ഒരുവന്റെ വളർച്ചയിലും ഉയർച്ചയിലും നാം അസൂയപ്പെട്ടില്ലെങ്കിലും നമ്മുടെ മനസ്സ് പതറാറുണ്ട്. എനിക്കൊന്നിനും കഴിവില്ലല്ലായെന്നോർത്ത്. കഴിവ് /പ്രതിഭ പണം കൊടുത്തു സമ്പാദിക്കുന്നവയാണോ ? വിമാനം കണ്ടുപിടിച്ച റൈറ്റ് ബ്രദേഴ്സ് ഒരു സുപ്രഭാതത്തിൽ വിമാനം നിർമിച്ച് പറത്തിയവരല്ല. ഒരു ചെറുവിമാനം ആദ്യമായി അവർ ആകാശത്തല്ല അവരുടെ മനസ്സിലാണ് പറത്തിയത്. അത് പിന്നീട് സ്കെച്ചായി, പ്ലാനായി , യാഥാർഥ്യമായി. അതിനാൽ നാം എന്താകാൻ / എന്തു നേടാൻ ആഗ്രഹിക്കുന്നുവോ അതാദ്യം ഭാവനയിൽ കാണുകയും കണ്ട കാര്യം നടക്കുമെന്ന ശുഭപ്രതീക്ഷയോടെ പ്രവൃത്തിക്കുകയും ചെയ്യുക. അപ്പോൾ പൗലോ കൊയ്ലൊ ആൽകെമിസ്റ്റിൽ പറഞ്ഞിരിക്കുന്നതു പോലെ ” ഒരുവൻ ഒരു കാര്യം നേടാനായി തുനിഞ്ഞിറങ്ങുമ്പോൾ അതു നേടാൻ അവനെ സഹായിക്കാനായി ലോകം മുഴുവൻ അവന്റെ കൂടെയെത്തും ” എന്നത് യാഥാർഥ്യമാകും. അതിനാൽ നാം അധികം മനസ്സിലാക്കാൻ ശ്രമിക്കാത്ത നമ്മുടെ മനസ്സെന്ന തേരാളി പോരാളി നമ്മെ വിജയിപ്പിക്കാനായി കാത്തിരിക്കുന്നുണ്ട് എന്ന് മറക്കാതിരിക്കുക. പതറാത്ത ആത്മവിശ്വാസത്തിന്റെ മികവാർന്ന ചിന്തകളാൽ നമ്മുടെ മനസ്സിനെ ഡൗണാകാൻ അനുവദിക്കാതെ നിരന്തരം റീചാർജ് ചെയ്യുക. വിജയം നമുക്ക് സ്വന്തമാകും. ജോസ് ക്ലെമന്റ്
About The Author
No related posts.