാമൂഹി കവും സന്മാര്‍ഗീകവുമായ കഴിവുകളുടെ വികാസത്തെ മന:പൂര്‍വം ലക്ഷ്യമാക്കി പാകതവന്ന ഒരു വ്യക്തി, കുട്ടികളുടെ മേലബോധനത്തില്‍ കൂടി ചെലുത്തുന്ന ക്രമാനുഗതമായ പ്രേരണയാണ് അധ്യാപനം. ചിന്തകനായ ഫ്രോബലിന്റെ കാഴ്ചപ്പാടില്‍ ശിശുവില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ പ്രത്യക്ഷപ്പെടുത്തുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. കുട്ടികളില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ കണ്ടെത്താനും അത് ഊതി ജ്വലിപ്പിക്കുവാനും സാധിക്കുന്നവനാണ് യഥാര്‍ത്ഥ അധ്യാപകന്‍. ജീവിതത്തെ ഉള്‍ക്കാഴ്ചയോടും ദീര്‍ഘവീക്ഷണത്തോടും കൂടി കൈകാര്യം ചെയ്ത് ലക്ഷ്യത്തിലെത്താന്‍ പ്രേരിപ്പിക്കുന്നതാകണം അധ്യാപനം. ലോകപ്രശ്‌സ്ത എഴുത്തുകാരിയായ ഹെലന്‍ […]

ഡയലോഗ് മറന്നാൽ എന്തു ചെയ്യും? – എം രാജീവ് കുമാർ

1936 ൽ വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ ഒരു നാടകമുണ്ട്. “വീരബലി അഥവാ വൈക്കം പത്മനാഭപിള്ള”! 1765 മുതൽ 1809 വരെയുള്ള വേലുത്തമ്പിദളവയുടെ ജീവിതത്തിൽ വൈക്കം പത്മനാഭപിള്ള ആരാണ്? വേലുത്തമ്പിയുടെ അന്ത്യ കാലം ഓർക്കുന്നില്ലേ; ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ ഓടിച്ച് വട്ടംചുറ്റിച്ച കാലം. 1809 ൽ ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചു കൊണ്ട് കുണ്ടറ വച്ച് നടത്തിയ വിളംബരമാണ് വേലുത്തമ്പിക്ക് വിനയായത്. കൊത്തിക്കൊത്തി മുറത്തിൽ കേറി കൊത്തിയാൽ പിന്നെന്തു ചെയ്യും! അതോടെ ബ്രിട്ടീഷുകാർക്ക് ഹാലിളകി. ആരുവാമൊഴി വഴി വെള്ളപ്പട്ടാളം വേലുത്തമ്പിയെ വേട്ടയാടാൻ […]