LIMA WORLD LIBRARY

വായന ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കും -ജോസ് ക്ലെമെന്റ്

അറിവിന്റെ ഒരായിരം നക്ഷത്ര ദീപങ്ങൾ തെളിഞ്ഞാലെന്നപോലെ പ്രകാശം പകരുന്ന , ഊർജം നിറയ്ക്കുന്ന ഒന്നാണ് വായന.വായനയുടെ മൗനത്തിൽ നാം എവിടെയെല്ലാം സഞ്ചരിക്കുന്നു! ആരെയെല്ലാം കണ്ടുമുട്ടുന്നു!എത്രയോ പേരെ ഇഷ്ടപ്പെടുന്നു! ആരൊക്കെയോ ആകാൻ ശ്രമിക്കുന്നു! എങ്ങനെയൊക്കെ ആകരുതെന്ന് പഠിക്കുന്നു! ഒരു ജന്മത്തിൽ തന്നെ, നിരവധി ജന്മങ്ങളെ സൃഷ്ടിക്കുക വഴി പരിമിതമായ മനുഷ്യ ജീവിതത്തിന് ഒരു പ്രപഞ്ചമാനം തന്നെ വായന നല്കുന്നു. വായിക്കുക എന്നാൽ വേരിലേക്ക് താഴ്ന്നും പൂവുകളിലേക്ക് പടർന്നും മറ്റുള്ളവരിലേക്ക് കുതിച്ചും നാം നടത്തുന്ന അതിജീവനമാണ്. “വായിക്കുന്നവർ ആയിരം ജീവിതം […]

രവി സിന്‍ഹ പുതിയ റോ മേധാവി

ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്(റോ) മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രവി സിന്‍ഹയെ നിയമിച്ചു. ഛത്തീസ്ഗഡ് കേഡറിലെ 1988 ബാച്ച് ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനാണ് സിന്‍ഹ. അദ്ദേഹം നിലവില്‍ കാബിനറ്റ് സെക്രട്ടേറിയറ്റിലെ സ്പെഷ്യല്‍ സെക്രട്ടറിയുടെ ചുമതലയാണ് വഹിക്കുന്നത്. 2023 ജൂണ്‍ 30-ന് കാലാവധി പൂര്‍ത്തിയാക്കുന്ന സാമന്ത് കുമാര്‍ ഗോയലിന് പകരമായാണ് സിന്‍ഹ എത്തുന്നത്. പുതിയ മേധാവിയായി സിന്‍ഹയെ നിയമിച്ചതായി പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവ് ഇറക്കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് […]

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചു

Hardeep Singh Nirjar shot dead in Canada : ഭീകരവാദ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനാൽ ഇന്ത്യൻ സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ  വെടിയേറ്റ് മരിച്ചു. 2022ൽ പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിജ്ജറിനെ കണ്ടെത്തുന്നതിന് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ സർക്കാർ പുറത്തിറക്കിയ 40 തീവ്രവാദികളുടെ പട്ടികയിൽ നിജ്ജാറിന്റെ പേരും ഇടംപിടിച്ചിരുന്നു. പുരോഹിതനെ കൊല്ലാനുള്ള ഗൂഢാലോചന […]

യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയില്‍; വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

Antony Blinken in China: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയില്‍. ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗുമായി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച്ച നടത്തി. മാസങ്ങളായി നിലനില്‍ക്കുന്ന യുഎസ്-ചൈന ബന്ധത്തിലെ പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ചയെന്നാണ് വിലയിരുത്തുന്നത്. ബ്ലിങ്കനും ക്വിനും ഞായറാഴ്ച ഉച്ചതിരിഞ്ഞ് ദിയാവുതൈ സ്റ്റേറ്റ് ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഹസ്തദാനം നല്‍കി. ക്വിന്‍ ഗാംഗുമായുള്ള ചര്‍ച്ചയില്‍, തെറ്റിദ്ധാരണയുടെയും തെറ്റായ കണക്കുകൂട്ടലിന്റെയും അപകടസാധ്യത കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആന്റണി ബ്ലിങ്കെന്‍ ഊന്നിപ്പറഞ്ഞതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. […]

അക്ഷരപൂജ അക്ഷരവർഷം – സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

  അക്ഷരവർഷം പെയ്തിറങ്ങിയ മലയാളക്കരയിൽ അറിവിൻവെട്ടം പകർന്നിടാനായി പിറവികൊണ്ടൊരു പി. എൻ പണിക്കർ… അറിവും വിദ്യയും ഒരുപോലെന്നും മികവായ്ത്തീർന്നീടാൻ വായനവേണം മർത്യർക്കെല്ലാം എന്നുനിനച്ചൊരു മഹാരഥൻ… വീടുകൾതോറും കയറിയിറങ്ങി പുസ്തകങ്ങൾ നൽകി വായനയവരിൽ വളർത്തിടാനായി അറിവുകൾ നല്കിയ കർമ്മയോഗി… ഗ്രാമങ്ങളിലും നഗരങ്ങളിലും ചുറ്റിനടന്നൊരാ അക്ഷരസ്നേഹി… വായനശാലകൾ നിർമ്മിച്ചനവധി അക്ഷരദീപം തെളിച്ചുവല്ലോ… സാക്ഷരകേരളമുയ രാനായ് അക്ഷരസ്നേഹികൾ നിറയാനായ് മലയാളക്കരയാകെയുണർത്തിയ പി.എൻ… നാടിന്നഭിമാനം… വായനദിനമായ് കൊണ്ടാടും പാവനമാമീ സുദിനത്തിൽ ഒരുമിച്ചൊന്നായി ഞങ്ങൾ തെളിക്കും അക്ഷരദീപം നാടിന്നായി….

ഫാദേഴ്സ് ഡേ – ജോൺസൺ ഇരിങ്ങോൾ

ജൂൺ മാസത്തിലെ മൂന്നാം ഞായർ.പള്ളിയിയിൽ പോകുന്ന ശീലം ഉള്ളതിനാൽ രാവിലെ തന്നെ ഉണർന്നു.കിടക്കയിൽ കിടന്നുകൊണ്ട് മൊബൈൽ ഫോൺ കയ്യിലെടുത്ത് ഓൺ ചെയ്തു ഒപ്പം നെറ്റും.ടിക്..ടിക് എന്ന് ശബ്ദിച്ചു കുറെ വാട്സപ്പ് മെസേജ്.എല്ലാം ഗുഡ് മോണിംഗ് വെറും ഗുഡ് മോണിംഗ് അല്ലാ അച്ഛനും മകനും, അച്ഛനും മകളും കൈപിടിച്ചു നടക്കുന്നത് തോളിലേറ്റി നടക്കുന്നത്,പൂക്കൾ പറിച്ചു നൽകുന്നത് നിറുകയിൽ ചുംബിക്കുന്നത് അങ്ങനെ നീളുന്നു അച്ഛനും മക്കളും തമ്മിലുള്ള ബന്ധങ്ങൾ.          എനിക്ക് അത് കണ്ടപ്പോൾ ചിരിതോന്നി […]

ജയൻ വർഗീസ് രചിച്ച ‘ അഗ്നിചീളുകൾ ‘ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചു

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെയും, ബ്രിട്ടനിലെയും, ജർമ്മനിയിലെയും മലയാളമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച നാല്പതില്പരം പ്രൗഢ ലേഖനങ്ങളുടെ സമാഹാരമാണ് അഗ്നിചീളുകൾ. മത – രാഷ്ട്രീയ – ശാസ്ത്ര മേഖലകളിൽ മധുരം പുരട്ടിയ വിഷങ്ങൾ വിറ്റഴിക്കുന്ന സാമൂഹ്യ തിന്മകൾക്കെതിരെ മനുഷ്യപക്ഷത്തു  നിന്നുള്ള ഒരൊറ്റയാൾ പോരാട്ടമാണ് ഈ ലേഖനങ്ങൾ. ശാസ്ത്രീയം എന്ന പേരിൽ എഴുന്നള്ളിച്ചുകൊണ്ട് വരുന്ന കെട്ടു കാഴ്ചകളിൽ മനം മയങ്ങി  നൈസർഗ്ഗിക സുരക്ഷിതത്വത്തിന്റെ പുറംതോട് പൊളിച്ച്അപകടത്തിലാവുന്ന സാധാരണ  മനുഷ്യന് വേണ്ടി പ്രത്യാശയുടെ പ്രകാശനാളവുമായി അവരോടൊപ്പം ചേർന്ന്ഒരു ചർച്ച. കൈരളി, മലയാള വേദി, ലാന മുതലായ അമേരിക്കൻ ഓർഗനൈസേഷനുകളുടെ അംഗീകാരം ലഭിച്ചലേഖനങ്ങളും ഈ സമാഹാരത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മുന്നൂറോളം പേജുകൾ വില 380 രൂപ. കോപ്പികൾക്ക് : greenbooksindia.com 

അച്ഛന്‍മാര്‍ റോള്‍ മോഡലുകളാകണം -അഡ്വ. ചാര്‍ളി പോള്‍

ജൂണ്‍ 18 ലോകപിതൃദിനമാണ്. നമ്മെ വളര്‍ത്തി വലുതാക്കാനായി രാപ്പകല്‍ കഷ്ടപ്പെട്ട് നമുക്കു വേണ്ടി നിരവധി ത്യാഗങ്ങള്‍ ചെയ്ത അച്ഛന്‍മാരെ ആദരിക്കാനാണ് ഈദിനം. അവരെ ആദരിക്കുന്ന തോടൊപ്പം പിതൃബന്ധത്തെയും സമൂഹത്തില്‍ പിതാക്കന്മാരുടെ സ്വാധീനത്തെയും ബഹുമാനിക്കുന്ന ആഘോഷം കൂടിയാണ് പിതൃദിനം. ആംഗലേയ കവിയും വാഗ്മിയുമായ ജോര്‍ജ് ഹെര്‍ബര്‍ട്ട് പറയുന്നു; ڇനൂറിലേറെ അധ്യാപകര്‍ക്ക് സമമാണ് ഒരു പിതാവ്ڈ. ഏതൊരു കുട്ടിയുടെയും ജീവിതത്തില്‍ അവരുടെ ആദ്യത്തെ റോള്‍മോഡല്‍, ഗൈഡ്, സൂപ്പര്‍ ഹീറോ, സുഹൃത്ത്, അംഗരക്ഷകന്‍ എന്നിവയെല്ലാമാണ് പിതാവ്. ജീവിതത്തിന്‍റെ ശരിയായ മൂല്യം പഠിപ്പിക്കുകയും […]

മലയാള വായനയിലെ വഴിമുടക്കികൾ – കാരൂർ സോമൻ

മലയാള മണ്ണിൽ ജൂൺ 19 വായനാദിനമാചരിക്കുന്നു. മലയാളിയെ സംസ്‌ക്കാര സമ്പന്നമായ ഒരു പന്ഥാവിലേക്ക് നയിച്ചത് വായനയാണ്. പി.എൻ.പണിക്കർ പതിനേഴാമത്തെ വയസ്സിൽ സ്വന്തം ഗ്രാമത്തിൽ ഒരു വായനശാല നട്ടുനനച്ചു വളർത്തിയതുകൊണ്ടാണ് നിലാവിന്റെ ഇതളുകൾ വിരിയുന്നതു പോലെ മലകളും, കുന്നുകളും, പുഴകളും താണ്ടി കേരളത്തിൽ വായനശാലകളുണ്ടായത്. ആ നിലാവ് തൊട്ടുണർത്തിയ വായന ഇന്നെവിടെ?  വായനയിൽ നിന്ന് നമ്മുടെ കുട്ടികൾ വഴിതെറ്റിപോകുന്നത് എന്തുകൊണ്ടാണ്? അവരെ നേർവഴിക്ക് നടത്താൻ നേർരേഖ വരച്ചിടാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിക്കുന്നുണ്ടോ? മാതൃഭാഷയെ ആഴത്തിൽ കാണുന്ന ഭരണകൂടങ്ങൾക്ക് മാത്രമേ […]

സ്‌പൈഡര്‍മാന് യുഎഇയിലും സൗദിയിലും പ്രദര്‍ശന വിലക്ക്; കാരണം എന്ത്? വിശ്വാസത്തിനെതിരാണോ?

ദുബായ്: മാര്‍വല്‍ കോമിക്‌സിന്റെ സ്‌പൈര്‍ഡര്‍മാന്‍ ചിത്രങ്ങള്‍ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സുപ്രധാന ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു സൗദി അറേബ്യയും, യുഎഇയും അടക്കമുള്ള രാജ്യങ്ങള്‍. ഈ തീരുമാനം പലരെയും ഞെട്ടിച്ചിരുന്നു. പക്ഷേ അടുത്തിടെ ഉള്ളടക്കത്തിന്റെ പ്രശ്‌നത്തിന്റെ പേരില്‍ മാര്‍വല്‍ ചിത്രങ്ങള്‍ക്ക് നിരോധനം ഉണ്ടാവാറുണ്ട്. എന്നാല്‍ സ്‌പൈഡര്‍മാന്‍ ചിത്രം എന്തിനാണ് നിരോധിച്ചത്. അത്തരം ഉള്ളടക്കം ചിത്രത്തിലുണ്ടോ? എന്താണ് സ്‌പൈഡര്‍മാന്‍ ചിത്രത്തിന്റെ നിരോധനത്തിന്റെ കാരണം എന്ന് പരിശോധിക്കാം. യുഎഇ, സൗദി അറേബ്യ, മറ്റ് ഗള്‍ഫ് […]

ബിപാര്‍ജോയ് ആശങ്കയൊഴിഞ്ഞ് ഗുജറാത്ത്, വൈദ്യുതി മുടക്കം പ്രധാന വെല്ലുവിളി; വ്യോമ നിരീക്ഷണത്തിന് അമിത് ഷാ

cyclone biporjoy in Gujarat: ബിപാര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഗുജറാത്തിലെ ഭുജില്‍ എത്തും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം അദ്ദേഹം ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ ഏരിയല്‍ സര്‍വേ നടത്തും. പിന്നാലെ ഭുജില്‍ അവലോകന യോഗവും വിളിച്ചിട്ടുണ്ട്. രണ്ട് മന്ത്രിമാരും കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ നിന്ന് നടത്തിയ നിരീക്ഷണവും യോഗത്തില്‍ വിലയിരുത്തും. ജീവന്‍ നഷ്ടപ്പെട്ടില്ല, പക്ഷേ വൈദ്യുതി മുടക്കം, റോഡുകള്‍ തകര്‍ന്നു കച്ച്, സൗരാഷ്ട്ര മേഖലകളില്‍ നാശം വിതച്ച ബിപാര്‍ജോയ് […]

രത്‌നങ്ങൾ – ശ്രീ മിഥില

വിയർപ്പുതുള്ളികൾ പൊടിയുന്ന തുടിപ്പുവറ്റിയ മേൽച്ചുണ്ടും കവിളുകളും സാരിത്തുമ്പുകൊണ്ട് അമർത്തി തുടച്ച്,മാർക്കറ്റിൽ വില കുറച്ചു പച്ചക്കറികൾ വിൽക്കുന്ന സ്ഥലത്തേക്ക് ഉമ ധൃതിയിൽ നടന്നു. ചീഞ്ഞ പച്ചക്കറികളുടെ മനം മടുപ്പിക്കുന്ന ഗന്ധം. കാലത്തുതന്നെ പണികൾതീർത്ത് പച്ചക്കറിച്ചന്തയിലേക്ക് നടക്കുമ്പോൾ ഒന്ന് കണ്ണാടി നോക്കാനുംകൂടി കഴിഞ്ഞിട്ടില്ല. അടുത്തുകണ്ട ഒരു ടൂവീലറിന്റെ കണ്ണാടിയിൽ അവൾ സ്വന്തംമുഖം ഒരു മിന്നായംപോലെ കണ്ടു. പ്രായം കുറച്ചധികം തോന്നിക്കുന്നോ. പെട്ടന്ന് അവളിൽ ഒരു മ്ലാനത . മൊത്ത വ്യാപാരക്കാരന്റെ കടയിൽനിന്ന് പച്ചക്കറികൾ വാങ്ങിയാൽ നല്ല ലാഭം ഉണ്ട്. തിരഞ്ഞെടുത്താൽ […]

ജടായു – ദീപു. R. S

സ്വപ്ന സങ്കല്പ സഞ്ചാരിയാമെന്റെ സപ്ത സാലങ്ങൾ താനേ മുറിഞ്ഞതും, രാമ ഗാഥകൾ പാടിയുണർത്തിയ ആത്മ ശുകമിന്നമ്പേറ്റു വീണതും. ഓർമ്മകൾക്കുള്ളിൽ ജടായുവാം പക്ഷി തന്നിദ്രിയങ്ങളിൽ സൂര്യാതപങ്ങളായി.  പോയ കാലം പെയ്തഴുകുന്നതും  വീണു പോയിട്ടുമീ മണ്ണ് വിട്ടു ഞാൻ വേർപെടില്ലന്റെ പ്രേമ സാമ്രാജ്യമേ..  എത്ര രാജ വിഷക്കൂണു കൊണ്ടെന്റെ സർവ്വ സിരയിലും വേദങ്ങൾ കൊത്തിയും  ചാതുർവർണ്യത്തിൻ നാരായമാലെന്റെ അക്ഷി ചൂഴ്ന്നും പക്ഷി എന്നെഴുതിയും ഇന്നലത്തെ കൊടുങ്കാറ്റിൽ രാവണ – ഖഡ്‌ഗ,ശൂലം നുണഞ്ഞോരെൻ ഹൃത്തവും ചെന്നിണത്താലിയണിഞ്ഞോരീ മണ്ണിലെ ചെമ്പനീരായി തുടുത്തു വിടർന്നതും […]

ഇന്ന് ചങ്ങമ്പുഴയുടെ ചരമവാര്‍ഷികം…

ഇന്ന് ചങ്ങമ്പുഴയുടെ ചരമവാര്‍ഷികം… Born: 10 October 1911, Edappally, Kochi Died: 17 June 1948, Thrissur എന്തു വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം… ******************************************************* കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം… ******************************************************* ഇന്നലെ രാത്രിയിൽ ഞാനൊരു പൂമൊട്ടിൻ മന്ദസ്മിതത്തിൽ കിടന്നുറങ്ങി… ******************************************************* ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ ******************************************************* താരകകളെ കാണ്മിതോ നിങ്ങൾ താഴെയുള്ളൊരീ പ്രേതകുടീരം ഹന്ത! യിന്നതിൻ ചിത്ത രഹസ്യം എന്തറിഞ്ഞൂ ഹാ! ദുരസ്തർ നിങ്ങൾ പാല പൂത്തു […]