നമീബിയയിലെ എന്റെ ക്രിസ്തുമസ്സ്ദിനങ്ങൾ. – മറക്കാൻപറ്റാത്ത ഓർമ്മകൾ – ലീലാമ്മ തോമസ്.

നിഷ്‌ക്കളങ്കരായ ഹിംബാ ഗോത്രക്കാരുടെഗ്രാമത്തിൽ ഞങ്ങൾക്കു ക്രിസ്തുമസ്സ് കൂടാൻ അവസരം ലഭിച്ചു ഞങ്ങൾ പോകുന്ന വഴി ഹിംബ ഗോത്രക്കാർ മരത്തിന്റെചുവട്ടിൽ ആരാധനനടത്തുന്നു അതു കണ്ടു ഞങ്ങൾ വണ്ടി അങ്ങോട്ടുവിട്ടു .. സമർപ്പണ ശുശ്രുഷയിൽ ഗ്രാമമുഖ്യൻ സന്നിഹിതനാകുന്നു. എല്ലാവരും ഒന്നിച്ചു ചേർന്നുള്ള പാട്ടുംഡാൻസും കണ്ടു അതു കഴിഞ്ഞു ഞങ്ങളെ ഗ്രാമത്തലവന്റെ വീട്ടിലേക്കു ക്ഷണിച്ചു, അവിടെ വീടിന്റെ ഒരു വശത്തു ടർക്കിക്കോഴികൾ കിടന്നു ശബ്ദം ഉണ്ടാക്കുന്നു. വേറൊരു ഭാഗത്തു ക്രിസ്തുമസ്സിനു വെട്ടാനുള്ള പശുക്കൾ നിരന്നു നിൽക്കുന്നു. “ഗൂസി”താറാവാണേ ഇവിടെ താരം. പാരമ്പര്യരീതിഅനുസരിച്ചു […]
എന്റെ ബാല്യം. – ഹരി മുന്ദ്ര .

ഒന്നു ഞാൻ പാതി മയങ്ങിയ നേരത്ത് അറിയാതെ ഞാനോടി ച്ചെന്നെൻ ബാല്യത്തിലേക്ക് …. പിച്ചവെച്ചോടിയ അങ്കണമൊക്കെ എങ്ങോ പോയ് മറഞ്ഞെ പ്പൊഴോ … എൻപ്രിയ മിത്രങ്ങൾക്കൊത്തു ഞാൻ ഓടിക്കളിച്ചൊരാ തൊടികെളൊ ക്കെയെങ്ങോ പോയ് മറഞ്ഞു. ….. എൻ പ്രിയ തോഴിയേ കാണുവാനായെൻ കൗമാരം കത്തുനിന്നൊരാ വരമ്പുകളൊക്കെ എങ്ങോ പോയ്മറഞ്ഞു …. മനസിന്റെയുള്ളിലായ ലതല്ലുമാ .. മധുരിക്കുമോർമ്മകൾ …… കാലം കാത്തുവച്ചൊരാ വിധിയുടെ തേരോട്ടം എങ്ങോ കൊണ്ടു മറച്ചു. എൻ മിഴികൾ പതുക്കെ തുറന്നു ഞാൻ ഒരു കൊച്ചു […]
മാതൃസുരക്ഷ – എം.തങ്കച്ചൻ ജോസഫ്

എന്തിനോ വേണ്ടി യാത്ര പറയുന്ന പോക്കുവെയിൽ മനസ്സിലെ സന്തോഷമാകെ ഉരുക്കിയെടുത്തതുപോലെ കുങ്കുമം പാലിലലിഞ്ഞ നിറമുള്ള സായന്തനങ്ങൾ രജനിക്കിഷ്ടമായിരുന്നു രാത്രിയുടെ പേരുള്ള പെണ്ണിന് എന്നും പകലിനോടായിരുന്നു പ്രണയം രാത്രിയെ വലിയ ഭയമായിരുന്നവൾക്ക്, ഇരുട്ടിനെ വെറുപ്പും കുളിരുള്ള നനുത്ത പ്രഭാതങ്ങളെ, അമൃതവർഷമായി പെയ്തിറങ്ങുന്ന മഴയെ, വൈഡൂര്യ ശോഭയാൽ ജ്വലിക്കുന്ന മദ്ധ്യാഹ്നങ്ങളെ, ചന്ദനമണമുള്ള സന്ധ്യകളെ അവൾ വല്ലാതെ സ്നേഹിച്ചു, ആദ്യം കണ്ട ദിവസം തന്നെ എന്തോ ഒരു പ്രത്യേകത ഇവളിലുണ്ടല്ലോ എന്നു തോന്നിപ്പിച്ച രജനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി എന്റെ ഓഫീസിൽ […]
നഗരം വളരുന്നു; പ്രകൃതി കരയുന്നു! (ഭാഗം:2) – ശ്രീനിവാസ് ആർ ചിറയത്ത് മഠം

നഗരം വളരുന്നു; പ്രകൃതി കരയുന്നു! (ഭാഗം:2) -ശ്രീനിവാസ് ആർ ചിറയത്ത്മഠം Jwala Vol 22 Issue March 2016 ഗ്രാമപ്രദേശങ്ങൾ പട്ടണങ്ങളും, പട്ടണങ്ങൾ നഗരങ്ങളും, നഗരങ്ങൾ മഹാനഗരങ്ങളുമായി, ജനത പെരുകും തോറും, ലോകമെങ്ങും ‘വികസിച്ചു’കൊണ്ടിരിക്കെ, ഒരുകാലത്ത് പ്രകൃതിരമണീയതയ്ക്കൊപ്പം തെളിമയോടേ ഒഴികിക്കൊണ്ടിരുന്ന നദികളുടെ ഗതിയെന്താകുന്നു? നഗരമാലിന്യങ്ങൾ ചേർന്ന്, ഒഴുകാൻ വഴിയില്ലാതെ, അവ വെറും അഴുക്കു ചാലുകളായി പരിണമിക്കുന്നു! കുറേക്കാലം മുമ്പ് ജ്വാല മാസികയുടെ മുഖ്യ പത്രാധിപൻ ശ്രീ യു.എൻ. ഗോപിനായർ, സഹയോഗികളുമായി നവിമുംബൈയിലെ ഖാർഘറിൽ അവതരിപ്പിച്ച കലാപരിപാടികൾക്കിടെ, നഗരസഭാംഗവും, […]
ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം (23) – ആൻ്റെണി പുത്തൻപുരയ്ക്കൽ

ലോകപ്രശസ്ത മനഃശാസ്ത്രജ്ഞാനും നാഢീശാസ്ത്ര വിദഗ്ദ്ധനുമായ റിക്ക് ഹാൻസൻൻ്റെ അഭിപ്രായത്തിൽ, “സമ്മർദപൂരിതമായ സമയത്തും സ്ഥലത്തും നമുക്ക് സമാധാനം അല്ലെങ്കിൽ നിശ്ചലത കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. അനിശ്ചിതത്വമുള്ള ഭാവിയെ അഭിമുഖീകരിക്കാനും വൈകാരിക വെല്ലുവിളികൾ കൈകാര്യം ചെയ്യുവാനും നമുക്ക് നല്ല പരിശീലനം ആവശ്യമാണ്”. ഇതേ അഭിപ്രായം തന്നെയാണ് ഭൂരിപക്ഷം നാഢീയശാസ്ത്രജ്ഞന്മാർക്കും മനഃശാസ്ത്രജ്ഞന്മാർക്കും നമ്മോട് പറയാനുള്ളത്. ഡാനിയേൽ ജെ. സീഗല്‍, ബ്രൂസ് ലിപ്റ്റൻ, ജോ ഡിസ്പെൻസ, ക്രിസ്റ്റഫർ കോഹ് മുതലായ ശാസ്ത്രജ്ഞന്മാർ ഈ മേഖലയിൽ അനേകം ഗവേഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയിട്ടുള്ളവരാണ്. ഈ […]
CASTING BREAD UPON THE WATERS – Gopan Ambat

A ribbon of white in the east Gentle stroke of silver beam Reddening cheeks of the sky Comes there the lord of light Chariot rolls, Journey begins With unique precision of time King waves his wings and go Showering blessings through Seasons flourish and descend Wind blows out then implodes Fresh waters finds it’s harbour […]
കവിത – പ്രണയാകാശത്തിലെ ഏകാകി – ഹേമാ വിശ്വനാഥ്

സൂര്യൻ വെളിച്ചത്തെ കക്കി കക്കി ചോരച്ച പശ്ചിമാംബുധിയിൽ തളർന്നു വീഴവേ രാവു പതിയെയുണർന്നു പകലിൻ മടിത്തട്ടിൽ നിന്നൂർന്നുവീണ കരിമ്പടക്കെട്ടുമായി. നിലിച്ച രാവിൻ നഭസ്സിൻ നെറുകയിൽ ചന്ദനപൊട്ടായൊരമ്പിളി പെൺകൊടി. ഏതോ കാണാക്കുയിലിന്റെ പാട്ടുകേട്ടെൻ ചിത്തം നിദ്രയെ കൈവിട്ടു പോയ കാലങ്ങളിൽ ചുറ്റിതിരിയവെ നക്ഷത്രം മുത്തുക്കുട നിവർത്തീടുന്ന ദ്യോവിന്റെ നെഞ്ചിലൂടെ വെള്ളിത്തേരിളകീടവേ കാലിൽ ചിലങ്കകൾ കെട്ടിയാടുന്നു നിശാകാല മാരുതൻ, കൂടെ നേർത്ത സുഗന്ധ കുംഭങ്ങളും ഉമ്മവെച്ചുമ്മവെച്ചെന്നെയുണർത്തുന്നു പണ്ടു സ്വപ്നങ്ങൾ തീർത്തൊരീ പ്രണയ തൽപ്പങ്ങളും. എന്റെയാത്മാവിൻ സരസ്സിൻ ചുഴികളിൽ നെയ്യാമ്പൽ പൂക്കളായ് […]
ജീവിതം – (ശ്രീകുമാരി സന്തോഷ്)

ആകാശം നിശ്ചലമായിരുന്നു. വിജനമായ ഒരു വീഥി പോലെ. മരങ്ങളും കെട്ടിടങ്ങളും ആൾക്കാരും ഇല്ല. തികച്ചും ഒറ്റപ്പെട്ട വഴി . ഒരു മൂലയിൽ കാർമേഘം ഉരുണ്ടു കൂടുന്നുണ്ടായിരുന്നു പെയ്യാൻ വെമ്പുന്ന മഴ ആ കരിമ്പട കെട്ടിൽ ഒളിഞ്ഞിരുന്നു ഭൂമിയെ നോക്കികൊണ്ടിരുന്നു. പർവതങ്ങൾ ഹരിതാഭയിൽ കുളിച്ചു. മുൻപ് പെയ്ത മഴയുടെ തുള്ളികൾ സൂര്യ രശ്മികൾ തട്ടി ജ്വലിച്ചു . പല ദിക്കുകളിൽ നിന്നും പക്ഷികൾ മലനിരകളിൽ ചേക്കേറിയിരുന്നു പ്രത്യേകം തിരഞ്ഞെടുത്ത മരങ്ങളിൽ ഓരോ പക്ഷിക്കൂട്ടവും അവർക്കായി പാർപ്പിടങ്ങൾ തീർത്തു. മഴ […]
മറ്റുള്ളവർക്ക് അരോചകമായി തോന്നുന്ന ശരീരഭാഷ നാം പ്രകടിപ്പിക്കാറുണ്ടോ? ഇല്ലായെന്നായിക്കും നമ്മുടെയെല്ലാവരുടെയും പ്രതികരണം. – ജോസ് ക്ലെമന്റ്

മറ്റുള്ളവർക്ക് അരോചകമായി തോന്നുന്ന ശരീരഭാഷ നാം പ്രകടിപ്പിക്കാറുണ്ടോ? ഇല്ലായെന്നായിക്കും നമ്മുടെയെല്ലാവരുടെയും പ്രതികരണം. എന്നാൽ പല രൂപത്തിലും ഭാവത്തിലും നാം പ്രകടിപ്പിക്കുന്നുണ്ടെന്നുള്ളതാണ് യാഥാർഥ്യം.നമ്മുടെ വാക്കുകൾ കുറുക്കിയും നീട്ടിയും പറയുക. വാക്കുകളും ആശയവും കിട്ടാതെ വരുമ്പോൾ മുക്കുകയും മൂളുകയും ഞരങ്ങുകയും ചെയ്യുക.ഓരോ വാചകവും പറഞ്ഞു കഴിയുമ്പോൾ “പിന്നെന്താപറയുക” എന്ന് കേട്ടിരിക്കുന്നവരോട് ചോദിക്കുന്നതുപോലെ പലാവർത്തി പറയുക.ഇതു നിരവധി തവണ പറയുമ്പോൾ കേട്ടിരിക്കുന്നവരുടെ മനസ്സിൽ തോന്നുന്നത് എന്തെങ്കിലും പറഞ്ഞവസാനിപ്പിക്കുക എന്നതായിരിക്കാം. നമ്മുടെ ആശയ വിനിമയം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതിൽ നമ്മുടെ […]
നമ്മുടെ ശരീരം വ്യക്തിത്വത്തിന്റെ ഹാർഡ് വെയറാണെങ്കിൽ നമ്മുടെ സ്വഭാവം സോഫ്റ്റ് വെയറാണ്. – ജോസ് ക്ലെമന്റ്

നമ്മുടെ ശരീരം വ്യക്തിത്വത്തിന്റെ ഹാർഡ് വെയറാണെങ്കിൽ നമ്മുടെ സ്വഭാവം സോഫ്റ്റ് വെയറാണ്. സ്വഭാവത്തിന്റെ ഗുണനിലവാരത്തെയനുസരിച്ചായിരിക്കും ജീവിതത്തിന്റെ ജയ പരാജയങ്ങൾ. മഹത്തായ മാർഗങ്ങളിലൂടെ മഹത്തായ ലക്ഷ്യങ്ങൾ നേടി കൊണ്ട് വിജയങ്ങൾ കീഴടക്കുന്നവരുടെ സ്വഭാവം അനുകരണീയമായിരിക്കും. പരാജയങ്ങൾ തുടർകഥകളായി ദുരന്തങ്ങളിലേക്ക് കൂപ്പുകുത്തുന്നവരുടെ സ്വഭാവം വികലമായിരിക്കും. ഇവിടെ നമ്മുടെ ഹാർഡ് വെയറും സോഫ്റ്റ് വെയറും നല്ലതായിരിക്കണമെന്ന് ഉദ്ബോധനം നല്കുകയാണ്. ശരീര ഭംഗി മാത്രമല്ല നമ്മുടെ സ്വഭാവവും നല്ലതാണെങ്കിലെ നല്ല വ്യക്തിത്വത്തിനുടമകളാകൂ. ജോസ് ക്ലെമന്റ്
ഓരോരുത്തരായി യാത്രയാകുന്നു! – എം രാജീവ് കുമാർ

കെ. ഇന്ദിര ഇന്നു വെളുപ്പിന് അന്തരിച്ചു. ആരായിരുന്നു കെ. ഇന്ദിര.? ആറേഴ് കൊല്ലത്തിന് മുൻപാണ്. ഒരു നോവലുമായി പ്രസിദ്ധീകരണത്തിന് വന്നപ്പോഴാണ് പരിചയമാകുന്നത്. “ഇറ്റലിയിലെ വാനമ്പാടി” എന്നായിരുന്നു ആ കൃതിയുടെ പേര്. ചെറിയൊരു നോവൽ. കേരള സർക്കാരിലെ ഒരു ഉദ്യോഗസ്ഥയായി വിരമിച്ചു കഴിഞ്ഞാണ് നോവലെഴുത്തു തുടങ്ങിയത്. ഇറ്റലിയിലെ വാനമ്പാടിയെപ്പറ്റി എഴുതാൻ എന്താണ് കാര്യം എന്നു ചോദിച്ചപ്പോഴാണറിയുന്നത്. കവി രമാകാന്തന്റെ പ്രിയ പത്നിയാണെന്ന്. ഇറ്റലിയിൽ സന്ദർശനത്തിന് ഭർത്താവിനോടൊപ്പം പോയതാണ് പ്രചോദനം. നോവൽ പ്രസിദ്ധപ്പെടുത്തിയ ശേഷം ഇടയ്ക്കിടെ വിളിക്കും. രമാകാന്തൻ മരിച്ചപ്പോൾ […]



