അതിരാവിലെയോടുമഞ്ചലോട്ടക്കാ –
രനഞ്ചലൊക്കെ കോപ്പും കൂട്ടി
അങ്ങനെയിങ്ങനെ കൂനയായത്
അടുക്കി പെറുക്കിയോരോ കത്തും .
അങ്ങേക്കരയിൽ നിന്നിങ്ങേക്കരവരെ
അടുക്കി വച്ചൊരു ചാക്കതുമായി
അടക്കമോരോ വീടും കയറിയിറങ്ങി
അഞ്ചലോട്ടക്കാരനോ മണികിലുക്കുന്നു.
അടച്ച കണ്ണുകൾ തുറക്കും മുമ്പേ
ആരംഭിക്കുന്ന വേലയിലെല്ലാം
അടിച്ചു ചൊല്ലും മേധാവികളെല്ലാം
അടക്കും ചിട്ടയും ക്ലിപ്തതയോടെ.
അതിരാവിലെ തൊട്ടന്തി വരേയ്ക്കും
അടിയറവ് പറയാതോട്ടത്തിലായി
അടി പതറാതടിവെച്ചോരോ ചുവടും
അടിക്കടിയൊരുങ്ങി തന്നേന്നങ്ങ് .
അഞ്ചലോട്ടക്കാരനേയെന്നും
അഞ്ചലാപ്പീസിലുള്ളോരാളേം
അതിരു കടക്കാവിനയത്തോടെ
അഹമഹമികയായാദരിക്കാനായി .
ആളുകൾ തിങ്ങുമാഫീസിലെന്നും
ആകാശമെല്ലാമിടിഞ്ഞു വീണാലും
ആനകാര്യം പൊലെ വേലകൾ
ആളുകളോയതിയോഗ്യതയോടെ.
ആരെയുമൊന്നുമൊത്തുനോക്കാതെ
ആളുകളെല്ലാമൊന്നു പോലാണേ
അർഹിക്കുന്നൊരു ആദരവാലെ
അടി പതറാതെന്നും മുന്നോട്ടുണ്ട്.
ആപ്പീസിയിടച്ചിലിനിട കൊടുക്കാതെ
അതിരാവിലെ തൊട്ടന്തി വരേയ്ക്കും
അതിവിനയത്തോടെ സേവകരായി
അഞ്ചൽ മേധാവികളൊപ്പമുണ്ട്.
അതാണതാണാ അഞ്ചൽ വകുപ്പ്
അഗ്നി പരീക്ഷകളതിജീവിച്ചിതാ
അങ്ങേയറ്റം ഗൗരവമോടെന്നും
അടി പതറാതെ മുന്നോട്ടുണ്ടേ !
അലകും പിടിയും മാറീടുമ്പോൾ
അതു കമ്പിതപാലായി മാറീടുന്നു
അമരക്കാരായിയോരോയാളും
അതിജീവനത്തിനതായുധമാക്കി.
അഞ്ചലിനഭിമാനമുയരട്ടെയതു
ആകാശത്തോളമധികകാലം
ആളുമർത്ഥവുമധികമേറേ
അതിസേവകരായോരോ ചുവടും .
ആവാഹിച്ചോരിരിപ്പിടമോടെ
ആളുകളുണ്ടേറേയീ വകുപ്പിൽ
ആരും നമിക്കുമീ സേവകരേ
ആപാദചൂഢമാനന്ദാമൃതം.
അങ്ങനെയിങ്ങനെ കാലം മാറി
ആളുകളെല്ലാമതികേമന്മാരായി
ആളുമർത്ഥവുമാഢംബരങ്ങളും
അധികാരത്തിനു ഗർവ്വതുമേറി.
അടിമുടിമാറിയയഞ്ചലാപ്പീസോ
ആപാദചൂഢം ചിട്ടയിലാക്കി
അതിഗൗരവമേറിട്ടങ്ങനെയങ്ങു
ആളുകളെല്ലാം പ്രീതിയതോടെ..
ആളുകളതിനോ പേരും മാറ്റി
അഞ്ചലുമാറിപോസ്റ്റൽ വകുപ്പായി
അതികേമാന്മാരാം തലവന്മാരും
അതികേന്മാരാമാരാധകരുമുണ്ട്.
അടിമുടിയോരോ ദിനവും കൊഴിഞ്ഞ്
അന്ത്യത്തിലവരോ വിരമിക്കാനും
അറിയാതാ ദിനമണയുമ്പോൾ
അവരുടെസേവനമോർത്തീടുന്നു.
രചന:അഡ്വ: അനൂപ് കുറ്റൂർ .
About The Author
No related posts.