ഓരോരോ കർമ്മകാണ്ഡങ്ങളിൽ
പെണ്മതൻ ശക്തി
വിശാലമല്ലോ…!!
അമ്മയായ് പെങ്ങളായ്
ഭാര്യയായ് മകളായ്
ഒട്ടേറെ ഭാവം പകർന്ന
ശക്തിയല്ലോ…?
നമ്മൾ പിറന്നോരു
ഭൂമിമാതാവും
കാലാതിവർത്തിയാം
ശ്രേഷ്ഠയല്ലോ..?
ഉള്ളിൽ നിറയുന്ന
സങ്കടം നീക്കി
ഏതു ദുഃഖത്തിലും
പുഞ്ചിരി തൂകുന്നു
അമ്മ മനസ്സിന്റെ
നന്മയല്ലോ…
വാത്സല്യ തേന്മഴയേറെ
നൽകീടും
മുത്തശ്ശിയമ്മയും
അത്ഭുതം തന്നെ…
സങ്കടമൊട്ടു മുഖത്തു
കണ്ടാൻ
പെട്ടന്നറിയുന്ന സോദരിയും,
ഏതു ദുഃഖത്തിലും
സന്തോഷത്തിലും
ഒപ്പത്തിനൊപ്പം
കൂടെ നിൽക്കുന്ന
ഭാര്യതൻ സ്നേഹവും
പുണ്യമല്ലോ…!
പ്രകൃതിതൻ മടിത്തട്ടിൽ
വന്നു പിറന്നതും
ഈ മണ്ണിന്റെ മക്കൾതൻ പുണ്യമല്ലോ…?
എല്ലാം പൊറുക്കുന്ന
ഭൂമിമാതാവിൻ
ഉള്ളകംപോൽ
സഹനക്കരുത്തിൻ
ശക്തിയാം പെണ്ണവൾ…
അവളുടെ ആകാശമേറെ
വിശാലം…
അതിനു വിലയിടാൻ
ആരുണ്ട് മണ്ണിൽ…
About The Author
No related posts.