സീമന്തരേഖയിൽ നീയണിയിക്കാത്ത സിന്ദൂരമാണ്
എൻ്റെ ഏറ്റവും നല്ല അലങ്കാരം .
നീ ചാർത്തി തരാത്ത താലിയേക്കാൾ
വില പിടിച്ച ആഭരണം മറ്റേതാണ് ???
എൻ്റെ പേരിനൊപ്പം എഴുതപ്പെടാത്ത
നിൻ്റെ പേരിനേക്കാൾ നല്ല വാക്ക് വേറെയുണ്ടോ ???
നീയെനിക്കായി മാത്രം മൂളാത്ത ഗാനത്തേക്കാൾ
ഹൃദ്യമായ ഗീതം വേറൊന്നുണ്ടോ ????
നിൻ്റെ ചുണ്ടിനാൽ നുകരാനാവാത്ത
ചുംബനത്തെക്കാൾ മാധുര്യം മറ്റെന്തിനുണ്ട് ???
നിൻ കരവലയത്തിൽ ലഭിക്കാത്ത സുരക്ഷിതത്വം
എനിക്ക് മറ്റെവിടെ കിട്ടും ??
അനന്തമായി നീളുന്ന ഈ കാത്തിരിപ്പിൻ്റെ
സുഖദമായ വേദനയേക്കാൾ നൊമ്പരം മറ്റെന്തുണ്ട് ???
പുഷ്പ ബേബി തോമസ്
🥀🥀🥀🥀🥀🥀🥀🥀
About The Author
No related posts.