നമീബിയയിലെ എന്റെ ക്രിസ്തുമസ്സ്ദിനങ്ങൾ. – മറക്കാൻപറ്റാത്ത ഓർമ്മകൾ – ലീലാമ്മ തോമസ്.

Facebook
Twitter
WhatsApp
Email

നിഷ്‌ക്കളങ്കരായ ഹിംബാ ഗോത്രക്കാരുടെഗ്രാമത്തിൽ ഞങ്ങൾക്കു ക്രിസ്തുമസ്സ് കൂടാൻ അവസരം ലഭിച്ചു

ഞങ്ങൾ പോകുന്ന വഴി ഹിംബ ഗോത്രക്കാർ മരത്തിന്റെചുവട്ടിൽ
ആരാധനനടത്തുന്നു അതു കണ്ടു ഞങ്ങൾ വണ്ടി അങ്ങോട്ടുവിട്ടു ..
സമർപ്പണ ശുശ്രുഷയിൽ ഗ്രാമമുഖ്യൻ സന്നിഹിതനാകുന്നു.
എല്ലാവരും ഒന്നിച്ചു ചേർന്നുള്ള പാട്ടുംഡാൻസും കണ്ടു അതു കഴിഞ്ഞു ഞങ്ങളെ
ഗ്രാമത്തലവന്റെ വീട്ടിലേക്കു ക്ഷണിച്ചു,
അവിടെ വീടിന്റെ ഒരു വശത്തു ടർക്കിക്കോഴികൾ കിടന്നു ശബ്ദം ഉണ്ടാക്കുന്നു.

വേറൊരു ഭാഗത്തു ക്രിസ്തുമസ്സിനു വെട്ടാനുള്ള പശുക്കൾ നിരന്നു നിൽക്കുന്നു.
“ഗൂസി”താറാവാണേ
ഇവിടെ താരം.
പാരമ്പര്യരീതിഅനുസരിച്ചു ഗൂസി ഇല്ലാതെ ആഘോഷം ഇല്ല.. ഗൂസി ഇവിടെ ജനപ്രിയമായി തീർന്നു.
ക്രിസ്മസ്കേക്ക്, സുഗന്ധദ്രവ്യങ്ങളുമായി വരുന്ന ഗ്രാമത്തലവൻ ,
യേശുവിനുവിദ്വാന്മാർ നൽകിയ സമ്മാനങ്ങളെ പ്രതികരിക്കുന്നു..

അവിടെനിന്നും ഞങ്ങൾ ഞങ്ങളുടെപിതാക്കന്മാരുടെ പ്രധാനപള്ളിയായ
ഒരുണോ( Oruuano)
പള്ളിയിലേക്കു പോയി.

കയറി വരുന്നിടത്തു സന്താക്ലോസിനൊപ്പം
വാർത്തോഗ് മൃഗത്തിനെ അണിയിച്ചൊരുക്കിയകാഴ്ചകൾവളരെ രസമാണ്,
വാർത്തോഗ് പന്നി പോലെ യുള്ളതുംസൗന്ദര്യമുള്ളതുമാണെ .കൊച്ചു പിള്ളേർ ഒരു ആന്റിന പോലെ വാർ‌ത്തോഗിന്റെ വാൽ ഉയർത്തി പിടിക്കുന്നതുകണ്ടു

കയറി വരുന്നിടത്തു സന്താക്ലോസിനൊപ്പം
വാർത്തോഗ് മൃഗത്തിനെ അണിയിച്ചൊരുക്കിയകാഴ്ചകൾവളരെ രസമാണ്
വാർത്തോഗ് മൃഗം ചുവന്ന ഉടുപ്പിട്ടുനിർത്തിയിക്കുന്നു,
ലോകത്തു കേട്ടിട്ടില്ലാത്ത ഈ വാർത്തോഗ് ഇങ്ങനെ അണിയിക്കോ രുക്കിയത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാൻ ഞാൻ ഒരു സിസ്റ്ററിനോട് ചോദിച്ചു.അപ്പോൾ പറഞ്ഞു ഒരു ദിവസം, മൃഗങ്ങൾയേശുകുഞ്ഞുവാവയുടെ അടുത്തേക്ക് പോയി. എന്നിരുന്നാലും, വാർ‌ത്തോഗിന് ഒരു വ്യവസ്ഥയിൽ മാത്രമേ അവരോടൊപ്പം ചേരാൻ അനുവാദമുള്ളൂ: കാരണം അത് വളരെ വൃത്തികെട്ടതും കുഞ്ഞ് യേശുവിനെ ഭയപ്പെടുത്തുന്നതുമായതിനാൽ അതിന് പശ്ചാത്തലത്തിൽ നിൽക്കേണ്ടിവന്നു. എന്നിരുന്നാലും, കാര്യങ്ങൾ വളരെ വ്യത്യസ്തമായി മാറി. ബേബി ജീസസ് വാർത്തോഗിനെ കാണണമെന്ന് നിർബന്ധിച്ചുപോലും . വൃത്തികെട്ടതാണെങ്കിലും അതിനെ കാണുകയും സ്നേഹിക്കുകയും ചെയ്തതിൽ വാർത്തോഗ് വളരെ സന്തോഷിച്ചു. അന്നുമുതൽ, എല്ലാ വാർ‌ത്തോഗുകളും ആന്റിന പോലെ വാലുകൾ നിവർന്നുനിൽക്കുന്നു.
ക്രിസ്മസ് രാത്രിയിൽ ഗ്രാമമെമ്പാടുമുള്ള കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു.

വ്യത്യസ്തമായ് ക്രിസ്തമസ്സ് കഥയിലെ നായകൻ വാർത്തോഗ് മൃഗം ആണ്

നട്സ്, ഡ്രൈഫ്രൂട്സ് അപൂർവമായ ഒരു ട്രീറ്റ്‌,

ക്രിസ്തുമസ്സ് പായസം,
വളരെ രസകരമാണ്

മാംസംകൊണ്ടുണ്ടാക്കുന്നക്രിസ്ത്മസ് പായസം അവരൊക്കെ മണ്ണിന്റെ കപ്പിൽ ഒഴിച്ചു കുടിക്കുന്നു,
എനിക്കുതരുമെന്നുകരുതി
പേടിച്ചു പോയി,

എനിക്കു പ്ലം കഞ്ഞി കൊണ്ടുവന്നു തന്നു.,

ആ വീട്ടിലെ അബേന്ദ്രഹോം മോൻ ആണ് എന്നെ പരിചരിക്കുന്നത്.
ബീഫിൽ മസാലചേർത്തു, പഞ്ചസാര, പഴങ്ങൾ എന്നിവ ചേർത്തു തിളപ്പിച്ചു വേവിക്കും,

ആഫ്രിക്കയിൽ മരത്തിൽ ഉണ്ടാകുന്നമൊപ്പാൻ വിരകൾ, ദക്ഷിണാഫ്രിക്കയിലെ, ഉണങ്ങിയ എംപറർ മോത്, കാറ്റർപ്പില്ലർ ഇവകൾ അതേ പടി കഴിക്കാം.

നിലക്കടല സോസിൽ പാകം ചെയ്തപായസം ആ വീട്ടിലെ ലാറമോൾ
കൊണ്ടുവന്നു,
പക്ഷിതൂവൽ തുന്നിയ തൂവാല കൈതുടയ്ക്കാൻ കൊണ്ടു വന്നു.

ഞാൻഅകത്തോട്ടു നോക്കിയപ്പോൾ, സ്മലാഹോവ്, പുകയിൽ വേവിച്ചെടുത്ത
ആടുകളുടെ തല വലിയ താലത്തിൽ വെച്ചിരിക്കുന്നു.

ഹഗ്ഗിസ് – വിഭവം – ഓട്‌സ്, സ്യൂട്ട്, മസാലകൾ എന്നിവ ഉപയോഗിച്ച് അരിഞ്ഞഇലകൾ മൃഗത്തിന്റെ വയറ്റിൽ പൊതിഞ്ഞ് തുന്നി ക്കെട്ടി പാകം ചെയ്യുന്നു.

കിവിയാക് എന്ന ലഹരി പാനീയം – ഗ്രീൻലാൻഡ്. തൂവലുകളുള്ള മുഴുവൻ ഓക്കുകളും കൊഴുപ്പ് നിറഞ്ഞ ഭാഗം മൃഗത്തിന്റ തൊലിയിൽ പൊതിഞ്ഞ് മൂന്ന് മാസത്തേക്ക് തുന്നിച്ചേർത്ത് കുഴിച്ചിടുകയും പുളിപ്പിക്കുകയും ചെയ്യുന്നു.

മത്തിയും ഉരുളക്കിഴങ്ങും, സെസ്‌വായും മൊറോഗോയും സോസേജുകളും അച്ചാറിട്ട കാബേജ്, ടർക്കി, എന്നിവയും ക്രിസ്മസ് പുഡ്ഡിംഗ് ഇനങ്ങളിൽ പ്രധാനമാണ്.
🌹
ലീലാമ്മ തോമസ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *