LIMA WORLD LIBRARY

ദി ചട്ടമ്പി കൊമ്പൻ സ്റ്റോറി-മുതുകുളം സുനിൽ

  “വട്ടൻ ബാബു” കോയിക്കൽ കുഞ്ഞുമോൻ ചേട്ടന്റെ വീട്ടിൽ വന്നതറിഞ്ഞു കുറെ സുഹൃത്തുക്കൾ കോയിക്കൽ എത്തി.      ചിന്തക്കനാലിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ ആയി ജോലി ചെയ്യുന്ന ” വട്ടൻ ബാബു “വിൽ നിന്ന് ചട്ടമ്പി കൊമ്പന്റെ കഥ കേൾക്കാൻ ആണ് കോയിക്കൽ എല്ലാരും കൂടിയത്.     ” വട്ടൻ ബാബു ” വിനു വട്ടൊന്നും ഇല്ല. ഒരിക്കൽ ലീവിന് വന്നപ്പോൾ ഒരു പരിചയക്കാരൻ “എടോ ബാബുവേ ” എന്ന് വിളിച്ചു. അത് ബാബുവിന് സഹിച്ചില്ല. […]

സ്റ്റീഫൻ ഹോക്കിങ്, അഭൂതപൂർവ ഭൗതീക ശാസ്ത്രജ്ഞൻ -ശ്രീനിവാസ് ആർ ചിറയത്ത് മഠം

സ്റ്റീഫൻ ഹോക്കിങ്: ദുരിതപൂർണജീവിതത്തിന് വിരാമം -ശ്രീനിവാസ് ആർ ചിറയത്ത്മഠം “ഇല്ല; എനിക്കൊരാശ്ചര്യവും തോന്നുന്നില്ല”. ഭൗതികശാസ്ത്രത്തിൽ ലോകമെങ്ങും പ്രശസ്തി നേടിയ ശ്രീ സ്റ്റീഫൻ ഹോക്കിങ് തന്റെ രണ്ടാം ഭാര്യയായ എലായ്നെ പതിനേഴ് വർഷത്തെ വിവാഹജീവിതാനന്തരം ഉപേക്ഷിക്കുകയാണെന്ന വൃത്താന്തത്തിന്, അദ്ദേഹത്തിന്റെ പൂർവ ശുശ്രൂഷകയുടെ പ്രതികരണമാരാഞ്ഞപ്പോൾ കിട്ടിയ ഉത്തരമാണ്, മുകളിൽ കൊടുത്തത്. തുടർന്ന് അവർ പറഞ്ഞു: “I just wish it had happened a long long time ago”! പ്രസ്തുത ശുശ്രൂഷക, സ്റ്റീഫൻ ഹോക്കിങ്ങിന് ശുശ്രുഷണം നൽകുന്ന ചുമതലയിൽ […]

പുലർചിന്ത : സ്നേഹ മൽസരക്കളം – ജോസ് ക്ലെമെന്റ്

ലോകം ഒരിക്കലും നമുക്ക് ആത്മാർഥ സ്നേഹം നൽകുന്നില്ല. വാണിഭങ്ങളുടെയും കഷ്ടദുരിതങ്ങളുടെയും വഞ്ചനയുടെയും അക്രമത്തിന്റെയും അരുതായ്മകളുടെയും നേർത്ത അതിർ വരമ്പിലൂടെയാണ് നമ്മുടെ ജീവിത യാത്ര. ബന്ധങ്ങളുടെ സുരക്ഷിതത്വം മാത്രമാണ് ഈ മണ്ണിൽ നമുക്ക് ആകെ ആശ്വാസം. നമ്മെ മാടി വിളിക്കുന്ന ആകർഷണങ്ങളും നിറക്കൂട്ടുകളും ബഹള സമൃദ്ധിയുമൊക്കെ നൈമിഷികമായിരിക്കും. കപടതയുടെ നൂൽ പാലത്തിലേക്ക് മാടി വിളിക്കുന്ന ലോകത്ത് നിന്ന് കുതറി മാറുന്നതിനേക്കാൾ ഭേദം നമ്മുടെ സ്നേഹം കൊണ്ട് ബന്ധങ്ങളെ ദൃഢമാക്കി ഈ മണ്ണിന്റെ കപടതകളെ ലജ്ജിപ്പിക്കുന്നതാണ്. നമുക്ക് ഒരു മൽസരക്കളമേയുള്ളൂ. […]

ആരാണ് ഭക്ഷണം ഉണ്ടാക്കേണ്ടത് – ഡോ.വേണു തോന്നയ്ക്കൽ

സ്കൂൾ യുവജനോത്സവവും സദ്യയുമായിരുന്നുവല്ലോ കാലികമായ ചർച്ചാവിഷയം. വൈകാരിക തലത്തിൽ വരെ ചർച്ചകൾ നീണ്ടു. ചർച്ചയുടെ ഫലപ്രാപ്തിയല്ല ഇവിടെ വിഷയം.         സദ്യയെ കുറിച്ച് നടന്ന ചർച്ചയെക്കാൾ പ്രാധാന്യത്തോടെ പൊതുജനം അറിയേണ്ട മറ്റൊരു കാര്യമുണ്ട്. ഭക്ഷണം (സദ്യ) ഉണ്ടാക്കുന്നവരുടെയും വിളമ്പുന്നവരുടെയും ആരോഗ്യം. അവർ ഏതെങ്കിലും പകർച്ചവ്യാധികൾ ബാധിച്ചവരാണോ ? വേണ്ട പ്രതിരോധ കുത്തിവയ്പുകൾ എടുത്തിട്ടുണ്ടോ എന്ന് എത്ര സംഘാടകർ ശ്രദ്ധിക്കുന്നു ? സദ്യകളുടെ കാര്യത്തിൽ മാത്രമല്ല ഹോട്ടലുകൾ ഉൾപ്പെടെ ഏതു പൊതു ഭക്ഷ്യയിടത്തിലും ഇക്കാര്യത്തിൽ […]

പിന്നോട്ട് ചലിക്കാത്ത സൂചികൾ- Dr. മായ ഗോപിനാഥ്

പാർക്കിംഗ് ലോട്ടിൽ വച്ചു നന്ദയെ കണ്ടത് വളരെ യാദൃശ്ചികമായാണ്. ഏകദേശം രണ്ടര വർഷം കഴിഞ്ഞിരിക്കുന്നു പരസ്പരം കണ്ടിട്ട്. ‘അർജുൻ വാട്ട്‌ എ സർപ്രൈസ് ‘ പണ്ടത്തെ അതെ പ്രസരിപ്പോടെ നന്ദ പറഞ്ഞു. അവൾക്ക് ഒരു മാറ്റവുമില്ല. ഗ്ലോസി ലിപ്സ്റ്റിക്കും ഇളം നീല നിറം ലെൻസ്‌ വച്ച കണ്ണിന് ഡാർക്ക്‌ ഐ മേക്കപ്പും കാതിന് താങ്ങാൻ വയ്യാത്ത കമ്മലും എല്ലാം പഴയ പോലെ തന്നെ.  ഷോപ്പിംഗ് മാൾ ഒന്നാകെ കവറുകളിൽ ഒതുങ്ങി നിന്ന പോലെ അവളുടെ കൈ നിറയെ […]

മോട്ടിവേഷൻ ക്ലാസ്സ്‌- മേരി അലക്സ്

ഒരു മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുക്കണം എന്ന് വളരെ നാളായി ആഗ്രഹിക്കുന്നു.ഒന്നിനും ഒരു ഉർജ്ജസ്വലത ഇല്ലായ്മ, തന്റെടക്കുറവ്,മറവി അങ്ങനെ പലതും.അപ്പോഴാണ് അടുത്ത പട്ടണത്തിലെ ഒരു സ്കൂളിൽ അങ്ങനെയൊരു ക്യാമ്പ് നടക്കുന്നതായി അറിഞ്ഞത്. പിന്നെ താമസിച്ചില്ല ഫോൺ വിളിച്ച് സംഗതി ഉറപ്പിച്ചു.ക്ലാസ്സ്‌ അല്ലേ ഒരു ബുക്കും പേനയും കണ്ണാടിയും കരുതണമല്ലോ. ഒരു വാനിറ്റി ബാഗ് റെഡിയാക്കി എല്ലാം എടുത്തു വച്ചു .ഡ്രൈവറെ വിളിച്ച് സമയം പറഞ്ഞുറപ്പിച്ചു.      കാർ ഗേറ്റ് കടന്ന് അകത്തേക്ക്‌ ചെന്നു. വലിയ സ്കൂളും കോമ്പൗണ്ടും. […]

ഗാനം- സെബാസ്റ്റ്യൻ ആർവിപുരം

അതിമോഹം ആപത്തെന്നൊരു ചൊല്ലുണ്ടേയ് അതിലേറെകാര്യമുണ്ട് സത്യംതന്നെ (അതിമോഹം…) കൊതിച്ചുനേടിയതെല്ലാം വിധിയൊടുക്കമാക്കില്ല പൊന്നേ അവസാനം, വിധിയും കൊതിയും തോല്പിക്കും നമ്മെ (അതിമോഹം…) കൊതിച്ചുനേടിയതെല്ലാം വിധിയൊടുക്കമാക്കില്ല പൊന്നേ, അവസാനം വിധിയും കൊതിയും തോല്പിക്കും നമ്മെ പെരുക്കപ്പട്ടിക പഠിച്ചാലും കുറച്ചും കൂട്ടിയും പഠിച്ചാലും ഗുണിച്ചും ഹരിച്ചും പഠിച്ചുവെന്നാലും തെറ്റും ജീവിതകണക്കുകൾ ജീവിതത്തിനു കുറുക്കുവഴിയില്ലന്നേ കറങ്ങിത്തീരാതങ്ങനങ്ങ് തീരൂലാ (ജീവിതത്തിനു…) പറപറക്കണ പൂങ്കുയിലിന് എരിവെയിലിൻച്ചൂടുണ്ടേ തലങ്ങും വിലങ്ങും പാഞ്ഞുപായണ മേഘവും കരയാറുണ്ടേ മഴയായിപ്പെയ്തങ്ങു തീരാറുണ്ടേ (അതിമോഹം…) കൊതിച്ചുനേടിയതെല്ലാം വിധിയൊടുക്കമാക്കില്ല പൊന്നേ അവസാനം വിധിയും കൊതിയും […]

അവളുടെ ആകാശം- സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

ഓരോരോ കർമ്മകാണ്ഡങ്ങളിൽ പെണ്മതൻ ശക്തി വിശാലമല്ലോ…!! അമ്മയായ് പെങ്ങളായ് ഭാര്യയായ് മകളായ് ഒട്ടേറെ ഭാവം പകർന്ന ശക്തിയല്ലോ…? നമ്മൾ പിറന്നോരു ഭൂമിമാതാവും കാലാതിവർത്തിയാം ശ്രേഷ്ഠയല്ലോ..? ഉള്ളിൽ നിറയുന്ന സങ്കടം നീക്കി ഏതു ദുഃഖത്തിലും പുഞ്ചിരി തൂകുന്നു അമ്മ മനസ്സിന്റെ നന്മയല്ലോ… വാത്സല്യ തേന്മഴയേറെ നൽകീടും മുത്തശ്ശിയമ്മയും അത്ഭുതം തന്നെ… സങ്കടമൊട്ടു മുഖത്തു കണ്ടാൻ പെട്ടന്നറിയുന്ന സോദരിയും, ഏതു ദുഃഖത്തിലും സന്തോഷത്തിലും ഒപ്പത്തിനൊപ്പം കൂടെ നിൽക്കുന്ന ഭാര്യതൻ സ്നേഹവും പുണ്യമല്ലോ…! പ്രകൃതിതൻ മടിത്തട്ടിൽ വന്നു പിറന്നതും ഈ മണ്ണിന്റെ […]

Jamais vu-Alice Jomy

The far away look in your eyes caused a shudder  in me… Was it not yesterday  that  we held hands and watched the flame red sun drowning in the ocean.. Yet you sat there like a statue with a blank stare.. Was it just an unforseen moment of jamais vu…? Or a painful dismisal from […]

പ്രക്ഷോഭങ്ങളുടെ സ്തുതിയും വിശ്രാന്തിയുടെ ബലിയും- ഡോ. മുഞ്ഞിനാട് പത്മകുമാർ

പ്രക്ഷോഭങ്ങളുടെ സ്തുതിയിൽ ഉയിർ കൊണ്ട വാക്കുകകളാണ് നിർദ്ദയമായ ജീവിതത്തെ കാട്ടിത്തരുന്നതെന്ന് കവി ലോർകെ എഴുതിയിട്ടുണ്ട്. ലോർ കെയുടെ കാവ്യാനുഭവ സൗന്ദര്യ നിയമങ്ങൾ വികാരപരമായ കർക്കശ നിലപാടുകളിൽ തളയ്ക്കപ്പെട്ട ഒന്നാണ്. എന്നാൽ ആ കവിതകളിൽ ഒഴുകിക്കിടക്കുന്ന മഹാവ്യസനത്തെ മാത്രമാണ് പിൽക്കാലത്ത് കാലം തിരിച്ചറിഞ്ഞതും പിൽക്കാലത്ത് കവിയെ ആഘോഷിച്ചതും. പ്രത്യക്ഷത്തിൽ പ്രക്ഷോഭത്തിന്റെയും വിശ്രാന്തിയുടെയും ആഖ്യാനപരമായ സമവായം എല്ലാ കവികളിലുമെന്ന പോലെ ലോർകയിലുമുണ്ടായിരുന്നു. അതാകട്ടെ, ദീർഘക്ഷമയുടെയോ അതല്ലെങ്കിൽ തീക്ഷ്ണമായ ജീവിത നിരാസത്തിന്റെയോ ദിവ്യവെളിപാടായി കാണാവുന്ന ഒന്നാണ്. അതിന് ഭാവനയുടെ വ്യാപ്തി മണ്ഡലത്തെ […]