പക്ഷികൾ വെളുപ്പാൻ കാലത്ത് പാട്ടു പാടി നടക്കുന്നതെന്തിനാ..? മഞ്ഞ് കൊണ്ടാൽ പനി പിടിക്കില്ലേ…? വായ് തോരാതെ പാട്ടു പാടി നടന്നാൽ ചുമ പിടിക്കില്ലേ…?
അങ്ങനെ കുറെ സംശയങ്ങൾ ഉണ്ണിക്കുട്ടന് തോന്നി.
പക്ഷിപ്പാട്ട് കേട്ട് തൊട്ടിയിലേക്കിറങ്ങി. അതാ… രാജമല്ലിയിൽ ഒരു കുരുവി… അവൻ കൗതുകത്തോടെ കുരുവിയെ നോക്കി. പാട്ടുപാടുന്നുണ്ടെങ്കിലും കുരുവി അവനെ നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് പാട്ടു നിർത്തി. ഈ കുരുവി തന്നോട് എന്തോ പറയുകയാണെന്നവന് തോന്നി. “നിനക്ക് ചായ വേണോ …?”
അങ്ങനെ ചോദിച്ചിട്ട് അകത്തേക്കോടി. ഒരു കൊച്ചു പാത്രത്തിൽ ചായയുമായി അവനെത്തി. എന്നിട്ട് രാജമല്ലിച്ചെടിയിലേക്ക് നോക്കി. അതാ… കുരുവി അവിടെ തന്നെയുണ്ട്. അവന് വലിയ സന്തോഷമായി. രാജമല്ലിയുടെ താഴെയായി ചായപ്പാത്രം വച്ചു …..എന്നിട്ട് പറഞ്ഞു: “പാട്ടുകാരാ… ചൂട് പോകുന്നതിന് മുമ്പ് വേഗം വന്നു കുടിച്ചോ… തണുത്താൽ നിന്റെ തൊണ്ടക്ക് പ്രശ്നമാക്കു പിന്നെ മധുരമായി പാടാൻ കഴിയാതെ വന്നാലോ…?”
കുരുവി അവനെ സൂക്ഷിച്ചൊന്നു നോക്കി. എന്നിട്ട് താഴേയ്ക്ക് പറന്നു വന്നു ചായ കുടിച്ചു.
ഉണ്ണിക്കുട്ടന് പെരുത്ത സന്തോഷം. അവൻ പറഞ്ഞു.. : “നാളെം വരണം… ട്ടോ…” .
അങ്ങനെ മൂന്നാലു ദിവസം കൊണ്ട് അവർ വലിയ ചങ്ങാതിമാരായി. പകൾ സമയം മുഴുവൻ കുരുവി ഉണ്ണിക്കുട്ടന്റെ കൂടെ പാട്ടും പാടി കളിച്ചു നടന്നു. കൊറോണാക്കാലമായതിനാൽ ഉണ്ണിക്കുട്ടന് സ്കൂളിലും പോകണ്ട.. ഒരു ദിവസം അവൻ കുരുവിയോട് ചോദിച്ചു. “എന്തിനാ… എല്ലായിടത്തും പാറിപ്പറന്ന് പാട്ട് പാടുന്നത്…?”
“ചങ്ങാതീ… ഞങ്ങളുടെ പാട്ടു കേട്ടാണ് ലോകം ഉണരുന്നത്. ഞങ്ങളുടെ പാട്ടിനോടൊപ്പമാണ് സൂര്യ കിരണങ്ങൾ ഭൂമിയിൽ പതിക്കുന്നത്. വൃക്ഷലതാദികൾ പുഷ്പിക്കുന്നത് കണ്ടില്ലേ…? ഓരോ ചെടിയും സംസാരിക്കുന്നത് കണ്ടില്ലേ…?”
“ചെടി കൾ സംസാരിക്കുമോ…!” ?
“ഉം … സംസാരിക്കുകയും പാടുകയും ചെയ്യും”
“എങ്ങനെ ..!? ഞാൻ കേട്ടിട്ടില്ലല്ലോ…?”
“ഉണ്ണിക്കുട്ടൻ ശ്രദ്ധിക്കാത്തതു കൊണ്ടാ… കേൾക്കാത്തൽ… തൊടിയിൽ നിൽക്കുന്ന ചെടികളെ നോക്കൂ… പുഞ്ചിരിക്കുന്ന പൂക്കൾ കണ്ടോ…? ചെടിയുടെ സംഭാഷണമാണ് ഓരോ പൂക്കളും. രാത്രിയിലും പ്രഭാതത്തിലും വൈകുന്നേരങ്ങളിലും വിരിയുന്ന പുഷ്പങ്ങളുണ്ട്. ഓരോ പൂവും വ്യത്യസ്തമായ കഥകൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു.
About The Author
No related posts.