മാപ്പുസാക്ഷി.. – Dr. സിന്ധു

ഇരുളിൽ നാഴി കടം വാങ്ങി.. പകലിൻ ചിന്തിന് വിലപേശി.. പശിയിൽ പതിരായ് വാഗ്ദാനം.. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി.. അഴലിൽ തിരയും വൈഡൂര്യം.. അറിവിൽ ശൂന്യത നിറയുന്നു.. ഉയിരിൻ ആർജ്ജവം അണയുന്നു. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി.. സുസ്ഥിര ചിന്തകൾ വ്യാമോഹം.. ധർമ്മപ്രതീക്ഷകൾ അതിമോഹം.. നിണമണിയും നേരിൻ നിനവുകൾ.. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി.. കാലികമായൊരു കർമ്മപഥം.. കാഴ്ചകളമ്പേ ബീഭത്സം.. വിലയ്ക്ക് വാങ്ങും മാതൃത്വം.. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി.. അതിരുകളില്ലാ ആർഭാടം.. അവിവേകത്തിൻ ആനന്ദം.. കദനപ്പെരുമഴ കൈനീട്ടം.. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി…
ആധുനിക മലയാള നാടകവേദിക്കുടയോൻ ! – പ്രൊ.കുമാരവർമ്മ!

ആധുനിക മലയാള നാടക വേദിയിൽ കുമാരവർമ്മയുടെ പേര് ഇന്ന് ആരെങ്കിലും ഓർക്കുന്നുണ്ടാവുമോ? അൻപതാണ്ടുകൾക്കു മുൻപുള്ള കഥയാണ്. അതും നാടകത്തിനോടൊപ്പം വളർന്ന നാടകവേദി . ഏതു് നാടക വേദി ? അങ്ങനെ ഒന്നുണ്ടോ? എന്ന് സന്ദേഹിക്കുന്നവർക്ക് ഒരു മറുപടിയാണ് പ്രൊ.കെ. കുമാരവർമ്മ . ആദ്യ മലയാള നാടക കൃത്ത് മാവേലിക്കര കൊട്ടാരത്തിലെ കേരള വർമ്മ വലിയകോയിത്തമ്പുരാന്റെ കൊച്ചുമകൻ കെ.കുമാരവർമ്മ അരങ്ങിന്റെ അധിപനായി മലയാള നാടക വേദിക്കൊരു ദിശയൊരുക്കുമ്പോൾ അത് ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയി. അരങ്ങിന്റെ സൗഭാഗ്യങ്ങളാണ് കാവാലത്തിന്റേയും ജി […]
ലോക കേരള സഭ മറ്റൊരു മലയാളി സംഘടനയായി മാറുമോ? – കാരൂര്‍ സോമന്‍, ലണ്ടന്‍

ഏപ്രില്‍ നാലിന് ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ ഷാര്‍ജയില്‍ നിന്നുള്ള അഡ്വ. വൈ.എ. റഹിം ആവശ്യപ്പെട്ടത് പാവപ്പെട്ട മലയാളിക്ക് പ്രയോജനമില്ലാത്ത ലോക കേരള സഭ മലയാളി സംഘടനയായി അധഃപതിച്ചെന്നും പാവപ്പെട്ട പ്രവാസിയുടെ കണ്ണില്‍ പൊടിയിടാനായി സൃഷ്ടിക്കപ്പെട്ട ഈ സഭ പിരിച്ചുവിടണമെന്നുമാണ്. കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ വിറ്റുതുലച്ചു. കെഎസ്‌ആര്‍ടിസി ബസ്സുകള്‍ നേരാംവണ്ണം നടത്താനറിയാത്തവര്‍ എങ്ങനെയാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പറപ്പിക്കുന്നതെന്നും അഡ്വ. റഹിം ചോദിച്ചു. ബ്രിട്ടനില്‍ നിന്ന് പങ്കെ ടുത്ത ജനസേവകനും, സോളിസിറ്ററും, കൗണ്‍സിലറുമായ ബൈജു വര്‍ക്കി തിട്ടാല അറിയിച്ചത് യൂ.കെ […]
ഒരുവന്റെ വളർച്ചയിലും ഉയർച്ചയിലും നാം അസൂയപ്പെട്ടില്ലെങ്കിലും നമ്മുടെ മനസ്സ് പതറാറുണ്ട്. എനിക്കൊന്നിനും കഴിവില്ലല്ലായെന്നോർത്ത്.

ഒരുവന്റെ വളർച്ചയിലും ഉയർച്ചയിലും നാം അസൂയപ്പെട്ടില്ലെങ്കിലും നമ്മുടെ മനസ്സ് പതറാറുണ്ട്. എനിക്കൊന്നിനും കഴിവില്ലല്ലായെന്നോർത്ത്. കഴിവ് /പ്രതിഭ പണം കൊടുത്തു സമ്പാദിക്കുന്നവയാണോ ? വിമാനം കണ്ടുപിടിച്ച റൈറ്റ് ബ്രദേഴ്സ് ഒരു സുപ്രഭാതത്തിൽ വിമാനം നിർമിച്ച് പറത്തിയവരല്ല. ഒരു ചെറുവിമാനം ആദ്യമായി അവർ ആകാശത്തല്ല അവരുടെ മനസ്സിലാണ് പറത്തിയത്. അത് പിന്നീട് സ്കെച്ചായി, പ്ലാനായി , യാഥാർഥ്യമായി. അതിനാൽ നാം എന്താകാൻ / എന്തു നേടാൻ ആഗ്രഹിക്കുന്നുവോ അതാദ്യം ഭാവനയിൽ കാണുകയും കണ്ട കാര്യം നടക്കുമെന്ന ശുഭപ്രതീക്ഷയോടെ പ്രവൃത്തിക്കുകയും ചെയ്യുക. […]
അഞ്ചലാപ്പീസ് മേധാവി – കവിത – രചന: അഡ്വ: അനൂപ് കുറ്റൂർ

അതിരാവിലെയോടുമഞ്ചലോട്ടക്കാ – രനഞ്ചലൊക്കെ കോപ്പും കൂട്ടി അങ്ങനെയിങ്ങനെ കൂനയായത് അടുക്കി പെറുക്കിയോരോ കത്തും . അങ്ങേക്കരയിൽ നിന്നിങ്ങേക്കരവരെ അടുക്കി വച്ചൊരു ചാക്കതുമായി അടക്കമോരോ വീടും കയറിയിറങ്ങി അഞ്ചലോട്ടക്കാരനോ മണികിലുക്കുന്നു. അടച്ച കണ്ണുകൾ തുറക്കും മുമ്പേ ആരംഭിക്കുന്ന വേലയിലെല്ലാം അടിച്ചു ചൊല്ലും മേധാവികളെല്ലാം അടക്കും ചിട്ടയും ക്ലിപ്തതയോടെ. അതിരാവിലെ തൊട്ടന്തി വരേയ്ക്കും അടിയറവ് പറയാതോട്ടത്തിലായി അടി പതറാതടിവെച്ചോരോ ചുവടും അടിക്കടിയൊരുങ്ങി തന്നേന്നങ്ങ് . അഞ്ചലോട്ടക്കാരനേയെന്നും അഞ്ചലാപ്പീസിലുള്ളോരാളേം അതിരു കടക്കാവിനയത്തോടെ അഹമഹമികയായാദരിക്കാനായി . ആളുകൾ തിങ്ങുമാഫീസിലെന്നും ആകാശമെല്ലാമിടിഞ്ഞു വീണാലും ആനകാര്യം […]
മാമ്പഴം – ഡോ. വേണു തോന്നയ്ക്കൽ

ഇത് മാമ്പഴക്കാലമാണ്. മാവും മരങ്ങളും ഉള്ളവരുടെ കാര്യമാണ് പറഞ്ഞത് . നാം മാവും മരങ്ങളും വെട്ടി നിരത്തി റബ്ബർ തൊടികളും സിമന്റ് കാടുകളും ഉണ്ടാക്കി. നമുക്ക് ഏറ്റവും പ്രിയപ്പെട്ട മാമ്പഴം അന്യസംസ്ഥാനങ്ങളിൽ നിന്നും വാങ്ങി കഴിക്കാനും നാം ശീലിച്ചു. പഴങ്ങളിലെ രാജാവാണ് മാമ്പഴം. രുചിയ്ക്കൊപ്പം അത്രകണ്ട് പോഷകസമൃ ദ്ധവുമാണ്. പഞ്ചസാര, കൊഴുപ്പ്, മാംസ്യം, ജീവകങ്ങൾ, ഖനിജങ്ങൾ എന്നിവയ്ക്കൊ പ്പം നാരു ഘടകവും ആൻറി ഓക്സിഡന്റു കളും മാമ്പഴത്തിൽ ധാരാളമായുണ്ട്. ആൻറി ഓക്സിഡന്റുകളും ജീവകങ്ങ ളും നമ്മുടെ മാനസിക […]
പെണ്ണകം പൂകും മുമ്പ് – ഗീത മുന്നൂർക്കോട്

ആണധീശത്വത്തിൻ്റെ പാദരക്ഷ പുറത്തഴിച്ചുവക്കുക. കനത്ത ചവിട്ടുകളെ ക്രമപ്പെടുത്തി കാൽവെയ്പ്പുകളെ മയപ്പെടുത്തുക. കാത്തിരിക്കും പെൺകാതുകളെന്ന വ്യഗ്രതയെയൊതുക്കി വരുതിയിൽ നിർത്തുക പൂമുഖത്ത് പെൺമിഴികൾ സ്വാഗതദീപം നീട്ടുന്ന മോഹത്തെ ഞെരിച്ചൊടിക്കുക. കൊലുസ്സിൻ കിലുക്കവും അടക്കിച്ചിരികളും പൊയ്പ്പോയ ഏതോ യുഗവിസ്മയമായി ഓർമക്കുറിപ്പിൽ പൂഴ്ത്തിവക്കുക. അവളിൽ നിന്ന് ഒരുമ്പെട്ടൊരുത്തി ചാടിയിറങ്ങുന്നത് ഗണിച്ചുറച്ച് സ്വരമണയ്ക്കുക. അവൾക്കുള്ളിൽ അടുക്കള പുകയുന്നതും മടുപ്പിൻചേരുവകളരയുന്നതും രോഷമർദ്ദം ചൂളമടിക്കുന്നതും കോണോടുകോൺ ചേർന്ന് കാഴ്ചകളിൽ ചിലന്തികൾ വല നെയ്യുന്നതും നെഞ്ചിലൊരലക്കുകല്ല് അടിപിടിയിൽ പിടക്കുന്നതും കണ്ടില്ലെന്ന അറിഞ്ഞില്ലെന്ന സാരമാക്കാനില്ലെന്ന നാട്യങ്ങളിലേക്ക് വളവുനീർത്തി അവളിതാ നിവരുന്നു.
മറുനാട്ടിൽ മാതൃഭാഷ നിലനിൽക്കാനൊരൗഷധം – ശ്രീനിവാസ് ആർ ചിറയത്ത് മഠം

ഓണക്കാലത്താണ് പല മറുനാടരും മാതൃഭാഷയേക്കുറിച്ചോർക്കുക. ചുരുക്കം ചില കുടുംബങ്ങളിലെങ്കിലും ഒരുക്കാറുള്ള ഓണസദ്യ ഉണ്ണുമ്പോഴാണ്, മക്കൾ ‘മാതാ-പിതാക്കളുടെ നാട്ടി’ലെ ആഹാരത്തിന്റെ അസ്സൽ സ്വാദറിയുന്നത്! ഓണാഘോഷംപോലും മറക്കേണ്ടി വരുന്നവരുടെ മക്കൾക്കോ, അതിനും മാർഗമില്ല! ഏറേക്കുറെ അഞ്ചിലൊന്ന് അനുപാദംവരുന്ന കേരളീയർ മറുനാടുകളിലും മറുദേശങ്ങളിലുമാണിന്ന് നിവസിക്കുന്നത്. സ്വാഭാവികമായും അവരുടെ കുട്ടികൾ അതാതു നാടുകളിലേയും ദേശങ്ങളിലേയും ഭാഷകൾക്കും സംസ്ക്കാരങ്ങൾക്കും അധീനമായിത്തീരുന്നു! ഏതൊരു ഭാഷയും ശോഷിക്കാതിരിക്കണമെങ്കിൽ, അത് സംസാരിക്കുന്നവൻ സ്വന്തം നാടുവിട്ട് മറുനാടുകളിലും മറ്റും സ്ഥിരതാമസമാക്കാതിരിക്കേണ്ടി വരും! അതേതായാലും, പ്രത്യേകിച്ചും ഈ പരിഷ്കൃത ലോകത്ത്, പ്രാവർത്തികമല്ലല്ലൊ! […]
ഉണ്ണിക്കുട്ടനും കുരുവിയും. – കഥ – വിജയാ ശാന്തൻ കോമളപുരം

പക്ഷികൾ വെളുപ്പാൻ കാലത്ത് പാട്ടു പാടി നടക്കുന്നതെന്തിനാ..? മഞ്ഞ് കൊണ്ടാൽ പനി പിടിക്കില്ലേ…? വായ് തോരാതെ പാട്ടു പാടി നടന്നാൽ ചുമ പിടിക്കില്ലേ…? അങ്ങനെ കുറെ സംശയങ്ങൾ ഉണ്ണിക്കുട്ടന് തോന്നി. പക്ഷിപ്പാട്ട് കേട്ട് തൊട്ടിയിലേക്കിറങ്ങി. അതാ… രാജമല്ലിയിൽ ഒരു കുരുവി… അവൻ കൗതുകത്തോടെ കുരുവിയെ നോക്കി. പാട്ടുപാടുന്നുണ്ടെങ്കിലും കുരുവി അവനെ നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് പാട്ടു നിർത്തി. ഈ കുരുവി തന്നോട് എന്തോ പറയുകയാണെന്നവന് തോന്നി. “നിനക്ക് ചായ വേണോ …?” അങ്ങനെ ചോദിച്ചിട്ട് അകത്തേക്കോടി. ഒരു കൊച്ചു […]
‘നിങ്ങളുടെ വേദന ഞാൻ അറിയുന്നു’: സമാനുഭാവത്തിൻ്റെ സിരാവിജ്ഞാനീയം – ആൻ്റെണി പുത്തൻപുരയ്ക്കൽ

മനുഷ്യവികാരങ്ങളെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും വിശദമായ പഠനങ്ങൾ നടത്തുന്ന ഗവേഷകരുടെ അഭിപ്രായത്തിൽ, സഹാനുഭൂതിയെന്നത് മറ്റൊരാളുടെ വികാരങ്ങൾ വളരെ അടുത്തറിയാനും മനസ്സിലാക്കാനും അതുമായി താരതമ്യപ്പെടുവാനുമുളള ഒരു വ്യക്തിയുടെ കഴിവാണ്. ഒന്നുകൂടി വിശദമായി പറഞ്ഞാൽ ഒരു വ്യക്തി മറ്റൊരാളുടെ വൈകാരികാവസ്ഥയെ ആഴത്തിൽ അടുത്തറിയുകയും അതെക്കുറിച്ച് ചിന്തിക്കുകയും മറ്റു വ്യക്തി അനുഭവിക്കുന്ന വികാരത്തിന് സമാനമായ ഒരു വികാരം, അല്ലെങ്കിൽ അനുബന്ധ വികാരങ്ങൾ അനുഭവിക്കുകയും ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന വൈകാരികാവസ്ഥയെയാണ് നാം സമാനുഭാവം (empathy) എന്നു വിളിക്കുന്നത്. ഇതിനുപുറമേ, മറ്റൊരാൾ എന്താണ് ചിന്തിക്കുന്നത്, അനുഭവിക്കുന്നത് എന്നുകൂടി […]
കാണാതിരുന്നെങ്കിൽ – കഥ – ശ്രീ

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു ചെറുതായി ഒഴുകിവരുന്ന ഗാനം തുണിക്കടയുടെ വിരസത മാറ്റി. കൂടെയൊരു മൂളിപ്പാട്ട് പാടി ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ തിരഞ്ഞെടുത്തു ബിൽ കൗണ്ടറിൽ പോയി നിന്നപ്പോൾ പെൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന ചിപ്പിയെ ദൂരെ നിന്നും കണ്ടു. ഹായ് ചിപ്പി ശബ്ദം കേട്ട് ബിൽ അടിച്ചു കൊണ്ടിരുന്ന പയ്യൻ തല യുയർത്തി നോക്കി. നെറ്റി ചുളിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചു. പരിസരം മറന്നു ചിപ്പിയുടെ അടുത്തേക്ക് നടക്കുമ്പോൾ ഓടിപ്പോയ അഞ്ചു വർഷത്തെ സ്മാരക ശില പോലെ പുഞ്ചിരിയോടെ […]



