LIMA WORLD LIBRARY

കഥ – ദേവാലയ കാഴ്ചകൾ – കാരൂർ സോമൻ

ചുമരിലെ പല്ലി ചിലക്കുംപോലെ പട്ടക്കാരൻ മാത്യൂവിന്റ്  ഫോൺ ശബ്‌ദിച്ചു. ഫോൺ എടുത്തില്ല. ദേവാലയത്തിലേക്ക് വരുന്ന കാര്യം പറയാനാണ് വിളിച്ചത്. വീട്ടുമുറ്റത്തെ  പൂക്കൾ തളിരും താരുമണിഞ്ഞു നിന്നു. പലയിടത്തും പുത്തൻ ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.   ഇംഗ്ലണ്ടിൽ നിന്നെത്തിയ സാം സാമുവലിന്റെ   കുടുംബം കാറിൽ ദേവാലയത്തിലേക്ക് തിരിച്ചു.   നാട്ടിൽ അവധിക്ക് വരുമ്പോഴൊക്കെ മാതാപിതാക്കൾ അന്തിയുറങ്ങുന്ന ശവക്കല്ലറ കണ്ടിട്ടാണ് മടങ്ങുക. കാറിൽ നിന്ന് പുറത്തിറങ്ങി. കണ്ണിന് കുളിർമ്മ നൽകുന്ന ഗ്രാമീണ ഭംഗി.   അന്ധാളിപ്പോടെ ദേവാലയ    ഗേറ്റിനെ  നോക്കി. വാതിൽ  പുട്ടിയിരിക്കുന്നു.    ആദ്യമായിട്ടാണ് വാതിൽ  […]

( ഒരു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി എഴുതിയ തുറന്നകത്ത് ) – ഞങ്ങളുടെ സ്കൂൾ ആഘോഷങ്ങളെ രാഷ്ട്രീയ മാമാങ്കമാക്കരുതേ!

ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി /മുഖ്യമന്ത്രി /ബാലാവകാശ കമ്മീഷൻ ചെയർമാൻ സമക്ഷം ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിനി ബോധിപ്പിക്കുന്ന സങ്കട ഹർജി. “ഞാൻ പഠിക്കുന്ന സ്കൂൾ ഉൾപ്പെടെ കേരളത്തിലെ സ്‌കൂളുകളിൽ ഇപ്പോൾ നടന്നു വരുന്ന മീറ്റിങ്ങുകൾ യഥാർത്ഥത്തിൽ ഞങ്ങൾക്കെല്ലാം ഒരു തലവേദന ആയി മാറിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല സ്കൂളിൽ നടക്കുന്ന ഓരോ മീറ്റിങ്ങിലും പങ്കെടുക്കുന്ന ആളുകൾ(പ്രസംഗകർ ) വന്ന് അവരവരുടെ കഴിവനുസരിച്ച് “പ്രസംഗമാമാങ്കം” നടത്തിയിട്ടു പോവുകയാണ്. ഒരാൾക്കുപോലും ഞങ്ങളെ കുറിച്ച് പറയാനോ ഞങ്ങളുടെ ആഗ്രഹത്തിനോ മാനസികാവസ്ഥയ്ക്കോ അനുസരിച്ച് ഒരു […]

ജ്ഞാനംകൊണ്ടു പറ്റില്ല പരിജ്ഞാനംവേണം. – ലീലാമ്മതോമസ്, ബോട്സ്വാന

ജിറാഫിനെ കണ്ടു പഠിക്കണം. ഈ ലോകത്തു ഏറ്റവും സൗമ്യത ഉള്ള മൃഗം, ജിറാഫിനു ഹാർട്ട്‌അറ്റാക്ക് വരില്ലയെന്നു ഗവേഷണം നടത്തുന്ന ടോറി ഹുണ്ടർ പറഞ്ഞു. കഴുത,കാള യൊക്കെകിടന്നു ചുമടു ചുമക്കും നല്ല അടിയും കൊള്ളും. ജിറഫ് ഒരു ജോലിയും ചെയ്യില്ല, എന്നാൽ ആളുകൾ കാണാൻ വരും.(epignosko kind of knowledge “ആഫ്രിക്കൻ കുറ്റിക്കാട്ടിൽ ഞങ്ങളുടെ ഗെയിം ഡ്രൈവിൽ ജിറാഫിനെ കണ്ടെത്തുമ്പോഴെല്ലാം ഞാൻ അവനെ / അവളെ അഭിവാദ്യം ചെയ്യുന്നു. എന്തുകൊണ്ടെന്നറിയില്ല, പക്ഷേ ഞാൻ ഈ മൃഗങ്ങളെ തീർത്തും ഇഷ്ടപ്പെടുന്നു […]

അമ്മ -കവിത – രചന – ബിജു

അക്ഷരം പഠിച്ചു കൊച്ചു മക്കളിന്ന് വളരണം അമ്മയെന്ന നന്മയെ അറിഞ്ഞവർ പഠിക്കണം അമ്മയെന്ന വന്മരം മാഞ്ഞിടാതെ നോക്കണം പടുത്തുയർത്തിയെന്നും നീ നിൻ ഹൃദയത്തോട് ചേർക്കണം പട്ടുമെത്തയിൽ കിടന്ന് അമ്മയെ മറക്കുവോർ മാതൃഹൃദയം തേങ്ങിടുന്ന തോർക്കണം നാമേവരും പഠിച്ചു നീ വളർന്നു നിൻ്റെ അമ്മയെ നമിക്കണം അന്നു പകർന്നേകിയ അമ്മ തൻ കരുത്ത് നീ എന്നുമെന്നുമോർത്ത് നിൻ്റെ ജീവിതത്തിൽ ചേർക്കണം: … അമ്മയെ മറന്നിടാതെ പോകണം നാമേവരും സ്നേഹമെന്നൊരാലയമാ യ് അമ്മയെ നാമോർക്കണം

പകരമെന്ത്? – പുഷ്പ ബേബി തോമസ്

സീമന്തരേഖയിൽ നീയണിയിക്കാത്ത സിന്ദൂരമാണ് എൻ്റെ ഏറ്റവും നല്ല അലങ്കാരം . നീ ചാർത്തി തരാത്ത താലിയേക്കാൾ വില പിടിച്ച ആഭരണം മറ്റേതാണ് ??? എൻ്റെ പേരിനൊപ്പം എഴുതപ്പെടാത്ത നിൻ്റെ പേരിനേക്കാൾ നല്ല വാക്ക് വേറെയുണ്ടോ ??? നീയെനിക്കായി മാത്രം മൂളാത്ത ഗാനത്തേക്കാൾ ഹൃദ്യമായ ഗീതം വേറൊന്നുണ്ടോ ???? നിൻ്റെ ചുണ്ടിനാൽ നുകരാനാവാത്ത ചുംബനത്തെക്കാൾ മാധുര്യം മറ്റെന്തിനുണ്ട് ??? നിൻ കരവലയത്തിൽ ലഭിക്കാത്ത സുരക്ഷിതത്വം എനിക്ക് മറ്റെവിടെ കിട്ടും ?? അനന്തമായി നീളുന്ന ഈ കാത്തിരിപ്പിൻ്റെ സുഖദമായ വേദനയേക്കാൾ […]

മലയാളത്തിനും ഒരു ടോൾക്കീൻ – ശ്രീകുമാർ

Lord of the Rings എന്ന പുസ്തകത്തെക്കുറിച്ച് JRRTolkein പറയുന്ന ഒരു കാര്യമുണ്ട്. It was a book that grew in the telling. ശ്രീ ഫിലിപ്പ് തോമസ്ഡ് കുട്ടികൾക്കായി എഴുതിയ ഐസ് ക്രീമിന്റെ കഥ എന്ന ചെറുനോവലിനെക്കുറിച്ചും ഇത് തന്നെ പറയാം. 140 പേജുകളിൽ 30ലധികം പേജുകളിൽ മനോഹരമായ ചിത്രങ്ങളാണ്. മറ്റു പേജുകളിൽ അതിന് യോജിക്കുന്നൊരു കഥയും. ഒരു കഥയെന്ന് പറഞ്ഞുകൂടാ. പല കഥകളുടെ ഒരു സഞ്ചയമാണ്. ചലച്ചിത്ര രംഗത്ത് കാലുറപ്പിക്കാൻ തുടങ്ങുന്ന നോവലിസ്റ്റ് […]

കവിത : എന്റെ ഭാഷ – രചന : വള്ളത്തോള്‍

മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ്? മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍ മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ നമ്മള്‍ക്കമൃതുമമൃതായ്ത്തോന്നൂ! ഏതൊരു വേദവുമേതൊരു ശാസ്ത്രവുമേതൊരു കാവ്യവുമേതൊരാള്‍ക്കും ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍ വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു- മുള്‍ത്തേനായ്ച്ചേരുന്നു ചിത്തതാരില്‍; അന്യബിന്ദുക്കളോ, തല്‍ബഹിര്‍ഭാഗമേ മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍ ആദിമകാവ്യവും പഞ്ചമവേദവും നീതിപ്പൊരുളുമുപനിഷത്തും പാടിസ്വകീയരെ കേള്‍പ്പിച്ച കൈരളി പാടവഹീനയെന്നാര്‍പറയും? കൊണ്ടാടി നാനാവിചിന്തനതന്തുക്കള്‍ കൊണ്ടാത്മഭാഷയെ വായ്പ്പിക്കായ്കില്‍ കേരളത്തിന്നീയിരുള്‍ക്കുണ്ടില്‍ നിന്നൊന്നു കേറാന്‍ […]

നാട്ടിലുണ്ട് കാറും വീടുമുള്ള കുറെ ദരിദ്രവാസികള്‍ ! : (കെ.എ ഫ്രാന്‍സിസ്)

ഇടത്തരക്കാരായ ഇവരെ ഏതെങ്കിലും സര്‍ക്കാരിന് വേണോ ? ഇല്ലാത്തവര്‍ക്ക് എല്ലാ ബജറ്റിലുമുണ്ട് സബ്‌സിഡികള്‍, ഉള്ളവര്‍ക്കോ ? പലതരം റിബേറ്റുകള്‍ ! ഒരു പണിയും ചെയ്യാനാവാത്ത വിധം പ്രായമായ സര്‍ക്കാറിതര സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍, ഇടത്തരം കൃഷിക്കാര്‍, കച്ചവടക്കാര്‍, എന്നിങ്ങനെ ചില ഇരുകാലി മനുഷ്യര്‍ നാട്ടില്‍ ഉണ്ടെന്ന് ആര് അന്വേഷിക്കുന്നു. ഇവര്‍ക്ക് വോട്ടവകാശമുണ്ടെന്ന കാര്യം പോലും ജനപ്രതിനിധികള്‍ മറക്കുന്നു. നിര്‍മ്മല മാഡവും ബാലഗോപാലനും സമര്‍പ്പിച്ച ബജറ്റില്‍ കാറും വീടും ഉള്ള കുറെ ദരിദ്രവാസികളായ വൃദ്ധന്മാരെ സ്മരിക്കുന്നു പോലുമില്ല! ഇവരെ […]