LIMA WORLD LIBRARY

നായ്ക്കളെച്ചൊല്ലി കൊറിയൻ ‘ഫൈറ്റ്’; രാഷ്ട്രീയ വിവാദം

സോൾ ∙ ഉത്തരകൊറിയൻ ഭരണാധികാരി കിങ് ജോങ് ഉൻ ദക്ഷിണ കൊറിയയ്ക്ക് സമ്മാനിച്ച നായ്ക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. ഇരുകൊറിയകളും തമ്മിൽ 2018 നടന്ന സമാധാനചർച്ചയ്ക്കു ശേഷമാണ് ഉൻ 2 വെളുത്ത പുങ്സാൻ നായ്ക്കുട്ടികളെ അന്നത്തെ പ്രസിഡന്റ് മൂൺ ജെ ഇന്നിന് സമ്മാനിച്ചത്.

വിദേശ സമ്മാനമായി ലഭിക്കുന്ന വസ്തുക്കൾ സർക്കാരിന്റെ ഉടമസ്ഥതയിലാണ് വരുന്നത്. എന്നാൽ, പ്രസിഡന്റ് പദവി ഒഴിഞ്ഞ മൂൺ നായ്ക്കളെ വീട്ടിലേക്കു കൊണ്ടുപോയി. അതിനു വേണ്ടി പ്രസിഡന്റിന് ഉപഹാരമായിക്കിട്ടുന്ന വസ്തുക്കളിൽ ചെടികളോ മൃഗങ്ങളോ ഉണ്ടെങ്കിൽ അത് കൊണ്ടുപോകാമെന്ന് നിയമം ഭേദഗതി ചെയ്തു.

നായ്ക്കളെ പോറ്റാൻ തനിക്കിപ്പോൾ ശേഷിയില്ലെന്നും ഇവയ്ക്കായി സർക്കാർ അനുവദിച്ച തുക നൽകാൻ പുതിയ പ്രസിഡന്റ് യൂൺ സുക് യോൾ വിസമ്മതിക്കുകയുമാണെന്നാണ് മൂണിന്റെ ആരോപണം. നായ്ക്കൾ തന്റെ വീട്ടിൽ വളരുന്നതാണ് പ്രസിഡന്റ് യൂണിനെ ചൊടിപ്പിച്ചതെന്ന് മൂൺ ആരോപിക്കുന്നു.

English Summary: Korean fight over dogs

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px