മറ്റുള്ളവർക്ക് അരോചകമായി തോന്നുന്ന ശരീരഭാഷ നാം പ്രകടിപ്പിക്കാറുണ്ടോ? ഇല്ലായെന്നായിക്കും നമ്മുടെയെല്ലാവരുടെയും പ്രതികരണം. എന്നാൽ പല രൂപത്തിലും ഭാവത്തിലും നാം പ്രകടിപ്പിക്കുന്നുണ്ടെന്നുള്ളതാണ് യാഥാർഥ്യം.നമ്മുടെ വാക്കുകൾ കുറുക്കിയും നീട്ടിയും പറയുക. വാക്കുകളും ആശയവും കിട്ടാതെ വരുമ്പോൾ മുക്കുകയും മൂളുകയും ഞരങ്ങുകയും ചെയ്യുക.ഓരോ വാചകവും പറഞ്ഞു കഴിയുമ്പോൾ “പിന്നെന്താപറയുക” എന്ന് കേട്ടിരിക്കുന്നവരോട് ചോദിക്കുന്നതുപോലെ പലാവർത്തി പറയുക.ഇതു നിരവധി തവണ പറയുമ്പോൾ കേട്ടിരിക്കുന്നവരുടെ മനസ്സിൽ തോന്നുന്നത് എന്തെങ്കിലും പറഞ്ഞവസാനിപ്പിക്കുക എന്നതായിരിക്കാം. നമ്മുടെ ആശയ വിനിമയം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതിൽ നമ്മുടെ ആശയ വിനിമയത്തിൽ മഹത്തായ പങ്കുണ്ട്. നമ്മുടെ അറിവ്, സംസ്കാരം, നിലവാരം ഇതൊക്കെ പ്രതിഫലിപ്പിക്കും നമ്മുടെ സംസാരത്തിലെ ശരീര ഭാഷയിലൂടെ. അതിനാൽ ശ്രേഷ്ഠ ഭാഷ പോലെ തന്നെയാണ് നമ്മുടെ ശരീര ഭാഷയും.നമ്മുടെ ശരീര ഭാഷ മറ്റുള്ളവർക്ക് അരോചകമാകാതിരിക്കാൻ ശ്രദ്ധിക്കണം. ജോസ് ക്ലെമന്റ്













