ലോകം ഒരിക്കലും നമുക്ക് ആത്മാർഥ സ്നേഹം നൽകുന്നില്ല. വാണിഭങ്ങളുടെയും കഷ്ടദുരിതങ്ങളുടെയും വഞ്ചനയുടെയും അക്രമത്തിന്റെയും അരുതായ്മകളുടെയും നേർത്ത അതിർ വരമ്പിലൂടെയാണ് നമ്മുടെ ജീവിത യാത്ര. ബന്ധങ്ങളുടെ സുരക്ഷിതത്വം മാത്രമാണ് ഈ മണ്ണിൽ നമുക്ക് ആകെ ആശ്വാസം. നമ്മെ മാടി വിളിക്കുന്ന ആകർഷണങ്ങളും നിറക്കൂട്ടുകളും ബഹള സമൃദ്ധിയുമൊക്കെ നൈമിഷികമായിരിക്കും. കപടതയുടെ നൂൽ പാലത്തിലേക്ക് മാടി വിളിക്കുന്ന ലോകത്ത് നിന്ന് കുതറി മാറുന്നതിനേക്കാൾ ഭേദം നമ്മുടെ സ്നേഹം കൊണ്ട് ബന്ധങ്ങളെ ദൃഢമാക്കി ഈ മണ്ണിന്റെ കപടതകളെ ലജ്ജിപ്പിക്കുന്നതാണ്. നമുക്ക് ഒരു മൽസരക്കളമേയുള്ളൂ. സ്നേഹത്തിന്റെ മൽസരക്കളം. നമുക്ക് ഒരു യുദ്ധക്കളവുമുള്ളൂ. നമ്മുടെ സ്നേഹം കൊണ്ട് എതിരാളികളെ ലജ്ജിപ്പിക്കുക.
ജോസ് ക്ലെമന്റ്









