അക്ഷരം പഠിച്ചു കൊച്ചു
മക്കളിന്ന് വളരണം
അമ്മയെന്ന നന്മയെ
അറിഞ്ഞവർ പഠിക്കണം
അമ്മയെന്ന വന്മരം
മാഞ്ഞിടാതെ നോക്കണം
പടുത്തുയർത്തിയെന്നും നീ
നിൻ ഹൃദയത്തോട്
ചേർക്കണം
പട്ടുമെത്തയിൽ കിടന്ന്
അമ്മയെ മറക്കുവോർ
മാതൃഹൃദയം തേങ്ങിടുന്ന
തോർക്കണം നാമേവരും
പഠിച്ചു നീ വളർന്നു നിൻ്റെ
അമ്മയെ നമിക്കണം
അന്നു പകർന്നേകിയ
അമ്മ തൻ കരുത്ത് നീ
എന്നുമെന്നുമോർത്ത്
നിൻ്റെ ജീവിതത്തിൽ
ചേർക്കണം: …
അമ്മയെ മറന്നിടാതെ
പോകണം നാമേവരും
സ്നേഹമെന്നൊരാലയമാ
യ് അമ്മയെ നാമോർക്കണം
About The Author
No related posts.