വാഷിങ്ടൻ ∙ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റ് പാർട്ടിയും ഡോണൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയും ഇഞ്ചോടിഞ്ച് ഏറ്റുമുട്ടിയ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ ഇന്ന്. 36 സംസ്ഥാന ഗവർണർമാരെയും 435 യുഎസ് ജനപ്രതിനിധി സഭാംഗങ്ങളെയും 35 സെനറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കാനാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. തപാൽവോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ വോട്ടെണ്ണൽ നീണ്ടുപോയേക്കാം. ജനപ്രതിനിധിസഭയിലും സെനറ്റിലും ആർക്കാണു ഭൂരിപക്ഷമെന്നു വ്യക്തമാകാൻ ദിവസങ്ങളെടുത്തേക്കാം. ജനുവരി 3ന് ആണു പുതിയ സെനറ്റ് ചേരുക. അഭിപ്രായ വോട്ടെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണു മുൻതൂക്കം.
English Summary: USA election result today













