LIMA WORLD LIBRARY

പാറവക്കീലാകുന്ന മലയാളം – എം രാജീവ് കുമാർ

കേന്ദ്രത്തിൽ പത്മ അവാർഡുകൾക്കു തുല്യമായി കേരളത്തിലും നവരത്‌നങ്ങൾക്ക് അവാർഡു കൊടുക്കുന്ന പദ്ധതി ഇന്നലെ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ ശീർഷകമിട്ട് വിവിധമേഖലയിലുള്ളവർക്കാണീ അവാർഡ്. ഇനി കേന്ദ്രത്തിലേക്ക് പത്മപുരസ്‌കാരങ്ങൾക്ക് അയച്ചിട്ടു കിട്ടിയില്ല എന്ന പേരുദോഷം വേണ്ട. ഇനി അതല്ല ഇതിലും കിട്ടാത്തവർക്ക് ജില്ലാതലത്തിൽ തുടങ്ങിയേക്കും. ജില്ലാ ജ്യോതി, ജില്ലപ്രഭ, ജില്ലശ്രീ. ഇനി അതിലും പേരു വരാത്തവർക്ക് ബ്ലോക്ക് തലത്തിലും പഞ്ചായത്തു തലത്തിലും പഞ്ചായത്തു പ്രഭ, പഞ്ചായത്ത് ജ്യോതി, പഞ്ചായത്ത് ശ്രീ എന്നിങ്ങനെ […]

നമ്മുടെ ആഢംബരങ്ങളും ആൾക്കൂട്ടവും ധൂർത്തും പൊങ്ങച്ചവും തിരുനാളാഘോഷങ്ങളും ഉൽസവങ്ങളുമൊക്കെ ഉപേക്ഷിപ്പിച്ച് ലളിത ജീവിതം നയിക്കാൻ ഒരു കുഞ്ഞൻ വൈറസ് നമ്മെ പഠിപ്പിച്ചതല്ലേ?

നമ്മുടെ ആഢംബരങ്ങളും ആൾക്കൂട്ടവും ധൂർത്തും പൊങ്ങച്ചവും തിരുനാളാഘോഷങ്ങളും ഉൽസവങ്ങളുമൊക്കെ ഉപേക്ഷിപ്പിച്ച് ലളിത ജീവിതം നയിക്കാൻ ഒരു കുഞ്ഞൻ വൈറസ് നമ്മെ പഠിപ്പിച്ചതല്ലേ? ഒരു വാരമല്ല, പൂർണമായ രണ്ടു വർഷം. നമ്മുടെ ആരോഗ്യം പോസിറ്റീവ് പിടിയിലായെങ്കിലും ജീവിതചിട്ടകൾ പോസിറ്റീവായി നാം എല്ലാം ഉപേക്ഷിച്ച് ഒരുമയുടെ , സാഹോദര്യത്തിന്റെ ഗീതം ആലപിച്ചവരാണ്. എന്നാൽ വീടുവിട്ട് പാതവക്കിലേക്ക് കിരീടധാരിയായ വൈറസ് ഇറങ്ങിയപ്പോൾ നാം വീണ്ടും ഉപേക്ഷിച്ചവയൊക്കെ ഇരട്ടിയായി തിരികെ കൊണ്ടുവരുകയല്ലേ? നമ്മുടെ ലാളിത്യ പാതയും പടിയിറങ്ങിയോ ? ലാളിത്യ സംസ്കാരം തിരിച്ചു […]

മണിച്ചനും മഞ്ഞ ഷാളും… – ഉല്ലാസ് ശ്രീധർ

കേരളം ഞെട്ടിയ, കേരളത്തെ ഞെട്ടിച്ച മദ്യദുരന്തത്തിലെ നായകനാണ് മണിച്ചൻ… ഡിറ്റക്ടീവ് നോവൽ വായിക്കുന്നതു പോലെയാണ് അന്ന് ഓരോ മലയാളിയും മണിച്ചനെ കുറിച്ചുള്ള വാർത്തകൾ ആകാംഷയോടെ അതിലേറെ അത്ഭുതത്തോടെ വായിച്ചിരുന്നത്… മണിച്ചനെ കുറിച്ചുള്ള എന്റെ സങ്കല്പവും അധോലോക നായകനെന്ന നിലയിൽ തന്നെയായിരുന്നു… മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് നെട്ടുകാൽത്തേരി തുറന്ന ജയിലിലെ പച്ചക്കറി കൃഷിയെ കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കാനായി ഞാൻ ജയിലിൽ പോയത്… നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ വെച്ചാണ് ഞാൻ മണിച്ചനെ ആദ്യമായി പരിചയപ്പെടുന്നത്… ‘അധോലോക നായകനായ’ മണിച്ചൻ ഒറ്റ […]

നമ്മളിലേക്കുള്ള ദൂരം – മനോജ് ചാരുംമൂട്

വരണ്ടുപോയ ഹൃദയങ്ങളെ വാരിവലിച്ചു ചുറ്റിക്കൊണ്ടു എണ്ണപ്പാടം കത്തുന്നു എറേ നൊന്ത മനസ്സാക്ഷിക്കുമേൽ നിറയെ പുകമറകൾ ചുട്ടുപൊള്ളിക്കുന്നുണ്ടു വെന്ത കനലുള്ള ചിന്തകൾ ശിലാരൂപങ്ങളെപ്പോലെ അനങ്ങാതിരുന്ന നമ്മിലാരാണ് ഈ എണ്ണപ്പാടത്തിനു കൊള്ളിവെച്ചത്? രാമറയിലെ പേക്കൂത്തുകൾ വെളിച്ചത്തിലേക്കു പകർന്നു വെച്ചതാരാണ്? പാമ്പുകൾ വിഷ അറ ഊരിയെറിഞ്ഞു ഇഴഞ്ഞകലുന്നു ഉള്ളാൽചിരിക്കുന്നുണ്ടു ചില വിഷലിപ്തർ തീയിൽ വേവുന്നുണ്ട് അഭിശപ്തർ കാറ്റിൽ തീയാളുന്നു പച്ചമരം കത്തുന്നു കടലും നോവു പാടമാകുന്നീ എണ്ണപ്പാടം എരിഞ്ഞെരിഞ്ഞൊടുങ്ങുന്നു മനുഷ്യത്വമെന്ന പദം ഗർവ്വത്തിൻ്റെ തിട്ടൂരങ്ങൾ ഉള്ളിൽ കെട്ടിയാടുന്നു നീയും ഞാനും നീ […]

കേരളത്തിലെ വ്യാജ സാംസ്‌കാരിക ദുരന്തങ്ങൾ കാരൂർ സോമൻ, (ചാരുംമുടൻ)

കേരളത്തിൽ പുതിയൊരു രാഷ്ട്രീയ സംസ്‌കാരം ഇരമ്പിനീങ്ങുന്നു.  ഇന്ത്യയിൽ തൊഴിൽ രഹിതരുടെ ഹൃദയസ്പന്ദനങ്ങൾ കൂടുകയാണ്. 2014-ൽ ബി.ജെ.പി. സർക്കാർ ഭരണത്തിൽ വന്നപ്പോൾ പ്രധാനമന്ത്രി നിസ്സങ്കോചം പ്രഖ്യാപിച്ചത് രണ്ട് കോടി തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ്. അങ്ങനെ സംഭവിച്ചില്ല. അതിനിടയിലാണ് നാടുവാഴികളെപോലെ ചില കക്ഷി രാഷ്ട്രീയ ക്കാർ അഴിമതി നടത്തി ഇന്ത്യയിലെങ്ങും പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ നടക്കുന്നതൊന്നും അഭിനന്ദനീയനങ്ങളല്ല. ജാതീ യമായ ജീർണ്ണതകൾ, പട്ടിണി, ദാരിദ്ര്യം ഇന്ത്യയിലെങ്ങും തലയുയർത്തി നിൽക്കുമ്പോൾ എങ്ങും  പാഞ്ഞെത്തുന്നത് രാഷ്ട്രീയ സ്വജന പക്ഷവാത നിയമനങ്ങളാണ്. രാഷ്ട്രീയത്തിൽ […]

ശാസ്ത്ര ജ്ഞാനവും തത്വ ചിന്തയും തുളുമ്പുന്ന കവിതകൾ. – “ സൂര്യജന്മം” കവിതാസമാഹാരം – ഒരാസ്വാദനം – ഡോക്ടർ നന്ദകുമാർ ചാണയിൽ.

നാട്ടിൽ വച്ചേ നാടക കൃത്തും നാടക പ്രവർത്തകനുമായിരുന്ന ശ്രീ ജയൻ വർഗീസ് അമേരിക്കയിൽ എത്തിയശേഷം ശ്രദ്ധേയങ്ങളായ ലേഖനങ്ങളും, കവിതകളും, നർമ്മ കഥകളും ഇവിടുത്തെ മലയാള മാധ്യമങ്ങളിൽഎഴുതിക്കൊണ്ടാണ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നത്. ഇപ്പോൾ നൂറു കവിതകളുടെ സമാഹാരമായ “ സൂര്യജന്മം “ ഗ്രീൻ ബുക്സ് പുറത്തിറക്കിയതിലൂടെ ആ സാന്നിധ്യം കുറേക്കൂടി ശക്തമായിരിക്കുകയാണ്. ഗദ്യത്തിൽ എന്ന പോലെ തന്നെ പദ്യത്തിലും യാഥാർഥ്യങ്ങൾ ചികഞ്ഞു ചികഞ്ഞ് അനുവാചകനെബോധവൽക്കരിക്കുന്നതിൽ ഈ കവി വിജയം കൈവരിച്ചിട്ടുണ്ട്. ഒരു സാധാരണക്കാരന് പോലും മനസ്സിലാവുന്നവിധത്തിൽ പല ശാസ്ത്രീയ വിഷയങ്ങളും ഹൃദയസ്പൃക്കായി വിശകലനം ചെയ്യാനുള്ള സാമർഥ്യം പലകവിതകളിലുമായി ചിതറിക്കിടക്കുന്നത് ശ്രദ്ധാപൂർവം ഈ കവിതകൾ വായിക്കുന്നവർക്ക് മനസ്സിലാക്കാൻസാധിക്കുന്നതാണ്. അതേ സമയം തന്നെ ക്ഷണികമായ ഈ ജീവിതത്തിൽ എല്ലാം വെട്ടിപ്പിടിക്കാൻ പായുന്നവരെ കവിതെര്യപ്പെടുത്തുന്നത് ഇങ്ങനെ : “ പിടയുമീ നെഞ്ചിൻ കൂട്ടിലെ കിളിയുടെ ചിറകടിയുയരുമ്പോൾ, ഒരു ചിതക്കുള്ളിലെ യൊരു പിടി ചാരമാ – യവസാനിക്കുമ്പോൾ, ജന്മമേ, സൂര്യജന്മമേ, നീയെന്തിനെന്നെ പുണർന്നൂ.…, പുണർന്നൂ ? “ വളരെ സാരവത്തും, ചിന്തോദ്യോതകവുമായ ഈ ചോദ്യം അനുവാചകരുടെ തരള ഹൃദയങ്ങളിലേക്ക് തൊടുത്തുവിടുകയാണ് ഈ കവിതയിലൂടെ. “ എവിടെയാണിരുളിൻ കരിമ്പടക്കെട്ടിന്റെ – യിടയിലെ ദീപ്തമാം കീറ് ? “ എന്നന്വേഷിക്കുന്ന കവിയിൽ ഒരു ശുഭാപ്തി വിശ്വാസിയെ നാം കാണുന്നുവെങ്കിലും, “ പുളിയിലക്കര മുണ്ടിൽ ഞൊറി വച്ച് നീലാകാശക – പ്പടവിങ്കൽ ചന്ദ്രലേഖ വിലസുന്നതും, അവളുടെ ചിരിയിൽ നിന്നടരുന്ന നറും മുത്തു – മലരുകളാകാശത്തിൽ ചിതറുന്നതും, ഇനിയെന്ന് കാണും വീണ്ടും, മടങ്ങട്ടെ സമയത്തിൻ രഥ ചക്ര ‘ രവ ‘ മേറെ യരികിലെത്തി ! “ എന്നൊരു സങ്കോചം വിട പറയാനൊരുങ്ങി നിൽക്കും പോലെ കവിയെ മഥിക്കുന്നതായി ഭാവനയിലൂടെവായനക്കാരനെയും ചേർത്തുപിടിച്ചു ചിന്തിപ്പിക്കുകയാണ്. ‘ എഡ്വേർഡ് ‘ എന്ന കവിതയിൽ, “ ഒട്ടും പിഴക്കാത്ത യുന്നങ്ങൾ എഡ്വേർഡിൻ കൈപ്പുണ്യമെങ്ങും പുകഴ്ത്തി. എത്രയോ കാലമായ് കൊന്നു മുന്നേറുന്നു ശത്രുവിൻ നെഞ്ചിൽ തന്നുന്നം ! “ അങ്ങിനെ ഉന്നത്തിൽ വിശാരദനായ സൈനികൻ എഡ്വേർഡ് ഒരിക്കലും നിനച്ചിരിക്കാതെ സംഭവിച്ചത് ഇങ്ങനെ: “ കണ്ടു നിന്നെഡ്വേർഡ്‌ തൻ മകൻ ചോരയിൽ മുങ്ങിയ ചെമ്പനീർപ്പൂവായ്, സാറ്റലൈറ്റ് സ്‌ക്രീനിൽ താൻ ദർശിച്ച സ്ലാവിയൻ ഓമൽക്കുടങ്ങളിൽ ഒന്നായ് ! ഒന്നവൻ മന്തിപ്പൂ തന്നോട് ഖിന്നമാം ചുണ്ടിലെ മന്ദസ്മിതത്താൽ : ‘ പപ്പയെപ്പോലെ വിദഗ്ധനാണക്ക്രമി – ക്കൊട്ടും പിഴച്ചില്ല യുന്നം ‘ “ താൻ നിമിത്തം മറ്റനേകം കുടുംബങ്ങൾ നിരാലംബമായത് പോലെ വിധി വൈപരീത്യത്താൽ പുത്രദുഃഖംഏറ്റുവാങ്ങി വിലപിക്കേണ്ടി വരുന്ന ധീര സൈനികന്റെ ദുരന്തക്കാഴ്ച വികാര വിവശതയോടെയല്ലാതെ ഏതൊരുസഹൃദയനും ഉൾക്കൊള്ളാനാവുമെന്ന് തോന്നുന്നില്ല. ‘ കർമ്മ ഫലമാണ് ജീവിതം ‘ എന്ന ഭാരതീയ ദർശനവും, ‘ കൊടുക്കുന്നത് കിട്ടുന്നു ‘ എന്ന ക്രൈസ്തവ ദർശനവും കവിയിലൂടെ ഇവിടെ പ്രസരിക്കുന്നത് കാണാം. എത്രയോ രചനകളെ ‘ വാരഫലം ‘ എന്ന തന്റെ പംക്തി പരമ്പരയിലൂടെ ‘ ചവറ്റുകുട്ടയിൽ തള്ളേണ്ടത് ’ എന്ന്വിധിച്ചിട്ടുള്ള സാക്ഷാൽ എം. കൃഷ്ണൻ നായരാൽ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള ഒരു കവിതയാണ് ’ യാത്രാമൊഴി ‘ ഇരുപതാം നൂറ്റാണ്ടിന് വിട പറഞ്ഞു കൊണ്ടെഴുതിയ ഈ കവിതയെ വിലയിരുത്തിക്കൊണ്ട് അദ്ദേഹം മലയാളംപത്രത്തിൽ എഴുതിയത് : “ ചങ്ങമ്പുഴക്ക് ശേഷം താൻ വായിച്ച ഭാവ സാന്ദ്രമായ കവിതയാണ് ശ്രീ ജയൻ വര്ഗീസ്രചിച്ച യാത്രാമൊഴി “ എന്നായിരുന്നു. ഈ വാക്കുകൾ ശ്രീ ജയന്റെ നേട്ടങ്ങളുടെ തൊപ്പിയെ വർണ്ണാഭമാക്കുന്നമറ്റൊരു പൊൻതൂവൽ തന്നെ – സംശയമേയില്ല. വിട ചൊല്ലാൻ വെമ്പി നിൽക്കുന്ന ഇരുപതാം ശതകത്തിനോട് കവി കേഴുകയാണ് : “ മന്വന്തരങ്ങൾ വിരിയും യുഗങ്ങളിൽ ജന്മാന്തരങ്ങൾ പൊഴിയും, എന്നുമീ തീരത്ത് കാതോർത്തിരിക്കും നിൻ ചിലമ്പിൻ മന്ദ്ര നാദം ! “ ലക്ഷോപലക്ഷം മനുഷ്യരെ കുരുതി കൊടുത്ത കൊറോണാ വൈറസിന് മുന്നിൽ നിസ്സഹായരാവുന്നമനുഷ്യപ്പരിഷകളെ നോക്കി വിലപിച്ചു കൊണ്ട് രക്ഷപ്പെടാനുള്ള ലക്ഷ്യവും, മാർഗ്ഗവും ചൂണ്ടുന്ന കവിതയാണ് ‘ അവതാരം. ‘ “ അതിരുകളില്ലാത്ത ലോകത്ത് നെറ്റിയിൽ പതിയുന്ന ചാപ്പകൾ മാറ്റി, […]

My Dream – Gopan Ambat

Waving bye to the noisy world Weaving alife in the side of hills Dest of dark and deep blue sky Crest of green resting abed Feast for the finding  eyes East of the falling snow Waking early in the fields Walking down the bloomy yields Rowing through the streamy green Sowing in the fields so […]

ട്വിറ്ററിനു പിന്നാലെ കൂട്ടപ്പിരിച്ചുവിടലുമായി മെറ്റയും; പുറത്തായത് 11,000ൽ അധികം പേർ

വാഷിങ്ടൻ∙ ട്വിറ്ററിനു പിന്നാലെ ഫെയ്സിബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ. പതിനൊന്നായിരത്തിലധികം പേരെ കമ്പനിയിൽനിന്ന് പിരിച്ചുവിട്ടു. 13% തസ്തികകൾ വെട്ടിക്കുറച്ചതായാണ് മെറ്റ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചത്. മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ചില നടപടികളിലേക്കു നീങ്ങുന്ന എന്നു പറഞ്ഞുകൊണ്ടാണ് സിഇഒ മാർക്ക് സക്കർബർഗ് ഇക്കാര്യം അറിയിച്ചത്. വരുമാനത്തിൽ വൻ ഇടിവുണ്ടായതോടെ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായാണു പിരിച്ചുവിടലെന്നാണു വിവരം. ‘‘ഈ തീരുമാനങ്ങൾക്കും ഞങ്ങൾ എങ്ങനെ ഇവിടെ എത്തി എന്നതിനും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇത് എല്ലാവർക്കും പ്രയാസകരമാണെന്ന് അറിയാം, അതുകൊണ്ടുതന്നെ ബാധിക്കപ്പെട്ടവരോട് […]

യുഎസ്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ; മേരിലാൻഡ് ലഫ്. ഗവർണറായി അരുണ മില്ലർ

വാഷിങ്ടൻ∙ അമേരിക്കൻ സംസ്ഥാനമായ മേരിലാൻഡിലെ ലഫ്. ഗവർണറായി ഇന്ത്യൻ വംശജ അരുണ മില്ലർ. ഒരു യുഎസ് സംസ്ഥാനത്ത് ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് അരുണ. ഗവർണർ സ്ഥാനാർഥിയായ വൈസ് മൂറിനൊപ്പമാണ് അൻപത്തെട്ടുകാരിയായി അരുണ തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരുടെയും പ്രചരണത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും പങ്കെടുത്തിരുന്നു.  നേരത്തെ മേരിലാൻഡ് ഹൗസിലെ പ്രതിനിധിയായിരുന്നു അരുണ. ഗവർണർക്കു ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ പദവിയാണ് ലഫ്റ്റനന്റ് ഗവർണർ. 2010 മുതൽ 2018 വരെ മേരിലാൻഡ് […]

മുസ്‌ലിം ലീഗ് നേതാവ് വണ്ടൂർ കെ.ഹൈദരലി അന്തരിച്ചു

വണ്ടൂർ (മലപ്പുറം)∙ മുസ്‌ലിം ലീഗ് സംസ്ഥാന നേതാവും എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റും വണ്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വണ്ടൂർ കെ.ഹൈദരലി (88) അന്തരിച്ചു. കബറടക്കം വാഴ്യാഴാച വൈകിട്ട് 4ന് വണ്ടൂർ പള്ളിക്കുന്ന് ജുമാ മസ്ജിദിൽ. സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്ടിയു) സ്ഥാപക നേതാവാണ്. ബീഡി, സിഗാർ ക്ഷേമ ബോർഡിന്റെയും ആർഇഡബ്ല്യുഎസിന്റെയും ചെയർമാനായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിലെ മുസ്‌ലിം ലീഗിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. ലീഗ് ജില്ലാ കമ്മിറ്റി ട്രഷറർ, എസ്ടിയു സംസ്ഥാന ട്രഷറർ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. […]

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഇഞ്ചോടിഞ്ച് പോരാട്ടം; ഫലം ഇന്ന്

വാഷിങ്ടൻ ∙ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റ് പാർട്ടിയും ഡോണൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയും ഇഞ്ചോടിഞ്ച് ഏറ്റുമുട്ടിയ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ ഇന്ന്. 36 സംസ്ഥാന ഗവർണർമാരെയും 435 യുഎസ് ജനപ്രതിനിധി സഭാംഗങ്ങളെയും 35 സെനറ്റ് അംഗങ്ങളെയും തിര‍ഞ്ഞെടുക്കാനാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. തപാൽവോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ വോട്ടെണ്ണൽ നീണ്ടുപോയേക്കാം. ജനപ്രതിനിധിസഭയിലും സെനറ്റിലും ആർക്കാണു ഭൂരിപക്ഷമെന്നു വ്യക്തമാകാൻ ദിവസങ്ങളെടുത്തേക്കാം. ജനുവരി 3ന് ആണു പുതിയ സെനറ്റ് ചേരുക. അഭിപ്രായ വോട്ടെടുപ്പുകളിൽ റിപ്പബ്ലിക്കൻ […]

നായ്ക്കളെച്ചൊല്ലി കൊറിയൻ ‘ഫൈറ്റ്’; രാഷ്ട്രീയ വിവാദം

സോൾ ∙ ഉത്തരകൊറിയൻ ഭരണാധികാരി കിങ് ജോങ് ഉൻ ദക്ഷിണ കൊറിയയ്ക്ക് സമ്മാനിച്ച നായ്ക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. ഇരുകൊറിയകളും തമ്മിൽ 2018 നടന്ന സമാധാനചർച്ചയ്ക്കു ശേഷമാണ് ഉൻ 2 വെളുത്ത പുങ്സാൻ നായ്ക്കുട്ടികളെ അന്നത്തെ പ്രസിഡന്റ് മൂൺ ജെ ഇന്നിന് സമ്മാനിച്ചത്. വിദേശ സമ്മാനമായി ലഭിക്കുന്ന വസ്തുക്കൾ സർക്കാരിന്റെ ഉടമസ്ഥതയിലാണ് വരുന്നത്. എന്നാൽ, പ്രസിഡന്റ് പദവി ഒഴിഞ്ഞ മൂൺ നായ്ക്കളെ വീട്ടിലേക്കു കൊണ്ടുപോയി. അതിനു വേണ്ടി പ്രസിഡന്റിന് ഉപഹാരമായിക്കിട്ടുന്ന വസ്തുക്കളിൽ ചെടികളോ മൃഗങ്ങളോ ഉണ്ടെങ്കിൽ […]

എണ്ണക്കമ്പനികളിൽനിന്ന് പിഴ ഈടാക്കണമെന്ന് ഉച്ചകോടി

കയ്റോ ∙ പെട്രോളിയം കമ്പനികളിൽനിന്നു നഷ്ടപരിഹാരം ഈടാക്കുന്നത് അടക്കം ആഗോള താപനം തടയാനുള്ള കർശന നടപടികൾക്ക് ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥ ഉച്ചകോടിയിൽ ആവശ്യമുയർന്നു. ഐക്യരാഷ്ട്ര സംഘടന മേധാവി അന്റോണിയോ ഗുട്ടെറസിനൊപ്പം വിവിധ രാഷ്ട്രനേതാക്കൾ ഇക്കാര്യമുന്നയിച്ചു. കാർബൺ ബഹിർഗമനത്തിലൂടെ ലാഭമുണ്ടാക്കുന്ന എണ്ണക്കമ്പനികളും ഏറ്റവും കൂടുതൽ അന്തരീഷ മലിനീകരണം ഉണ്ടാക്കുന്ന രാജ്യങ്ങളും ചേർന്നു കാലാവസ്ഥ ദുരന്തം നേരിടുന്ന വികസ്വര രാജ്യങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഇതാദ്യമായാണ് ഉച്ചകോടിലുയരുന്നത്. കാർബൺ മലിനീകരണം കുറഞ്ഞ ദ്വീപ് രാജ്യങ്ങളും പാവപ്പെട്ട രാജ്യങ്ങളുമാണു കാലാവസ്ഥ വ്യതിയാനം […]

“താടാഗനഗരത്തിലേക്കൊരു യാത്രാ ” – കവിതാ സംഗീത്

നൈനിറ്റാളിലെ  ഹനുമാൻഗർഹി ക്ഷേത്രം, അവിടുത്തെ അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ്.സൂര്യാസ്തമയ കാഴ്ചയ്ക്ക് പേരുകേട്ട ഒരു മതകേന്ദ്രമാണ് ഹനുമാൻ ഗർഹി. നൈനിറ്റാളിൽ നിന്ന് ടാക്‌സിയിലോ ബസിലോ കാൽനടയായോ ഹനുമാൻ ഗർഹിയിലേക്ക് പോകാം. രാമനെയും ശിവനെയും കൂടാതെ ഹനുമാനും ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട് . നീം കരോളി ബാബയുടെ ഉദാഹരണത്തിൽ 1950-ലാണ് ഈ ക്ഷേത്രം  നിർമിച്ചത്. നിങ്ങൾ വെള്ളച്ചാട്ടം സന്ദർശിച്ചില്ലെങ്കിൽ നിങ്ങളുടെ നൈനിറ്റാൾ കാഴ്ചകൾ പൂർത്തിയായിട്ടില്ലെന്നർത്ഥം.  ഖുർപതാലിന്റെ ഒരു പക്ഷി കാഴ്ച കാണുകയും അവിടെ സൂര്യാസ്തമയ പോയിന്റിൽ നിന്ന് സൂര്യാസ്തമയം കാണുകയും […]