ഇരുളിൽ നാഴി കടം വാങ്ങി..
പകലിൻ ചിന്തിന് വിലപേശി..
പശിയിൽ പതിരായ് വാഗ്ദാനം..
കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി..
അഴലിൽ തിരയും വൈഡൂര്യം..
അറിവിൽ ശൂന്യത നിറയുന്നു..
ഉയിരിൻ ആർജ്ജവം അണയുന്നു.
കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി..
സുസ്ഥിര ചിന്തകൾ വ്യാമോഹം..
ധർമ്മപ്രതീക്ഷകൾ അതിമോഹം..
നിണമണിയും നേരിൻ നിനവുകൾ..
കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി..
കാലികമായൊരു കർമ്മപഥം..
കാഴ്ചകളമ്പേ ബീഭത്സം..
വിലയ്ക്ക് വാങ്ങും മാതൃത്വം..
കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി..
അതിരുകളില്ലാ ആർഭാടം..
അവിവേകത്തിൻ ആനന്ദം..
കദനപ്പെരുമഴ കൈനീട്ടം..
കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി…
About The Author
No related posts.